Jump to content

Wy/ml/കന്യാകുമാരി

From Wikimedia Incubator
< Wy | ml
Wy > ml > കന്യാകുമാരി

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി( തമിഴ്: கன்னியாகுமரி). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേപ്‌ കൊമറിൻ എന്നറിയപ്പെട്ടിരുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്‌.

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

[edit | edit source]
  1. കന്യാകുമാരി ക്ഷേത്രം.
  2. വിവേകാനന്ദപ്പാറ
  3. തിരുവള്ളുവർ പ്രതിമ

പ്രധാന ആഘോഷങ്ങൾ

[edit | edit source]

ശുചീന്ദ്രം രഥോത്സവം, മണ്ടയ്‌ക്കാട്‌ കൊട, കുമാരകോവിൽ തൃക്കല്ല്യാണ ഉത്സവം, കോട്ടാർ സെന്റ്‌ സേവ്യേഴ്‌സ്‌ തിരുനാൾ എന്നിവ പ്രതിവർഷം നിരവദി തീർത്ഥാടകരെ ആകർഷിക്കുന്നു. പൊങ്കൽ‍, ദീപാവലി, ഓണം, ക്രിസ്തുമസ്‌, റംസാൻ എന്നിവയും കന്യാകുമാരി ജില്ലയിൽ കൊണ്ടാടുന്നു.

ഭൂമിശാസ്ത്രം

[edit | edit source]

സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്നു. അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമാണ്‌ കന്യാകുമാരി. പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്നത്‌ കന്യാകുമാരിയിലാണ്‌. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിർത്തി പങ്കിടുന്നു.