Wy/ml/കോന്നി
Appearance
പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമങ്ങളിലൊന്നാണ് കോന്നി. ആനക്കൂടിനും വനങ്ങൾക്കും റബ്ബർതോട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണ് കോന്നി. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിൽ (SH-08) ജില്ലാ തലസ്ഥാനത്തുനിന്നും 11 കി. മി. അകലെയായാണ് ഈ പ്രധാന കവല സ്ഥിതിചെയ്യുന്നത്.
ആനക്കൂട്ടിൽ താപ്പാനകളെ ഉപയോഗിച്ച് ആനകളെ പരിശീലിപ്പിക്കുന്നു. ഇതിനോടടുത്ത് ആന സംബന്ധിയായ ഒരു പ്രദര്‍ശനാലയവും സ്ഥിതിചെയ്യുന്നു.
എത്തിച്ചേരാൻ
[edit | edit source]റെയിൽമാർഗ്ഗം
[edit | edit source]പുനലൂർ സ്റ്റേഷൻ25 കി.മീ അകലെയാണ്.
വിമാനമാർഗ്ഗം
[edit | edit source]ഏറ്റവും അടുത്ത വിമാനത്താവളം 99 കി.മീ അകലെയുള്ള തിരുവനന്തപുരം ആണ്.കൊച്ചി വിമാനത്താവളം 124 കി.മീ അകലെയാണ്.
റോഡുമാർഗ്ഗം
[edit | edit source]- മെയിൻ ഈസ്റ്റേൺ ഹൈവെ {എസ്.എച്ച്08) പത്തനം തിട്ടയിലെത്തുന്നു.
- കോന്നി-കല്ലേലി- അച്ചൻകോവിൽ റോഡ് തമിഴ്നാട്ടിലെ തെങ്കാശിയുമായി ബ ന്ധിപ്പിക്കുന്നു.
- കോന്നി - ചന്ദനപ്പള്ളി റോഡ് അടൂരിനേയും പന്തളത്തേയും ബന്ധിപ്പിക്കുന്നു.
- കോന്നി-തണ്ണിത്തടം ചിറ്റാർ റോഡ് ശബരിമലയിലേക്കുള്ള മറ്റൊരു വഴിയാണ്.