Wy/ml/പരശുവയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പരശുവയ്ക്കൽ. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് (അഞ്ചാം വാർഡ്) ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം. രാമായണവുമായി ബന്ധപ്പെട്ട് സീതയെയും ഹനുമാനെയും ബന്ധപ്പെടുത്തിയുള്ള ഇവിടത്തെ ചിറ പാറശ്ശാല ഭാഗത്തെ മൊത്തം ജലശ്രോതസ്സാണ്. ഇവിടത്തെ അർദ്ധനാരീശ്വരക്ഷേത്രവും അപൂർവ്വക്ഷേത്രങ്ങളിലൊന്നാണെന്നു കരുതുന്നു. പാറശ്ശാല മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ പരശുവയ്ക്കൽ ശ്രീ ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭഗവതിയ്ക്ക് ചാർത്താനുള്ള ആഭരണങ്ങൾ പാറശ്ശാല മഹാദേവക്ഷേത്രത്തിൽ നിന്നാണ് കൊണ്ടുവരുന്നത്. ആഭരണം കൊണ്ടുവരുന്നതും ഉത്സവശേഷം മടക്കികൊണ്ടുപോകുന്നതും ഒരു ഉത്സവമായി ഘോഷയാത്രയോടെ ആഘോഷിക്കുന്നു. കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി റോഡു വഴിയും റെയിൽവേ വഴിയും പരശുവയ്ക്കലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ധനുവച്ചപുരം കോളേജിലേയ്ക്ക് പരശുവയ്ക്കലിൽ നിന്ന് 2 കി.മീ.ദൂരമുണ്ട്. ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.,. ശിവജി ഐ.ടി.ഐ.കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വി. ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടൺ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് പരശുവയ്ക്കൽ സിഎസ്ഐ ചർച്ചിലും പ്രാന്തപ്രദേശങ്ങളിലും വച്ചാണ് നടന്നത്. ചർച്ചിന്റെ കീഴിൽ ഒരു സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതം
[edit | edit source]സേലം - കന്യാകുമാരി ദേശീയപാതയായ, ദേശീയപാത-47 ഇതുവഴി കടന്നുപോകുന്നു. തിരുവനന്തപുരത്തുനിന്നും കെ. എസ്. ആർ. ടി. സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം, കൊല്ലം കന്യാകുമാരി എന്നീ പട്ടണങ്ങളെ ബന്ധിപ്പിച്ച് അനേകം ബസ്സുകൾ ഇതുവഴിയുണ്ട്. ധനുവച്ചപുരം എന്ന ഒരു റയിൽവേ സ്റ്റേഷൻ ഇവിടെയുണ്ട്. മിക്കവാറും എല്ലാ ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളം, തൂത്തുക്കുടി വിമാനത്താവളം, മധുരൈ വിമാനത്താവളം എന്നിവയാണ് അടുത്ത വിമാനത്താവളങ്ങൾ.
മതസ്ഥാപനങ്ങൾ
[edit | edit source]- പരശുവയ്ക്കൽ സിഎസ്ഐ ചർച്ച്
- പരശുവയ്ക്കൽ മേജർ ശ്രീ ഭഗവതി ക്ഷേത്രം
- പൊന്നംകുളം ദേവീക്ഷേത്രം
- കോട്ടയ്ക്കകം ശ്രീമഹാദേവക്ഷേത്രം
- അർദ്ധനാരീശ്വരക്ഷേത്രം
- തെക്കുംകര ശ്രീ മഹാവിഷ്ണുക്ഷേത്രം
അടുത്ത പ്രധാന സ്ഥലങ്ങൾ, ദൂരം
[edit | edit source]- തിരുവനന്തപുരത്തുനിന്നും 30 കിലോമീറ്റർ അകലെയാണ് പരശുവയ്ക്കൽ ഗ്രാമം.
- പാറശ്ശാല 3 കി. മീ.
- അമരവിള
- വെള്ളറട
- കാരക്കോണം
- ധനുവച്ചപുരം
- കൊറ്റാമം
- ഉദയൻകുളങ്ങര
- വട്ടവിള
- ചെങ്കൽ
- വ്ലാത്തൻകര
- നെയ്യാറ്റിൻകര
- അയിര
- കുളപ്പുറം
- നെടുവാൻവിള 3 കി. മീ.
- ചെറുവാരക്കോണം 1 കി. മീ.
- ഇടിച്ചക്കപ്ലാമൂട് 3 കി. മീ.
- ആറയൂർ 1 കി. മീ.
- പൊറ്റയിൽക്കട 2 കി. മീ.
- കൊല്ലയിൽ 2 കി. മീ.