Jump to content

Wy/ml/വിക്കിയാത്ര:നയങ്ങൾ

From Wikimedia Incubator
< Wy | ml
(Redirected from Wy/ml/വിക്കിവോയേജ്:നയങ്ങൾ)
Wy > ml > വിക്കിയാത്ര:നയങ്ങൾ

പ്രധാനപ്പെട്ടത്:: ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്ന നയങ്ങൾക്ക് പുറമേ, വിക്കിയാത്ര എല്ലാ ആഗോള വിക്കിമീഡിയ നയങ്ങൾക്കും വിധേയമാണ്.

ഈ താൾ മലയാളം വിക്കിയാത്രയുടെ നയങ്ങളിലേക്കുള്ള ഒരു വഴികാട്ടിയാണ്. ഇവിടെയോ പതിവ് ചോദ്യങ്ങളിലോ നിങ്ങളുടെ ഉത്തരം കണ്ടെത്താനായില്ലെങ്കിൽ, യാത്രികരുടെ പബ്ബിൽ ചോദിക്കുക.

കാണുക: ഇംഗ്ലീഷ്:വിക്കിയാത്ര:നയങ്ങൾ

മാർഗ്ഗനിർദ്ദേശ തത്വങ്ങൾ

[edit | edit source]
വിക്കിയാത്ര:സഞ്ചാരി ആദ്യം
ചുരുക്കത്തിൽ: നമ്മളുടെ പ്രവർത്തികളെ നയിക്കുന്നത് യാത്രക്കാരുടെ വീക്ഷണകോണിൽ നിന്ന് ഏറ്റവും മികച്ചത് എന്താണ് എന്നതടിസ്ഥാനമാക്കിയാകുന്നു.
കുറിപ്പ്: ഇതിനെ നിങ്ങൾക്ക് നമ്മുടെ സുപ്രധാന ആദേശം എന്ന് വിളിക്കാം.
വിക്കിയാത്ര:ലക്ഷ്യങ്ങളും ലക്ഷ്യങ്ങല്ലാത്തവയും
ചുരുക്കത്തിൽ: സ്വതന്ത്രവും സമ്പൂർണ്ണവും കാലികവും വിശ്വസനീയവുമായ ലോകമെമ്പാടുമുള്ള യാത്രാ ഗൈഡ് സൃഷ്ടിക്കുക എന്നതാണ് നമ്മളുടെ ലക്ഷ്യം.
അനുബന്ധ താളുകൾ:
വിക്കിയാത്ര:സമവായം
ചുരുക്കത്തിൽ: മിക്കവാറും എല്ലാ തീരുമാനങ്ങളും വോട്ടുചെയ്യുന്നതിനുപകരം സമവായം നേടിയാണ് എടുക്കുന്നത് - അതിനാൽ നിങ്ങളുടെ വാദങ്ങൾ പ്രസ്താവിക്കുകയും ചർച്ചാവിഷയമായ കാര്യങ്ങൾക്ക് സമവായം ഉണ്ടാക്കുകയും ചെയ്യുക.
അനുബന്ധ താളുകൾ:
വിക്കിയാത്ര:കുതിച്ച് മുന്നേറുക
ചുരുക്കത്തിൽ: കുറവുകൾക്കോ തെറ്റുകൾ വരുത്തുന്നതിലോ ആശങ്കപ്പെടരുത്. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ, അത് ചെയ്യുക. മുന്നോട്ടു വന്ന്, ലേഖനങ്ങളിൽ ഉപയോഗപ്രദമായ തിരുത്തലുകൾ ധൈര്യാമായി വരുത്തുക.