Wy/ml/കാട്ടാക്കട
തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കാട്ടാക്കട. തിരുവനന്തപുരം - നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[edit | edit source]- ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ്
- പങ്കജകസ്തൂരി ആയുർവേദിക് മെഡിക്കൽ കോളേജ്
- ഗവൺമെന്റ് എച്ച്.എസ്.എസ്. കുളത്തുമ്മൽ
- പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട
അടുത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
[edit | edit source]- കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ ദൂരെയാണ് പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ നെയ്യാർഡാം സ്ഥിതി ചെയ്യുന്നത്
- തിരുവനന്തപുരം ജില്ലയിൽ, പശ്ചിമഘട്ടത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപുള്ള ഒരു നഗരമാണ് കാട്ടാക്കട. ഇവിടെ നിന്നും അഗസ്ത്യകൂടം, കോട്ടൂർ എന്നീ വനമേഖലകളിലേക്ക് പോകാവുന്നതാണ്.
എത്തിച്ചേരാൻ
[edit | edit source]വിമാനമാർഗ്ഗം
[edit | edit source]തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.ഇവിടെ നിന്ന് കാട്ടാക്കടയിലേക്ക്, എൻ എച്ച് 47-കരമന-ഊരൂട്ടമ്പലം മാറനല്ലൂർ റോഡ് വഴി 27 കിലോമീറ്ററും, വിളപ്പിൽശാല-മലപ്പനംകോട് കാട്ടാക്കട റോഡ് വഴി 25 കിലോമീറ്ററും ദൂരമുണ്ട്
റെയിൽമാർഗ്ഗം
[edit | edit source]തിരുവനന്തപുരം സെൻട്രൽ ആണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ (പ്രാവച്ചമ്പലം ഊരൂട്ടമ്പലം റൂട്ട് വഴി 22 കിലോമീറ്റർ). നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ 13 കിലോമീറ്റർ അകലെയാണ്.
റോഡ്‌മാർഗ്ഗം
[edit | edit source]നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു.
കോഡുകൾ
[edit | edit source]- പിൻകോഡ് : 695572
- ടെലിഫോൺ: +047