Wy/ml/പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര

From Wikimedia Incubator
< Wy‎ | ml
Wy > ml > പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

കേരളത്തിലെ ഒരു മുത്തപ്പൻ ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിൽ കണ്ണൂർ നഗരത്തിൽനിന്നും 20 കിലോമീറ്റർ വടക്കായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ[edit | edit source]

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തില്‍ നിന്നുള്ള വളപട്ടണംപുഴയുടെ കാഴ്ച

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു. പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന - വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്. തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല. 1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ. 2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ. 3. ക്ഷേത്രത്തിലെ "നിറ" ദിവസം. 4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.

എത്തിച്ചേരാന്‍[edit | edit source]

റെയിൽ മാർഗ്ഗം[edit | edit source]

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.

വിമാനമാര്‍ഗ്ഗം[edit | edit source]

  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെയാണ്. മംഗലാപുരം വിമാനത്താവളം 150 കിലോമീ‍റ്റർ അകലെയാണ്.

റോഡു മാര്‍ഗ്ഗം[edit | edit source]

ദേശീയപാത 17-ൽ ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

ഭാഗമായത്: Wy/ml/കണ്ണൂര്‍