Wy/ml/കൊട്ടാരക്കര
കേരളത്തിലെ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് കൊട്ടാരക്കര (ഇംഗ്ലീഷ്: Kottarakkara).
മനസ്സിലാക്കാൻ
[edit | edit source]1742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം മാർത്താണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് ലയിപ്പിച്ചു. കഥകളിയുടെ ജന്മസ്ഥലം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.
ചരിത്രം
[edit | edit source]കേരളപ്പിറവിക്കു മുൻപ് എളയടത്തു സ്വരൂപംഎന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു.രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കരത്തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു. 1742-ൽ എളയടത്തു സ്വരൂപത്തെ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ചു.
ഭൂപ്രകൃതി
[edit | edit source]മലകൾ, നദികൾ, തോടുകൾ, സമതലങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതികൾ ഇവിടെ ദൃശ്യമാകും.
എത്തിച്ചേരാൻ
[edit | edit source]കേരളത്തിന്റെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളിലേക്കും; ചെന്നൈ, ബംഗലുരു, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നു. തീവണ്ടി മാർഗ്ഗം വഴി കൊല്ലം, പുനലൂർ എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു.