Wy/ml/നെയ്യാറ്റിൻകര

From Wikimedia Incubator
< Wy‎ | ml
Wy > ml > നെയ്യാറ്റിൻകര

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണി ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള അരുവിപ്പുറവും ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.

നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള കാഞ്ഞിരംകുളവും പ്രശസ്തമാണ്. നെയ്യാറ്റിൻകരയിൽ നിന്നും 5 കി.മീ. കിഴക്ക് മാറിയാണ് തിരുപുറം വിശുധ ഫ്രാൻസീസ് സേവ്യർ ദെവാലയം സ്ഥിതി ചെയ്യുന്നത്.

നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ[edit | edit source]

സ്ഥിതിവിവരക്കണക്കുകൾ[edit | edit source]

2011-ലെ ഇന്ത്യാ കാനേഷുമാരി അനുസരിച്ച് നെയ്യാറ്റിൻകരയിലെ ജനസംഖ്യ 70,850 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. നെയ്യാറ്റിൻകരയിലെ സാക്ഷരതാ നിരക്ക് 94% ആണ്. പുരുഷന്മാരിൽ സാക്ഷരതാ നിരക്ക് 96%-വും സ്ത്രീകളിൽ ഇത് 92%-വും ആണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ഏറ്റവുമടുത്ത നഗരങ്ങളും, ഗ്രാമങ്ങളും[edit | edit source]

  1. നെടുമങ്ങാട്
  2. കാട്ടാക്കട
  3. കന്യാകുമാരി
  4. തിരുവനന്തപുരം
  5. നെയ്യാറ്റിൻകര
  6. നാഗർകോവിൽ
  7. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
  8. പൂവാർ കടൽപ്പുറം
  9. കളിയിക്കാവിള
  10. കീഴാറൂർ

വ്യവസായം[edit | edit source]

പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നെയ്യാറ്റിൻകരയിലെ ആറാലുമൂട് ആണ് പ്രവർത്തിക്കുന്നത്