Jump to content

Wy/ml/കണ്ണൂർ

From Wikimedia Incubator
< Wy‎ | ml
Wy > ml > കണ്ണൂർ

കണ്ണൂര്‍ ജില്ലയുടെ ആസ്ഥാനനഗരമാണ് കണ്ണൂര്‍. കേരളത്തിലെതന്നെ പ്രധാന പട്ടണങ്ങളിലൊന്നാണ് കണ്ണൂര്‍. തറികളുടെയും തിറകളുടെയും നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്.

മനസ്സിലാക്കാന്‍[edit | edit source]

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂര്‍ ആണെന്നാണ്‌ ചരിത്രകാരന്മാര്‍ പലരും വിശ്വസിക്കുന്നത്‌. കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്. ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്.

കണ്ണൂര്‍ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ല്‍ കണ്ണൂരില്‍ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങള്‍ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികള്‍. ക്രിസ്തുവര്‍ഷം 1500നുശേഷം‍ കണ്ണൂര്‍ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.

ചരിത്രം[edit | edit source]

1819- ൽ ജെ.ബബിങ്ങ്ടൺ, കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട്‌ കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന്‌ വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. കണ്ണൂർ ജില്ലയിലെ ചെറുകുന്ന്‌,മാതമംഗലം, പെരിങ്ങോം, കല്ലിയാട്‌, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റിയാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം, നടുവില്‍,ചിറ്റാരിപ്പറമ്പ്, തളിപ്പറമ്പ്‌, ആലക്കോട്‌, വായാട്ടു പറമ്പ്‌,തളാവില്‍, ഇരിക്കൂര്‍,പുത്തൂർ, മാങ്ങാട്‌, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്‌,കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്.

പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത്‌ സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്‌. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്‌. കുരുമുളക്‌, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്‌, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം. തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ്‌ നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന്‌ 'പെരിപ്ലസ്‌ ഓഫ്‌ എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത്‌ 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്‌. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന്‌ സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത്‌ എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക്‌ ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്‌-മാർക്ക്ഡ്‌' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത്‌ നിന്നാണ്‌ കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്‌. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്‌, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ്‌ ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ്‌ ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്‌. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ്‌ എന്നു സൂചിപ്പിക്കുന്നു. കോസ്മോസ്‌ ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ്‌ സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന്‌ അനുമാനിക്കപ്പെടുന്നു

കണ്ണൂർ കോട്ട 1913

സംസ്കാരം[edit | edit source]

തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.

ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു. ഇന്ന് ജില്ലയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ മുന്നിലാണ് ഈ പ്രദേശങ്ങൾ.

ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം. ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്. ധാരാളം മുസ്ലീങ്ങൾ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്. ഹൈന്ദവരുടെ ഉത്സവങ്ങളും ക്രൈസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാർ.

എത്തിച്ചേരാന്‍[edit | edit source]

കണ്ണൂര്‍ എത്തിച്ചേരാന്‍ റോഡ്‌ (നിരത്ത്) , ബസ് , ട്രെയിന്‍ ( തീവണ്ടി) എന്നിവയും ഭാഗികമായി വിമാനവും ഉപയോഗിക്കാവുന്നതാണ്. നിലവില്‍ കണ്ണൂര്‍ നഗരത്തില്‍ മൂന്ന് സ്വകാര്യ ബസ് സ്ടാന്റുകളും ഒരു KSRTC ബസ്‌ സ്ടാന്റും ഒരു റയില്‍വേ സ്റ്റേഷനും ഉണ്ട്. ബ്ബി.ഒ.ടി .അടിസ്ഥാനത്തിൽ നിര്മ്മിക്കപ്പെട്ട കെ.കെ.ഗ്രൂപ്പിന്റെ ബസ് ടെർമിനൽ കേരളത്തിൽ ഇത്തരത്തിൽ നിർമ്മിച്ചവയിൽ ആദ്യത്തേതാണ്.മുനിസിപ്പൽ ബസ് സ്ഥാൻഡ് ഇപ്പോൾ പഴയ ബസ് സ്റ്റാന്ഡ് എന്ന പേരിൽ അറിയപ്പെടുന്നു. ഇവ തമ്മിൽ ഒരു കിലോ മീറ്ററിനെ ആകാശ ദൂരം മാത്രമെ ഉള്ളു എങ്കിലും ടൗൺ ബസ്സോ .ഓട്ടൊ റിക്ഷയൊ ഉപയോഗിച്ച് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാം.ഇതുകൂടാതെ ടൗൺ ബസ്സുകൾ പാര്ക്ക് ചെയ്യുന്നതും ഓട്ടം തുടങ്ങുന്നതും മിലിട്ടറി കണ്ടോൺ മെന്റിൽ പെട്ട ജില്ല ആശുപത്രിക്ക് സമീപമുള്ള സ്റ്റാൻഡിൽ നിന്നാണ്.പൊതുവെ സര്ക്കാർ ബസ് സര്വീസ് ഉള്നാടുകലിലേക്ക് വളരെ കുറവായതിനാൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസ്സുകൾ കണ്ണൂരിൽ ഉണ്ട്.

കര വഴി[edit | edit source]

NH 17 റോഡ്‌ കണ്ണൂരിന്‍റെ നഗര മധ്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ കണ്ണൂരിന്‍റെ ഏതു ഭാഗത്തേക്കും ഉള്ള റോഡ്‌ ഗതഗതം സുഗമമാണ്. മുംബൈ , ഹൈദരാബാദ് , ബാംഗ്ലൂര്‍, മംഗലാപുരം, ചെന്നൈ, കൊയമ്പത്തുര്‍ തുടങ്ങി വലിയ നഗരങ്ങളിലേക്കും, കൊഴിക്കോട് , തൃശ്ശൂര്‍, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ ഉണ്ട്.

റെയില്‍ വഴി[edit | edit source]

കേരളത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ഉള്ള തീവണ്ടി സ്റ്റേഷന്‍ ആണ് കണ്ണൂര്‍. ഇന്ത്യയിലെ മിക്ക ഭാഗങ്ങളുമായും കണ്ണൂര്‍ റയില്‍ മുഖാന്തിരം ബന്ധപ്പെട്ടു കിടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ട്രെയിനുകൾക്കും കണ്ണൂരില്‍ സ്റ്റോപ്പുണ്ട്. പ്രധാന തീവണ്ടികളുടെ സമയപട്ടിക താഴെ കൊടുക്കുന്നു.

ചുറ്റിയടിക്കാന്‍[edit | edit source]

ജില്ലയില്‍ ചുറ്റി കറങ്ങുന്നതിനു വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. വലിയ ദൂരം ഉള്ള സ്ഥലങ്ങളിലെക്കാണെങ്കില്‍ ട്രെയിന്‍ ആയിരിക്കും സുഖപ്രദവും ലാഭകരവും. ലോക്കല്‍ ട്രെയിനുകള്‍ ചെറിയ ഇടവേളകളില്‍ തന്നെ ലഭ്യമാകും. അല്ലാതെ ഉള്ള സാഹചര്യങ്ങളില്‍ താഴെയുള്ള ഏതെങ്കിലും ഒന്നിനെ ആശ്രയിക്കാവുന്നതാണ്.സര്ക്കാർ ബസ് സര്വീസ് ഉള്നാടുകലിലേക്ക് വളരെ കുറവായതിനാൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസ്സുകൾ കണ്ണൂരിൽ ഉണ്ട്.

ബസ്[edit | edit source]

ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും സ്വകാര്യ ബസ് സര്‍വീസ് ലഭ്യമാണ്.

ഓട്ടോ റിക്ഷ[edit | edit source]

ഓട്ടോ സ്ടാന്ടുകളിലും അല്ലാതെയും ഓട്ടോറിക്ഷകള്‍ ലഭിക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള കറക്കത്തിനും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഓട്ടോ റിക്ഷ നല്ലൊരു ഉപായമാണ്.പരമാവധി മൂന്നു പെരെ മാത്രമെ ഓട്ടൊ റിക്ഷകളിൽ ഇവിടെ അനുവദിക്കുകയുള്ളു.

ടാക്സി കാര്‍[edit | edit source]

റെയില്‍ സൌകര്യം ഇല്ലാത്ത ഭാഗങ്ങളിലേക്ക് ദീര്‍ഘ ദൂര യാത്രയ്ക്ക് ടാക്സി കാറുകളെ ആശ്രയിക്കാം.

വാടക കാറുകള്‍[edit | edit source]

ഒരാഴ്ചയോ അതിനു മേലെയോ കണ്ണൂരില്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ വാടക കാറുകളും ലഭ്യമാണ്.

കാണാന്‍[edit | edit source]

ആരാധനാലയങ്ങൾ[edit | edit source]

ഭാഗമായത്: Wy/ml/കേരളം
കണ്ണൂർ 1572 ൽ