Jump to content

Wy/ml/കിളിമാനൂർ

From Wikimedia Incubator
< Wy | ml
Wy > ml > കിളിമാനൂർ

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് കിളിമാനൂർ. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്ന. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണവുമാണിതു. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. ചിത്രകാരനായ രാജാ രവിവർമ്മ ഇവിടെ സ്ഥിതിചെയ്യുന്ന കിളിമാനൂർ കൊട്ടാരത്തിലാണ് ജനിച്ചത്.

കിളിമാന്നൂർ കൊട്ടാരം

[edit | edit source]

കിളിമാന്നൂർ കൊട്ടാരം 6 ഹെക്ടർ സ്ഥലത്താണ്. താമസിക്കാനുള്ള കെട്ടിടങ്ങളും നാലുകെട്ടും ചെറിയതും വലുതുമായ അനേകം കെട്ടിങ്ങളും രണ്ടുകുളങ്ങളും കിണറുകളും കാവും ഇവിടെയുണ്ട്. ചിത്രങ്ങൾ കൊണ്ടു കിട്ടിയ പണംകൊണ്ട് രവി വർമ്മ നിർമ്മിച്ക കെട്ടിടങ്ങൾ ഇവിടെയുണ്ട്.

എത്തിച്ചേരാൻ

[edit | edit source]

കടക്കാവൂർ റെയിലൽവേ സ്റ്റേഷൻ 16 കി.മീ അകലെയാണ്.

ചുറ്റിനടക്കാൻ

[edit | edit source]