Wy/ml/വിക്കിവോയേജ്:എന്താണ് ഒരു ലേഖനം?
വിക്കിവോയേജ് ചിട്ടയോടെയും സ്ഥിരതയോടെയും നിലനിർത്തുന്നതിന്, ഒരു വിഷയത്തിന് അതിന്റേതായ ലേഖനം എപ്പോൾ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഈ മേഖലയിൽ രണ്ട് മത്സരിക്കുന്ന തത്വങ്ങളുണ്ട്:
- ലേഖനങ്ങൾ താരതമ്യേന സ്വയം പര്യാപ്തമായിരിക്കണം, അതുവഴി യാത്രക്കാർക്ക് അവ പ്രിന്റ് ചെയ്യാനും അവരുടെ പോക്കറ്റിൽ ഇടാനും ചുറ്റിനടന്ന് സഞ്ചരിക്കാനും കഴിയണം.
- അതേ സമയം, ലേഖനങ്ങൾ വായിക്കാനോ അച്ചടിക്കാനോ ഉപയോഗിക്കാനോ കഴിയാത്തത്ര ദൈർഘ്യമേറിയതായിരിക്കരുത്.
അതിനാൽ, ഏതൊക്കെ വിഷയങ്ങൾക്ക് സ്വന്തം ലേഖനങ്ങൾ ഉണ്ടായിരിക്കണം, എന്തൊക്കെ പാടില്ല എന്നതിനുള്ള ചില ഏകദേശ മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ താഴെ നൽകിയിരിക്കുന്നു.
സ്വന്തം ലേഖനം ലഭിക്കുന്നത് എവയ്ക്കൊക്കെ?
[edit | edit source]ഭൂമിശാസ്ത്രപരമായ ശ്രേണിയിലെ ഭൂമിശാസ്ത്രപരമായ യൂണിറ്റുകൾക്ക് അതിന്റേതായ ലേഖനങ്ങൾ ഉണ്ടായിരിക്കണം. ഇതിനെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടായിരിക്കണം:
- ഭൂഖണ്ഡങ്ങൾ, ഉദാ: ആഫ്രിക്ക
- ഉപഭൂകണ്ടങ്ങൾ/ഭാഗങ്ങൾ: ഉദാ: തെക്കുകിഴക്കേ ഏഷ്യ
- രാജ്യങ്ങൾ
- പ്രദേശങ്ങൾ
- ദേശീയ ഉദ്യാനങ്ങൾ
- ഗ്രാമ പ്രദേശങ്ങൾ
- നഗരങ്ങൾ
- ജില്ലകൾ
ചില ചെറിയ ഗ്രാമങ്ങളും കുഗ്രാമങ്ങളും ലയിപ്പിച്ച് വഴിതിരിച്ചുവിടുന്നതിലൂടെയോ അടുത്തുള്ള പട്ടണത്തിനായുള്ള ലേഖനത്തിലേക്ക് ലിസ്‌റ്റിംഗുകൾ ഏകീകരിക്കുന്നതിലൂടെയോ നിരവധി ഗ്രാമങ്ങൾ സംയോജിപ്പിക്കുകയോ ചെയ്യുന്നതാകാം മികച്ചത്.
സ്വന്തം ലേഖനം ലഭിക്കാത്തത് ഏതിനൊക്കെ?
[edit | edit source]ഒറ്റയായ ആകർഷണങ്ങൾക്ക് അവരുടേതായ ലേഖനങ്ങൾ ഉണ്ടാകരുത് (പൊതുവെ).
- സാംസ്കാരികമോ പ്രകൃതിയോ ആയ ആകർഷണങ്ങളോന്നും ഇല്ലാത്ത ചെറിയതോ ജനസാന്ദ്രത കുറഞ്ഞതോ ആയ ഗ്രാമങ്ങളും കുഗ്രാമങ്ങളും
- കമ്പനികൾ, ഒരു കുത്തക കൈവശം വച്ചിരിക്കുന്നവ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളവ പോലും
- മ്യൂസിയങ്ങൾ, പ്രതിമകൾ അല്ലെങ്കിൽ മറ്റ് സൃഷ്ടികൾ അല്ലെങ്കിൽ കലാ സ്ഥാപനങ്ങൾ.
- നഗര ഉദ്യാനങ്ങൾ, ടൗൺ സ്ക്വയറുകൾ അല്ലെങ്കിൽ തെരുവുകൾ.
- ചെറിയ ഉത്സവങ്ങൾ അല്ലെങ്കിൽ ഇവന്റുകൾ.
- പൊതുഗതാഗത സ്റ്റേഷനുകൾ അല്ലെങ്കിൽ പതിവ് ഷെഡ്യൂളുകൾ.
- ആളുകൾ, മൃഗങ്ങൾ, വസ്തുക്കൾ, അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ടതല്ലാത്ത ആശയങ്ങൾ എന്നിവ സാധാരണയായി വിക്കിവോയേജ് ലേഖനത്തിന് അർഹമല്ല.
- ജലാശയങ്ങൾ (യഥാർത്ഥത്തിൽ, ഇതൊരല്പം സങ്കീർണ്ണമാണ്)
- ജനവാസമില്ലാത്ത ദ്വീപുകൾ, അവയ്ക്ക് അർത്ഥവത്തായ ഒരു പാർക്ക് ലേഖനം ഇല്ലാത്ത പക്ഷം
- വളരെ നിയന്ത്രിത സർക്കാർ/സൈനിക സ്ഥാപനങ്ങൾ, അല്ലെങ്കിൽ (എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും) സന്ദർശിക്കാൻ കഴിയാത്ത മറ്റ് സ്ഥലങ്ങൾ
പൂർണ്ണമായ വിവരണത്തിന് Wikivoyage:What is an article? കാണുക