സഹായം:മാനുവൽ
ഇതുവരെ സ്വന്തമായി വിക്കി ഇല്ലാത്ത ഒരു ഭാഷയിൽ വിക്കിമീഡിയ വിക്കി ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ള ഒരു കൈപ്പുസ്തകം ഈ പേജിൽ അടങ്ങിയിരിക്കുന്നു. നിലവിലുള്ള വിക്കികളുടെ ഒരു അവലോകനത്തിനായി Special:SiteMatrix കാണുക (ചുവപ്പ് കണ്ണികൾ നിലവിലില്ലാത്ത വിക്കികൾ).
ഘട്ടം 1: ആവശ്യകതകൾ
- ആരംഭിക്കുന്നതിന് മുമ്പ്, വിക്കിമീഡിയ ഉപ-ഡൊമെയ്‌നിൽ ഒരു വിക്കി ആരംഭിക്കാൻ ഉള്ള നിബന്ധനകൾ ഇവിടെ ഇൻക്യൂബേറ്ററിൽ ഒരു ടെസ്റ്റ് വിക്കി ആരംഭിക്കാനുള്ള നിബന്ധനകളേക്കാൾ കൂടുതൽ കർശനമാണ് എന്ന് മനസ്സിലാക്കുക.
- നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാവുന്ന ഭാഷകളിൽ മാത്രം സംഭാവന ചെയ്യുക. യാന്ത്രിക വിവർത്തനം ഉപയോഗിച്ചോ, ആ ഭാഷയിലെ മറ്റ് ലേഖനങ്ങളിൽ നിന്നോ നിഘണ്ടുക്കളിൽ നിന്നോ പാഠപുസ്തകങ്ങളിൽ നിന്നോ വാക്കുകൾ പകർത്തിയോ പേജുകൾ എഴുതരുത്. നിങ്ങൾക്ക് ഒരു ഭാഷ അറിയില്ലെങ്കിൽ, അത് വികസിപ്പിക്കാൻ സഹായിക്കണമെങ്കിൽ, ആ ഭാഷ അറിയാവുന്ന ആളുകളുമായി നേരിട്ട് പ്രവർത്തിക്കുകയും എന്നാൽ സ്വയം ആ തിരുത്തലുകൾ ചെയ്യാൻ കഴിയാത്തവരുമായി മാത്രം പ്രവർത്തിക്കുകയും ചെയ്താൽ മാത്രം ആ ഭാഷയിലെ പേജുകളിൽ തിരുത്തലുകൾ നടത്തുക.
- വിക്കിയിൽ സംഭാവന ചെയ്യാൻ കഴിയുന്ന ആവശ്യത്തിന് ആളുകൾ ഉണ്ടെന്ന് ഉറപ്പാക്കുക.
- ഭാഷയ്ക്ക് സാധുവായ ഐഎസ്ഒ 639 ഭാഷാ കോഡ് ഉണ്ടെന്ന് ഉറപ്പാക്കുക.
ഐഎസ്ഒ 639 കോഡ് ഇല്ലാത്ത ഭാഷയിലോ ഭാഷാഭേദത്തിലോ, അല്ലെങ്കിൽ സാധാരണയായി അംഗീകരിക്കപ്പെടാത്തതോ ഉപയോഗിക്കാത്തതോ ആയ ഒരു ലിപിയിലോ അക്ഷരവിന്യാസത്തിലോ ഉള്ള ഒരു ഭാഷയിൽ വിക്കി തുടങ്ങാൻ വിക്കിമീഡിയ ആതിഥ്യം നൽകില്ല. നിങ്ങൾ വ്യക്തിഗതമായി ഒരു പദ്ധതി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫാൻഡത്തിൽ ഇൻകുബേറ്റർ പ്ലസ് കാണുക.

രജിസ്റ്റർ ചെയ്യുകയും മുൻഗണനകൾ മാറ്റുകയും ചെയ്യുക
നിങ്ങൾ ഇതുവരെ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ, ദയവായി ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യുക. ഇത് സഹ സംഭാവകരുടെ കാൽപാട് സൂക്ഷിക്കുന്നത് എളുപ്പമാക്കും.
തുടർന്ന്, Special:Preferences ലേക്ക് പോയി (1) നിങ്ങളുടെ ഇൻ്റർഫേസ് ഭാഷ മാറ്റുക (2) കൂടാതെ പരീക്ഷണ വിക്കി ക്രമീകരണങ്ങൾ മാറ്റുക:
- പദ്ധതി (3), ഉദാ.
Wp/xx-ന് വിക്കിപീഡിയ - ഭാഷാ കോഡ് (4),
Wp/xxലെ "xx"
ഘട്ടം 2: ഒരു വിക്കി ആരംഭിക്കൽ
- നിങ്ങളുടെ ഭാഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, നിങ്ങൾക്ക് അത് Incubator:Requests for starting a test-ൽ ചോദിക്കാം.
- നിങ്ങളുടെ ഭാഷ അസാധുവാണെങ്കിൽ, അത് നീക്കംചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ ഭാഷ സാധുവാണെങ്കിൽ, അതിലെ ഉള്ളടക്കം തീർച്ചയായും സൂക്ഷിക്കപ്പെടും, വിക്കി സൃഷ്ടിച്ചുകഴിഞ്ഞാൽ എല്ലാ കൃതികളും പുതിയ വിക്കിയിലേക്ക് മാറ്റപ്പെടും.
- താഴെയുള്ള പേടകത്തിൽ, "xyz" എന്നതിന് പകരം നിങ്ങളുടെ ഭാഷാ കോഡ് ഉപയോഗിക്കുക. ഒരു w:ISO 639-1 കോഡ് ഉപയോഗിക്കുക, അത് നിലവിലില്ലെങ്കിൽ, ഒരു w:ISO 639-3 കോഡ് ഉപയോഗിക്കുക.
- മറ്റൊരു പദ്ധതിക്കാണെങ്കിൽ "Wp" (വിക്കിപീഡിയ) എന്നത് പുനസ്ഥാപിക്കുക ("Wt" = വിക്കിനിഘണ്ടു, "Wn" = വിക്കിവാർത്ത, "Wb" = വിക്കിബുക്കുകൾ, "Wq" = "Wikiquote", "Wy" = വിക്കിയാത്ര).
മുകളിലുള്ള "സൃഷ്ടിക്കുക" ബട്ടണിൽ ക്ലിക്ക് ചെയ്യുക, എഡിറ്റ് ഫോമിൽ, "ഭാഷാ നാമം ഇംഗ്ലീഷിൽ" എന്ന് പുനസ്ഥാപിക്കുക. കൂടുതൽ വിവരങ്ങൾ ഈ പേജിൽ കാണാം. തുടർന്ന് പേജ് സംരക്ഷിക്കുക.
- നിങ്ങൾ ഇപ്പോൾ സൃഷ്ടിച്ച താളിലെ നിർദ്ദേശങ്ങൾ പാലിക്കുക. പദ്ധതി/കോഡ്/പ്രധാന_ താൾ എന്ന തലക്കെട്ടോടെ ഒരു പ്രധാന താൾ സൃഷ്ടിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
- "മീഡിയവിക്കി:പ്രധാനതാൾ" എന്ന മീഡിയവിക്കി സന്ദേശത്തിന് സമാനമായിരിക്കാൻ ശുപാർശ ചെയ്യുന്നു (Translatewiki.net-ൽ വിവർത്തനം ചെയ്യാവുന്നതാണ്).
- ഇൻകുബേറ്റർ:വിക്കികൾ എന്നതിൽ ഈ വിക്കി നിങ്ങൾക്ക് പട്ടികയിൽ ഉൾപ്പെടുത്താം.
ഘട്ടം 3: അപേക്ഷ സമർപ്പിക്കൽ
മെറ്റയിൽ ഒരു അപേക്ഷ സമർപ്പിക്കാതെ തന്നെ നിങ്ങൾക്ക് ഇവിടെ ഒരു പരീക്ഷണ വിക്കി വികസിപ്പിക്കാൻ കഴിയും, എന്നാൽ ഇൻകുബേറ്ററിൽ നിന്ന് വിക്കി മാറ്റണമെങ്കിൽ അത്തരമൊരു അപേക്ഷ ആവശ്യമാണ്.
- മെറ്റവിക്കി ഉൾപ്പെടെയുള്ള എല്ലാ വിക്കികളിലേക്കും സ്വയമേവ ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ അക്കൗണ്ട് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.
- അപേക്ഷകർക്കുള്ള കൈപ്പുസ്തകത്തിലെ നിർദ്ദേശങ്ങൾ പാലിക്കുക.
- "meta" എന്ന പാരാമീറ്റർ
| meta = yesആക്കി മാറ്റി Wx/xyz വിവര താൾ ഇവിടെ അപ്ഡേറ്റ് ചെയ്യുക. - നാം നേരത്തെ പറഞ്ഞപോലെ, ഒരു വിക്കിമീഡിയ ഉപ-ഡൊമെയ്ൻ നേടുന്നതിനുള്ള നയം ഇവിടെ ഒരു പരീക്ഷണ പദ്ധതി ആരംഭിക്കുന്നതിനേക്കാൾ കർശനമാണ്. നയം ശ്രദ്ധാപൂർവ്വം വായിക്കുക.
- പരീക്ഷണ പദ്ധതി എല്ലാ ഔപചാരിക ആവശ്യകതകളും നിറവേറ്റുന്നുവെങ്കിൽ, അത് "യോഗ്യമാണെന്ന് പരിശോധിച്ചു" എന്ന് അടയാളപ്പെടുത്തപ്പെടും. വളരെ കാലമായിട്ടും അപേക്ഷ ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽ, ഒരു ആവശ്യകത ഒരുപക്ഷേ ഇല്ലാതിരിക്കാം.
ഘട്ടം 4: ഇൻകുബേറ്ററിൽ
- ഉള്ളടക്ക പ്രവർത്തിയാണ് ഏറ്റവും പ്രധാനം. ലേഖനങ്ങൾ എഴുതുകയും പരിപാലിക്കുകയും ചെയ്യുക.
- നിങ്ങളുടെ വിക്കി അംഗീകരിക്കപ്പെടുന്നതിന് ചിലപ്പോൾ വളരെയധികം സമയമെടുത്തേക്കാം. നിരാശപ്പെടരുത്.
- മിക്ക നിർദ്ദേശങ്ങളിലും ഒരു സ്ഥിതി താൾ ഉണ്ട്, അത് അംഗീകരിക്കപ്പെടുന്നതിന് മുമ്പ് എന്തുചെയ്യണമെന്ന് എളുപ്പത്തിൽ പറയുന്നു.
- നിങ്ങളുടെ പരീക്ഷണ വിക്കി പരിപാലിക്കുന്നതിനായി പരീക്ഷണ വിക്കി അഡ്മിൻഷിപ്പിന് അപേക്ഷിക്കാം.
- ഭാഷാ കമ്മിറ്റിയിലെ ഒരു അംഗത്തിന് നിങ്ങളുടെ പരീക്ഷണ വിക്കിയുടെ അംഗീകാരം നിർദ്ദേശിക്കാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങളുടെ പരീക്ഷണ വിക്കി ആവശ്യകതകൾ നിറവേറ്റുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അവയുടെ സംവാദ പേജിൽ നിങ്ങൾക്ക് അതിന്റെ അംഗീകാരം നിർദ്ദേശിക്കാവുന്നതാണ്.
അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ
എല്ലാ വിക്കിമീഡിയ പദ്ധതികളും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്ഃ
- ഉപയോഗ നിബന്ധനകൾ എല്ലാ വിക്കികൾക്കും ബാധകമാണ്. എല്ലാ താളുകളും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഅലൈക്ക് 4.0 അന്താരാഷ്ട്ര ലൈസൻസ്, ജിഎൻയു സൌജന്യ ഡോക്യുമെന്റേഷൻ ലൈസൻസ് എന്നിവയ്ക്ക് കീഴിൽ ലൈസൻസ് ചെയ്തിരിക്കണം. ഈ രീതിയിൽ ലൈസൻസ് ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള വാചകങ്ങൾ രചയിതാവിനോട് ചോദിക്കാതെ പകർത്തരുതെന്ന് ദയവായി ഓർമ്മിക്കുക.
- വിക്കിവാർത്ത പദ്ധതികൾ സാധാരണയായി ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.5 ഉപയോഗിക്കുന്നു.
- ലേഖകർ നിഷ്പക്ഷ കാഴ്ചപ്പാടിൽ (NPOV) നിന്ന് എഴുതണം.
- വർണ്ണവിന്യാസശാസ്ത്രീയ രീതികൾ - നിങ്ങളുടെ ഭാഷ ഉച്ചരിക്കാനോ എഴുതാനോ ഒന്നിലധികം വഴികളുണ്ടെങ്കിൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് നിയമങ്ങൾ ആവശ്യമാണ്.
- ശൈലീപരമായ കീഴ്വഴക്കങ്ങൾ - നിങ്ങളുടെ ഭാഷയ്ക്ക് ഒരു മാനദണ്ഡ സാർവത്രിക രൂപം (എല്ലാവരും പരസ്പരം മനസ്സിലാക്കാൻ സംസാരിക്കുന്ന രീതി) ഇല്ലെങ്കിൽ, നിങ്ങളുടെ ഭാഷയുടെ ഏത് രൂപങ്ങളോ ഭാഷാബേധങ്ങളോ ഉപയോഗിക്കണമെന്ന് ആളുകളോട് പറയാൻ നിങ്ങൾക്ക് ഒന്നോ ഒരു നിയമമോ ഉണ്ടായിരിക്കണം. കൂടാതെ, നിങ്ങൾക്ക് കൂടുതൽ സങ്കീർണ്ണമായ ശൈലീപരമായ കീഴ്വഴക്കങ്ങളും ആവശ്യമാണ് (ഉദാഹരണത്തിന്, ഇവിടെ കാണുക).
ഘട്ടം 5: പ്രാദേശികവൽക്കരണം
ഇന്റർഫേസ് നിങ്ങളുടെ ഭാഷയിലേക്ക് പ്രാദേശികവൽക്കരിക്കേണ്ടതുണ്ട്. "പ്രാദേശികവൽക്കരണം" എന്നതിൽ മീഡിയവിക്കി ഇന്റർഫേസിന്റെ വിവർത്തനം ഉൾപ്പെടുന്നു. ഒരു വിക്കി സൃഷ്ടിക്കുന്നതിന് മുമ്പുള്ള ആവശ്യകതകളിൽ ഒന്നാണ് വിവർത്തനം. നിങ്ങൾക്ക് ഇത് വിക്കിവിവർത്തനം എന്നതിൽ ചെയ്യാൻ കഴിയും. ഇത് സാധാരണയായി പരീക്ഷണ വിക്കിയിലെ പ്രവർത്തനത്തിന് സമാന്തരമായി ചെയ്യപ്പെടുന്നു.
- translatewiki.net-ൽ നിങ്ങൾക്ക് ഇതുവരെ പരിചയമില്ലെങ്കിൽ, ദയവായി അതിലെ നിർദ്ദേശങ്ങൾ പിന്തുടരുക.
- translatewiki.net ലെ "വിശിഷ്ഠം:വിവർത്തനം" എന്നതിലേക്ക് പോയി വിവർത്തനം ആരംഭിക്കുക:
- മുഴുവൻ ഇന്റർഫേസും വിവർത്തനം ചെയ്യുന്നതാണ് കൂടുതൽ നല്ലതെങ്കിലും, ഒരു ഭാഷയിലുള്ള ആദ്യ പദ്ധതിക്ക് "ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മീഡിയവിക്കി സന്ദേശങ്ങൾ" മാത്രം പ്രാദേശികവൽക്കരിക്കുക. നമ്മുടെ വായനക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളാണിവ.
- കുറിപ്പ്: നിങ്ങളുടെ ഭാഷയിൽ ഇന്റർഫേസ് ഇതുവരെ ലഭ്യമല്ലെങ്കിൽ — താളിന്റെ മുകളിലുള്ള ഡ്രോപ്പ്-ഡൗൺ ഭാഷാ മെനു പരിശോധിക്കുക — നിങ്ങളുടെ ഭാഷയിൽ ഇന്റർഫേസ് സജീവമാക്കുന്നതിന്, കാതലായ മീഡിയവിക്കി സന്ദേശങ്ങളുടെ കുറഞ്ഞത് 13%' എങ്കിലും വിവർത്തനം ചെയ്യേണ്ടതുണ്ട്. ("ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന" സന്ദേശങ്ങൾ 13% ആയി കണക്കാക്കപ്പെടും.)
- ഒരു ഭാഷയിലെ തുടർന്നുള്ള ഏതൊരു പദ്ധതിക്കും, എല്ലാ കാതലായ മീഡിയവിക്കി സന്ദേശങ്ങളും വിക്കിമീഡിയ ഫൗണ്ടേഷൻ ഉപയോഗിക്കുന്ന പ്രധാന എക്സ്റ്റൻഷനുകളുടെ സന്ദേശങ്ങളും വിവർത്തനം ചെയ്യേണ്ടതുണ്ട്. ആദ്യ പദ്ധതിയുടെ സമൂഹ പ്രാദേശികവൽക്കരണം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
- മുഴുവൻ ഇന്റർഫേസും വിവർത്തനം ചെയ്യുന്നതാണ് കൂടുതൽ നല്ലതെങ്കിലും, ഒരു ഭാഷയിലുള്ള ആദ്യ പദ്ധതിക്ക് "ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മീഡിയവിക്കി സന്ദേശങ്ങൾ" മാത്രം പ്രാദേശികവൽക്കരിക്കുക. നമ്മുടെ വായനക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളാണിവ.
നിങ്ങളുടെ ഭാഷയെക്കുറിച്ചുള്ള വിവരങ്ങൾ (ഉദാഹരണത്തിന് ബഹുവചന നിയമങ്ങൾ) അല്ലെങ്കിൽ പരീക്ഷണ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന ഭാഷാ പിന്തുണ ടീമിൽ ചേരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയ്‌ക്കുള്ള ഇൻപുട്ട് രീതികളുടെയോ ഫോണ്ടുകളുടെയോ അഭാവം പോലുള്ള എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ഉണ്ടെങ്കിൽ, നമ്മുടെ സമൂഹ കവാടം വഴിയോ translatewiki.net-ലോ ബന്ധപ്പെടാൻ മടിക്കരുത്.
ഘട്ടം 6: വിക്കി അംഗീകരിക്കപ്പെടുമ്പോൾ
അംഗീകരിക്കപ്പെട്ടാൽ, ഭാഷാ കമ്മിറ്റി ഫാബ്രിക്കേറ്റർ എന്ന വിലാസത്തിൽ ഒരു ബഗ് അഭ്യർത്ഥന സമർപ്പിക്കും. പിന്നെ ഡെവലപ്പർമാർ സൈറ്റ് സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. Incubator:Site creation log-ൽ നിങ്ങൾക്ക് പുരോഗതി ട്രാക്ക് ചെയ്യാൻ കഴിയും.
ഘട്ടം 7: വിക്കി സൃഷ്ടിക്കപ്പെടുമ്പോൾ
- നിർത്തൂ! ഇൻകുബേറ്ററിൽ നിന്ന് പുതിയ വിക്കിയിലേക്ക് എല്ലാ താളുകളും പകർത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, പക്ഷേ ദയവായി അങ്ങനെ ചെയ്യരുത്.
- ആരെങ്കിലും എല്ലാ താളുകളും അവയുടെ ചരിത്രത്തോടെയും പൂർവ്വപ്രത്യയങ്ങൾ ഇല്ലാതെയും ഇറക്കുമതി ചെയ്യും .
- ഇൻകുബേറ്ററിൽ നിന്നുള്ള ഇറക്കുമതി പൂർത്തിയായ ശേഷം, നിങ്ങൾക്ക് എല്ലാം തിരുത്തുവാനും, പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാനും, പുതിയ എഡിറ്റർമാരെ ക്ഷണിക്കാനും, വിക്കി വളർത്താൻ മറ്റ് കാര്യങ്ങൾ ചെയ്യാനും കഴിയും. ഇൻകുബേറ്ററിൽ നിന്ന് ബിരുദം നേടുന്നത് അവസാനമല്ല; അത് തുടക്കമാണ്.
ഇതും കാണുക
- Incubator:Community Portal (എന്തെങ്കിലും ചോദ്യങ്ങൾ, പ്രശ്നങ്ങൾ,...)
- സഹായം:പതിവുചോദ്യങ്ങൾ
- സഹായം:ഉള്ളടക്കം
- ചെറിയ ഭാഷാ വിക്കികൾക്കുള്ള സ്റ്റാർട്ടർ കിറ്റ് (സാങ്കേതിക വിഭവങ്ങളുടെയും ശുപാർശകളുടെയും പട്ടിക)
- ചെറുതും പുതിയതുമായ വിക്കിപീഡിയകൾക്കുള്ള മാനുവൽ
- എല്ലാ വിക്കിപീഡിയയിലും ഉണ്ടായിരിക്കേണ്ട ലേഖനങ്ങളുടെ പട്ടിക - എല്ലാ ഭാഷകളിലുമുള്ള വിക്കിപീഡിയക്ക് ശുപാർശ ചെയ്യുന്ന (ആവശ്യമില്ല!) ലേഖനങ്ങളുടെ പട്ടിക.