Jump to content

Wy/ml/അങ്കമാലി

From Wikimedia Incubator
< Wy‎ | ml
Wy > ml > അങ്കമാലി

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി.

സെന്റ് ഹോർമിസ് പള്ളി (വലിയപള്ളി)
മാർട്ടിൻ ഡി പോറസ് പള്ളി
ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി
ഡിപോൾ സ്ക്കൂൾ
സെന്റ് ജോർജ്ജ് സീറോ മലബാർ കത്തോലിക്കാ പള്ളി
സെന്റ്മേരീസ് പള്ളി
റീത്താപ്പള്ളി ചമ്പന്നൂർ

മനസ്സിലാക്കാൻ[edit | edit source]

പുരാതനകാലം മുതൽക്കേ മലഞ്ചരക്കു വിപണിയായിരുന്നു അങ്കമാലി. ഇതിനുചുറ്റുമുള്ള പതിനെട്ടര ചേരികൾ ഉൾപ്പെടുന്ന ജനപദം കേരളത്തിൽ തന്നെ ഏറ്റവും സാന്ദ്രതയുള്ള ക്രിസ്ത്യൻ ജനപദമാണ്.സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ പ്രധാന ഭരണകേന്ദ്രം ഇവിടെയായിരുന്നു. സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളള സ്ഥലമാണ് ഇത്. പോർത്തുഗീസുകാരുടെ വരവിനു മുൻപ് സുറിയാനിസഭയുടെയും, ആദ്യത്തെ പോർത്തുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി. അവസാനത്തെ വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട (1597) സെന്റ് ഹോർമീസ് ചർച്ച് (സ്ഥാപനം 480-ൽ) ഉൾപ്പെടെ പല പ്രസിദ്ധ ദേവാലയങ്ങളും ഇവിടെയുണ്ട്.

ദേശീയ പാത 47 അങ്കമാലിയിൽ

എത്തിച്ചേരാൻ[edit | edit source]

റോഡുമാർഗ്ഗം[edit | edit source]

എൻ.എച്ച്47നും എം സി റോഡിനും അരികിലായകാരണ എല്ലാഭാഗത്തുനിന്നും ബസ്സിൽ എത്തിച്ചേരാം

തീവണ്ടിമാർഗ്ഗം[edit | edit source]

അങ്കമാലി റെയിൽവേ സ്റ്റേഷനുണ്ട്

ആകാശ മാർഗ്ഗം[edit | edit source]

നെടുമ്പാശ്ശേരി വിമാനത്താവളം വളരെ അടുത്താണ്

ആശുപത്രികൾ[edit | edit source]

ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പഴയ കെട്ടിടം

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി - ഈ ആശുപത്രിയുടെ കൂടെ ഒരു റിസേർച്ച് സെന്റ്റും പ്രവർത്തിക്കുന്നുണ്ട്. നേത്രരോഗ ചികിൽസക്ക് കേരളത്തിൽ പ്രസിദ്ധമാണിത്.

ആരാധനാലയങ്ങൾ[edit | edit source]

വളരെയധികം പള്ളികൾ ഉള്ള സ്ഥലമാണ് അങ്കമാലി. പുരാതന ക്ഷേത്രങ്ങളുടെ നിർമ്മിതിയും ഇവയും തമ്മിൽ ധാരാളം സാദൃശ്യങ്ങൾ ഉണ്ട്. അമ്പലങ്ങളുടെ ശ്രീകോവിലിനു സമാനമായ ഗോപുരങ്ങൾ ഇവയ്ക്കുള്ളതായി കാണാം. ഒരേ തെരുവിൽ തന്നെ മുന്നോ അതിലധികമോ പള്ളികൾ കപ്പേളകൾ എന്നിവ കാണാം. പുരോഹിതന്മാരും അൽമായക്കാരുമൊക്കെയായി ക്രിസ്ത്യൻ ജനങ്ങളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരികയായിരുന്നു. അടുത്തുള്ള സ്ഥലങ്ങളായ കൊരട്ടി, മലയാറ്റൂർ, മൂഴിക്കുളം, മഞ്ഞപ്ര, കാഞ്ഞൂർ, എന്നിവിടങ്ങളിലും പുരാതനമായ പള്ളികൾ ഉണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മറ്റനേകം പള്ളികൾ വെറും നാലു കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിക്കപ്പെടുകയുണ്ടായി. വടക്കേ ചമ്പന്നൂർ, തെക്കേ ചമ്പന്നൂർ, വാപ്പാലശ്ശേരി, ജോസ്പുരം, കവരപ്പറമ്പ്, കരയാമ്പറമ്പ്, കിടങ്ങൂർ, വേങ്ങൂർ, എന്നീ സ്ഥലങ്ങളിൽ പത്തിലധികം ദേവാലയങ്ങൾ വന്നു.

16-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച അകപ്പറമ്പ് സീറോ മലബാർ കത്തോലിക്കാ പള്ളിക്ക് ഏറേ പ്രത്യേകതകൾ ഉണ്ട്. മാർ ശബോർ പള്ളിയുടെ വടക്കു ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. തായ് സഭയിൽ നിന്നു വിഘടിച്ചെങ്കിലും സാമുദായിക സപർദ്ധ പുറത്തു വരാത്ത രീതിയിൽ സൗഹാർദ്ധപരമായാണ് രണ്ടു പള്ളികളും ഇടവകക്കാരും ഇന്നു വരെ വർത്തിച്ചിട്ടുള്ളത്.
  • സെന്റ് ജോർജ്ജ് സീറോ മലബാർ കത്തോലിക്കാ പള്ളി

ക്രിസ്തീയ സഭചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ ദേവാലയം ക്രി.വ. 450 ലാണ്‌ സ്ഥാപിക്കപ്പെട്ടത്. പഴയ പള്ളി പുതുക്കി 2007 ൽ കൂദാശ കർമ്മം നിർ‌വ്വഹിക്കപ്പെട്ടു. തോമാശ്ലീഹ കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ നിന്നും മലയാറ്റൂർ|മലയാറ്റൂരിലേക്ക്കുള്ള യാത്രാമദ്ധ്യേ ഇറങ്ങി എന്ന് വിശ്വസിക്കപ്പെടുന്ന അങ്ങാടിക്കടവിനടുത്താണ്‌ ഈ പള്ളി. തോമാശ്ലീഹ പാലയൂരിൽ സ്ഥാപിച്ച ക്രിസ്ത്യൻ സമൂഹങ്ങളിൽ കുടിയേറിയ ഒരു വിഭാഗമാണ്‌ ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. ആദ്യകാലങ്ങളിൽ കൽദായ രീതിയിൽ ആരാധന ചെയ്തിരുന്ന സമയത്ത് ഈ പള്ളി ഗിർ‌വാസീസ് പ്രോത്താസീസ് എന്നിവരുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്. ഇവിടത്തെ കൽക്കുരിശ് ഏറെ പഴമയുള്ളതാണ്‌. കേരളത്തിലെ കൽക്കുരിശുകളിൽ ലക്ഷണമൊത്തത് ഇതാണ്‌ എന്ന് പ്രൊ.ജോർജ്ജ് മേനാച്ചേരി പറയുന്നു. സമീപത്തുള്ള തോരണക്കല്ലും കൗതുകമുണർത്തുന്നു.

  • വി.മറിയാമിന്റെ പേരിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. ക്രി. വ. 409- ല് സ്ഥാപിക്കപ്പെട്ടത്.
  • ഗിർവാസീസ്-പ്രൊത്താസിസ് സീറോ മലബാർ കത്തോലിക്കാ പള്ളി., മാർ അഫ്രോത്ത് പള്ളിയുടെ അയൽപ്രദേശത്ത് സ്ഥിതിചെയ്യുന്നു. 16-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ പള്ളി അടുത്തിടെ പുതുക്കു പണിതു. വി.ജോർജിന്റെ പേരിലുള്ള ഗീവർഗീസ് പള്ളി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണെന്ന് പറയപ്പെടുന്നു.
  • വി. ഹോർമിസ് പള്ളി. കിഴക്കേപ്പള്ളി എന്നറിയപ്പെടുന്ന സീറോ മലബാർ കത്തോലിക്കാ പള്ളിയാണ്. സുറിയാനി പള്ളികളിലെ പോലെ കുരിശ് കാണാം.
  • മാർട്ടിൻ ഡി പോറസ് പള്ളി. ലോകത്തിൽ ആദ്യമായി പുണ്യവാളന്റെ പേരിൽ അദ്ദേഹം പുണ്യവാളനായി പ്രഖ്യാപിക്കുന്നതിനു മുന്നേ പണിത പള്ളിയാണ്‌

ചുറ്റിയടിക്കാൻ[edit | edit source]

Wy/ml/ശ്രീ ശങ്കര കീർത്തി സ്തംബം

  • Wy/ml/ശ്രീ രാമകൃഷ്ണ അദ്വൈദാശ്രമം]]
ഭാഗമായത്: Wy/ml/എറണാകുളം