Wy/ml/പയ്യാമ്പലം കടപ്പുറം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
എത്തിച്ചേരാൻ
[edit | edit source]റോഡുമാർഗ്ഗം
[edit | edit source]കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നിന്നും ലോക്കൽ ബസിലോ ഓട്ടോയിലോ ബീച്ചിലേക്ക് എത്തിച്ചേരാവുന്നതാണ്.
തീവണ്ടീ മാർഗ്ഗം
[edit | edit source]റെയിൽവേ സ്റ്റേഷനിൽ നിന്നും 2.7 കിലോമീറ്റർ അകലെയാണ്.
വിമാന മാർഗ്ഗം
[edit | edit source]കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ബീച്ചിലേക്കുള്ള ഏകദേശ ദൂരം 27 മുതൽ 32 കിലോമീറ്റർ വരെയാണ്.
പ്രധാന പ്രത്യേകതകൾ
[edit | edit source]സ്മാരകങ്ങൾ & ശിൽപ്പങ്ങൾ
[edit | edit source]കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനാനികളായ എ. കെ. ഗോപാലൻ, കെ.പി. ഗോപാലൻ, പി.എസ്. ശ്രീനിവാസൻ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. കൂടാതെ പ്രശസ്തമായ അമ്മയുടേയും കുഞ്ഞിൻെറയും ശില്പം സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.