Wy/ml/പത്തനംതിട്ട
കേരളത്തിലെ ഒരു ജില്ല. പത്തനംതിട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട. പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം "നദീതീരത്തുള്ള ഭവനങ്ങളുടെ നിര" എന്നതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളുടെ കൂട്ടിച്ചേർത്ത് പത്തനംതിട്ട ജില്ല രൂപീകൃതമായത്. അടൂർ, പന്തളം, പത്തനംതിട്ട, തിരുവല്ല എന്നീ നഗരസഭകളാണ് ജില്ലയിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാടുമായി ജില്ല അതിർത്തി പങ്കിടുന്നു. കടൽത്തീരമില്ലാത്ത ഒരു ജില്ല കൂടിയാണ് പത്തനംതിട്ട. ജില്ലയുടെ വിസ്തൃതിയുടെ 10.03 % പ്രദേശം മാത്രമാണ് നഗരമേഖലയായുള്ളത്. തിരുവല്ലയാണ് ജില്ലയിലെ ഏറ്റവും വലിയ നഗരം. തിരുവല്ലയോടൊപ്പം പത്തനംതിട്ട, അടൂർ, പന്തളം എന്നീ നഗരസഭകളും ചെറുപട്ടണങ്ങളുമുള്ള ജില്ലയിൽ വിപുലമായ റോഡ് ശൃംഖലയാണുള്ളത്.
മനസ്സിലാക്കാൻ
[edit | edit source]പുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. ജില്ലയിലൂടെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ - മൂവാറ്റുപുഴ റോഡ് എന്നിവ. തിരുവല്ലയാണ് ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ. തീർത്ഥാടനപ്രാധാന്യമുള്ള പ്രാചീനവും പ്രശസ്തവുമായ ക്ഷേത്രങ്ങളും പള്ളികളും സ്ഥിതിചെയ്യുന്നതിലാണ് "കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം" എന്നാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത്. വലുപ്പത്തിൽ ഏഷ്യയിലെ ഒന്നാമത്തേയും ലോകത്തിലെ രണ്ടാമത്തേയും ക്രിസ്തുമതസമ്മേളനമായ മാരാമൺ കൺവെൻഷനും കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ ഹിന്ദുമതസമ്മേളനങ്ങളിൽ ഒന്നായ ചെറുകോൽപ്പുഴ-ഹിന്ദുമത പരിഷത്തും ജില്ലയിൽ പമ്പാമണപ്പുറത്താണ് എല്ലാവർഷവും നടക്കുന്നത്. 2021ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് 73.49% പ്രദേശവും വനമേഖലയാണ്. വനവിസ്തൃതിയുടെ ശതമാനത്തിൽ വയനാടിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ജില്ല. കൊല്ലം സതേൺ സർക്കിളിനു കീഴിലെ റാന്നി, കോന്നി എന്നീ വനഡിവിഷനുകളിലാണ് ജില്ലയിലെ സംരക്ഷിതവനമേഖലകൾ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സംരക്ഷിതവനമേഖലയാണ് കോന്നി ഡിവിഷനിലേത്. 1887ലെ തിരുവിതാംകൂർ ഫോറസ്റ്റ് ആക്റ്റ് അനുസരിച്ച് 1888ലാണ് ഇത് നിലവിൽ വന്നത്. 1889ൽ കൂടുതൽ മേഖലകൾ ഇതിനോടു കൂട്ടിച്ചേർക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ വനഡിവിഷനാണ് 1958ൽ സ്ഥാപിതമായ റാന്നി വനഡിവിഷൻ. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും സംരക്ഷിതവനമേഖലയുടെ ഭാഗമായതിനാൽ വനമേഖലയിലെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ വളരെ നിയന്ത്രിതമായ വനംവകുപ്പ് നടത്തുന്നത്.
താമസം
[edit | edit source]- 1 ഡെ ചാർലീസ് പമ്പ ഹെറിറ്റേജ്, ആറന്മുള, ☏ 09495281067 .
- കുമ്പനാട് ഹെറിറ്റേജ് ഹോട്ടൽ, കുമ്പനാട്.
- 2 ഊര് എക്സ്പീരിയൻസ്, മല്ലപ്പള്ളി, ☏ 09645273000 .
- 3 സിവിഎം ഹൗസ്, തിരുവല്ല.
- 4 മാലക്കരേത്ത് വീട്, ആറന്മുള, ☏ 09847353056 .
- 5 ദി തയ്യിൽ ഹെറിറ്റേജ് ഹോം, മേപ്രാൽ.
- 6 പാർക്ക് മാൻഷൻ (ബാരിസ്റ്റേഴ്സ് ഹെറിറ്റേജ് ഹോംസ്റ്റേ), മല്ലപ്പള്ളി.
- 7 റിവർ വ്യൂ ഹെറിറ്റേജ് (താമരപ്പള്ളിൽ വീട്), റാന്നി (പാരൂർ കൊട്ടാരത്തിന് സമീപം).
- റിവർ സൈഡ് റെസിഡൻസ്, റാന്നി.
- പുതുക്കേരിൽ ഹെറിറ്റേജ് ഹോം, കടപ്ര.
- 8 തോമസ്കുട്ടീസ് ഫാംഹൗസ് ഹോംസ്റ്റേ, റാന്നി, ☏ +919447183088, +918891108111, thomaskuttysfarmhouse18@gmail.com.
- 9 സ്വസ്ഥിഗൃഹ ഹോംസ്റ്റേ, ആറന്മുള.
- 10 അയ്യാൻ ഹെറിറ്റേജ് ഹോംസ്, തിരുവല്ല, ☏ +919605390649, +919447007921, varghese.sml@gmail.com, ayyanhomes2024@gmail.com .
- മന്നാസ് വീട്, ഇലന്തൂർ, .
- കാസാ ഡി ഐസി, പഴവങ്ങാടി.
- 11 കുടിൽ ട്രീ ഹൗസ്, കോന്നി.
- 12 റോബിസ് ആർക്ക് ഹോംസ്റ്റേ, അരുവാപ്പുലം, ☏ 08589083226 .
- 13 കോണ്ടൂർ ജംഗിൾ റിസോർട്ട്, കോന്നി, ☏ 04682249749 .
- 14 റിവർ മെഡോസ്, കോഴഞ്ചേരി, ☏ 08113038111 .
- 15 ഹിൽസൈഡ് നേച്ചർസ്റ്റേ, ആങ്ങമൂഴി, ☏ 09562555546 .
- 16 ഗവി ഗേറ്റ് ഹോം സ്റ്റേ, ആങ്ങമൂഴി, ☏ 08156819426 .
- 17 ഗേറ്റ് വേ ഓഫ് ഗവി, ആങ്ങമൂഴി, ☏ 09526712540 .
- 18 ബാംബൂ ഹട്ട്, അടവി (അടവി എക്കോടൂറിസത്തിന്റെ ഭാഗമായ ഈ മുളങ്കുടിലുകൾ ആരണ്യകം എക്കോ കഫേക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്).
- 19 മൗണ്ടൻമിസ്റ്റ് റിസോർട്ട്, പെരുന്തേനരുവി, ☏ 04735208208 .
- 20 പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ്, ആറന്മുള.
- പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ്, പത്തനംതിട്ട.
- പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ്, കോഴഞ്ചേരി.
- അപ്പൂസ് ഹോംസ്റ്റേ, പെരുന്തേനരുവി, ☏ 09747603803 .
- ബെഥനി ഹൗസ് - ഹോം സ്റ്റേ, തിരുവല്ല, ☏ 09446190076 .
- ഫൗസ്റ്റ ഹോംസ് ഹോം സ്റ്റേ, തിരുവല്ല, ☏ 09745037658 .
- മാങ്കുളങ്ങര ഹോം സ്റ്റേ, തിരുവല്ല, ☏ 09447766394 .
- പത്തനംതിട്ട ഹോംസ്റ്റേ (ഡി.ജെ ഹോളിഡേയ്സ്), ആറന്മുള, ☏ 09400769590 .
- ശ്രീകൃപ റെസിഡൻസി ഹോംസ്റ്റേ, ആറന്മുള, ☏ 07907630771 .
- സാറ ടവർ ഹോംസ്റ്റേ, ഓമല്ലൂർ, ☏ 09953239117 .
- ഷാംറോക്ക് ഹോം സ്റ്റേ, തിരുവല്ല, ☏ 09037064736 .
- സാറാസ് ഹോംസ്റ്റേ, റാന്നി.
- റോസ് പെറ്റൽസ്, പത്തനംതിട്ട.
- പാഴൂർ ഹോംസ്റ്റേ, പഴവങ്ങാടി.
കാണാൻ
[edit | edit source]വിനോദസഞ്ചാരകേന്ദ്രങ്ങൾ
[edit | edit source]


- ഗവി, പത്തനംതിട്ട (105 കി.മീ), ☏ 0481-2581204 . തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും ധാരാളമായുള്ള ഗവി, ഇടുക്കി ജില്ലയിലെ കുമിളിക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഗവിയിൽ നിന്ന് റോഡ് മാർഗ്ഗം 28 കി.മീ അകലെയുള്ള വണ്ടിപ്പെരിയാറിലേക്ക് എത്താൻ സാധിക്കും. 260ഓളം സ്പീഷീസ് പക്ഷികൾ കാണപ്പെടുന്ന ഇവിടം പക്ഷി നിരീക്ഷകർക്ക് ഒരു മികച്ച ഇടമാണ്. പുൽമേടുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ ഗവിയുടെ സവിശേഷതയാണ്. ആന, വരയാട്, മലമുഴക്കി വേഴാമ്പൽ, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ അനേകം ജീവികൾ ഗവിയിലെ കാടുകളിൽ ഉണ്ട്. ആദിവാസികളുടെ പങ്കാളിത്തത്തോടെ ഒരു എക്കോടൂറിസം കേന്ദ്രവും ഗവിയിൽ പ്രവർത്തിക്കുന്നു. എക്കോടൂറിസത്തിന്റെ ഭാഗമായി ട്രെക്കിങ്ങും കാടിനുള്ളിലെ ടെന്റിലുള്ള താമസവും ഒരുക്കിയിരിക്കുന്നു. അതോടൊപ്പം ബോട്ടിങ്ങും ജംഗിൾസഫാരിയും നടത്താവുന്നതാണ്. കേരള വനംവികസന കോർപറേഷനാണ് ഗവിയിൽ നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്.
- കോന്നി ആനപരിശീലനകേന്ദ്രം, പത്തനംതിട്ട (11 കി.മീ), ☏ 0468-2342005 . 1941ൽ സ്ഥാപിതമായ ഈ ആനപരിശീലനകേന്ദ്രം ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നവയിൽ ഒന്നാണ്. ഇവിടെ ആനകളെ പാർപ്പിക്കാനായി തടിയിൽ നിർമ്മിക്കപ്പെട്ട വലിയ നിർമ്മിതികളാണ് ആനക്കൂടുകൾ. ഒരു ആനക്കൂടിൽ 3 മുതൽ 4 വരെ ആനകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ആനക്കൂട്ടത്തിൽ നിന്നും വേർപെട്ടതോ മുറിവേറ്റതോ കാടിൽ അലഞ്ഞുതിരിയുന്നതോ ആയ കുട്ടിയാനകളെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. പരിചയസമ്പന്നരായ ആനപ്പാപ്പാന്മാർ ശാസ്ത്രീയമായ രീതിയിൽ ആനകൾക്ക് പരിശീലനം കൊടുക്കുന്നു. ഇവിടെ പൊതുജനങ്ങൾക്ക് ആനകൾക്ക് ആഹാരം നൽകാനും ആനകളോട് ഇടപഴുകാനും ആനസവാരി നടത്താനുമുള്ള സൗകര്യമുണ്ട്.
- കക്കി ഡാം, പത്തനംതിട്ട (62 കി.മീ). കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ ഭാഗമാണ് പെരിയാർ വന്യജീവിസങ്കേതത്തിനു സമീപം സ്ഥിതിചെയ്യുന്ന കക്കി ഡാം. കക്കി നദിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡാമിനു ചുറ്റുമുള്ള കാടുകളിൽ കടുവയേയും ആനകളേയും കുരങ്ങന്മാരേയും കാണാം.
- മൂഴിയാർ ഡാം, പത്തനംതിട്ട (57 കി.മീ). കക്കാട് ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാം കക്കി ഡാമിനു സമീപമാണ് സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിലാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്
- മണിയാർ ഡാം, പത്തനംതിട്ട (20 കി.മീ). പൊതു-സ്വകാര്യ പങ്കാളിത്തത്താൽ നിർമ്മിച്ച ഒരു അണക്കെട്ടാണ് ഇത്. മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്.
- പെരുന്തേനരുവി വെള്ളച്ചാട്ടം, പത്തനംതിട്ട (36 കി.മീ). പമ്പാനദിയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് വീതിയേറിയ പാറക്കൂട്ടങ്ങളിലൂടെ ഒഴുകിയെത്തുന്ന മനോഹരമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു ചുറ്റും അഗാധമായ ഗർത്തങ്ങളുള്ളതിനാൽ വെള്ളച്ചാട്ടത്തിനു സമീപം ഇറങ്ങുന്നത് അപകടകരമാണ്
- ചരൽക്കുന്ന്, കോഴഞ്ചേരി (5 കി.മീ). ചുറ്റുമുള്ള പ്രദേശങ്ങളുടെ വിശാലമായ ദൃശ്യത്തോടൊപ്പം മലനിരകളുടെയിടയിലൂടെ ഒഴുകുന്ന പമ്പാനദിയേയും ഇവിടെ നിന്നു കാണാം. മാർത്തോമ്മാ സഭയുടെ ക്യാമ്പ് സെന്റർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
- അടവി എക്കോ ടൂറിസം.
- മെട്ട, അരുവാപ്പുലം.
- ബാംഗ്ലൂർ റോഡ്, നീർവിളാകം.
- ളാഹ വ്യൂപോയിന്റ്.
- അരുവിക്കുഴി വെള്ളച്ചാട്ടം, തടിയൂർ, കോഴഞ്ചേരി (7 കി.മീ.). ചരൽക്കുന്നിനു സമീപത്തായാണ് മനോഹരമായ ഈ വെള്ളച്ചാട്ടം
- മീന്മുട്ടിപ്പാറ വെള്ളച്ചാട്ടം.
- മണ്ണീറ വെള്ളച്ചാട്ടം.
- മൺപിലാവ് പാലരുവി വെള്ളച്ചാട്ടം.
- ഒറക്കംപാറ വെള്ളച്ചാട്ടം.
- നീലിപിലാവ് വെള്ളച്ചാട്ടം.
- ചെളിക്കുഴി വെള്ളച്ചാട്ടം.
- ചുട്ടിപ്പാറ.
- കാട്ടാത്തിപ്പാറ.
- രാക്ഷസൻപാറ.
- ഹിമാലയൻപാറ.
- കോട്ടപ്പാറ വ്യൂപോയിന്റ്.
- ളാഹ വ്യൂപോയിന്റ്.
- ബാംബു ഫോറസ്റ്റ് റോക്ക് വ്യൂ, ഗുരുനാഥൻമണ്ണ്.
- കോട്ടപ്പാറ വ്യൂപോയിന്റ്.
- ളാഹ വ്യൂപോയിന്റ്.
പൈതൃകകേന്ദ്രങ്ങള്‍
[edit | edit source]


- കടമ്മനിട്ട പടയണി ഗ്രാമം, പത്തനംതിട്ട (8 കി.മീ.). കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ/മേയ് മാസങ്ങളിൽ 10 ദിവസങ്ങളായി അവതരിപ്പിക്കുന്ന അനുഷ്ഠാനകലാരൂപമായ പടയണി പ്രസിദ്ധമാണ്.
- ആറന്മുള പൈതൃക ഗ്രാമം, പത്തനംതിട്ട (13 കി.മീ.). നൂറ്റാണ്ടുകൾ പഴക്കമുള്ള ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഈ ഗ്രാമത്തിൻ ഈ പേര് ലഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തിലെ വിഗ്രഹം ആറ് മുളകൾകൊണ്ട് നിർമ്മിച്ച ചങ്ങാടത്തിലാണ് കൊണ്ടുവന്നത് അങ്ങനെയാണ് ഈ ഗ്രാമത്തിന് ആറന്മുള എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. 10 കി.മീ ദൂരെയുള്ള ചെങ്ങന്നൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
- ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. ശ്രീകൃഷ്ണൻ പ്രധാനപ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം പമ്പാനദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്. 18ആം നൂറ്റാണ്ടിലെ ചുമർച്ചിത്രങ്ങൾ ക്ഷേത്രത്തിൽക്കാണാം.
- ആറന്മുളക്കണ്ണാടി. ആറന്മുളയിൽ നിർമ്മിക്കുന്ന പ്രശസ്തമായ ലോഹക്കണ്ണാടിയാണിത്. ചെമ്പും വെളുത്തീയവും ചേർത്ത് രഹസ്യമായ ഒരു കൂട്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കണ്ണാടിയുടെ നിർമ്മാണരീതി ഏതാനും കടുംബങ്ങളിലായാണ് ഒതുങ്ങിനിൽക്കുന്നത്.
- ആറന്മുള വള്ളംകളി, ☏ പള്ളിയോടസേവാസംഘം: 0468-2313010 , +918281113010. ആറന്മുള ക്ഷേത്രത്തിൽ ഏകദേശം 700 വർഷങ്ങൾക്കുമുൻപ് വിഗ്രഹം പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടാണ് ഓണാഘോഷങ്ങളുടെ അവസാനദിവസം ഇത് നടക്കുന്നത്. രൂപത്തിൽ കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങൾക്ക് സമാനമായ പള്ളിയോടങ്ങളാണ് ഈ വള്ളംകളിയിൽ ഉപയോഗിക്കുന്നത്. 100 അടി നീളമുള്ള ഈ പള്ളിയോടങ്ങൾ ചുണ്ടൻവള്ളങ്ങളേക്കാൾ നീളം കുറഞ്ഞവയാണ്. അമരം (പിൻഭാഗം), കൂമ്പ് (മുൻഭാഗം) എന്നിവ ജലനിരപ്പിൽനിന്ന് ഉയർന്നാണ് നിൽക്കുക.
- ആറന്മുള വള്ളസദ്യ. വള്ളംകളിയുടെ ഭാഗമായി ആറന്മുള ക്ഷേത്രത്തിൽ നടക്കുന്ന ഒരു വഴിപാടാണ് വള്ളസദ്യ.വഞ്ചിപ്പാട്ടുപാടി ഊട്ടുപുരയിലേക്ക് എത്തുന്ന വള്ളക്കാർ വഞ്ചിപ്പാട്ടിലൂടെത്തന്നെയാണ് സദ്യയ്ക്കുള്ള വിഭവങ്ങളും ചോദിക്കുന്നത്. വള്ളസദ്യ വഴിപാടായി സമർപ്പിച്ച കുടുംബക്കാരൊഴികെ എല്ലാവരും സദ്യക്കിരിക്കുന്നു. വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നാണ് ആചാരപരമായി എത്തിക്കുന്നത്. വഞ്ചിപ്പാട്ടുപാടി എല്ലാവരും വന്ന വള്ളത്തിൽ തന്നെ തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കുടുംബക്കാർകൂടി സദ്യ കഴിക്കുന്നതോടെ ചടങ്ങുകൾ തീരുന്നു.
- ആറന്മുള വാസ്തുവിദ്യാഗുരുകുലം, ☏ 0468-2319740 . 1993ൽ പ്രാചീനമായ വാസ്തുവിദ്യയുടേയും അനുബന്ധമേഖലകളുടേയും സംരക്ഷണവും പ്രചാരണവുമാണ് ഇന്ത്യയിൽ ഈ മേഖലയിലെ ഏക സർക്കാർ സ്ഥാപനമായ ഇതിന്റെ ലക്ഷ്യം. കേരളസാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ വാസ്തുവിദ്യയോടൊപ്പം കേരളചുമർച്ചിത്രരചനയും അഭ്യസിപ്പിക്കുന്നു.
- പന്തളം കൊട്ടാരം.
- ആറന്മുള കൊട്ടാരം.
- നെടുമ്പുറം കൊട്ടാരം.
സ്മാരകങ്ങൾ
[edit | edit source]
- വേലുത്തമ്പി ദളവ സ്മാരകം, മണ്ണടി. മണ്ണടിയിലാണ് വേലുത്തമ്പി ദളവ അദ്ദേഹത്തിന്റെ അവസാന ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ ഒരു പൂർണ്ണകായപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഓപ്പൺ-എയർ തിയേറ്റർ കൂടി ഇവിടെയുണ്ട്.
- മൂലൂർ സ്മാരകം, കോഴഞ്ചേരി (8 കി.മീ.), ☏ 0468-2311343 . ഇലവുംതിട്ടയിലാണ് സാമൂഹ്യപരിഷ്ക്കർത്താവും കവിയുമായിരുന്ന മൂലൂർ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്.
- കണ്ണശ്ശസ്മാരകം.
- ശക്തി ഭദ്രാ സാംസ്കാരിക കേന്ദ്രം, കൊടുമൺ, പത്തനംതിട്ട (12 കി.മീ.). ആശ്ചര്യചൂടാമണി എന്ന പ്രശസ്തമായ പ്രാചീനസംസ്കൃതനാടകം രചിച്ച ശക്തിഭദ്രന്റെ സ്മാരകമാണിത്. ദക്ഷിണേന്ത്യയിലെ ലക്ഷ്യണമൊത്ത ആദ്യ സംസ്കൃതനാടകമാണ് ആശ്ചര്യചൂടാമണി. കൊടുമണ്ണിലെ ചെന്നീർക്കര സ്വരൂപത്തിലാണ് അദ്ദേഹം ജനിച്ചത്. ശക്തിഭദ്രനും ശ്രീശങ്കരാചാര്യരും സമകാലികരായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. 1984ലാണ് ഈ സ്മാരകം സ്ഥാപിതമാകുന്നത്. ശക്തിഭദ്രന്റെ അർധകായ പ്രതിമയും മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിൽ നിന്ന് കണ്ടുകിട്ടിയ ദത്തോലക്കരണത്തിലെ (എഴുത്തോല) മലയാണ്മ ലിപിയിലുള്ള ലിഖിതങ്ങൾ രേഖപ്പെടുത്തിയ ശിലാരേഖയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1996ൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് പ്രതിമ അനാഛാദനം ചെയ്തത്. 2002–ൽ ശിൽപ്പി ചുനക്കര രാജനാണ് ഈ ശിലാരേഖ നിർമ്മിച്ചത്. ഇവയോടൊപ്പം ചെങ്ങന്നൂർ ക്ഷേത്രത്തിൽ വെച്ച് ശ്രീശങ്കരാചാര്യരെ ശക്തിഭദ്രൻ തന്റെ കൃതി വായിച്ചു കേൾപ്പിക്കുന്ന സന്ദർഭം സ്മാരകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ശക്തിഭദ്രന്റെ കുടുംബത്തിന്റെ ആസ്ഥാനമായിരുന്ന കോയിക്കൽ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ സ്മാരകത്തിനടുത്തുള്ള ക്ഷേത്രത്തിനു സമീപത്തായിക്കാണാം. കൊട്ടാരത്തിലെ അലങ്കാരപ്പണികളുള്ള കല്ലുകൾ, ചോറ് ഊറ്റാൻ ഉപയോഗിച്ചിരുന്ന വെച്ചൂറ്റികല്ല്, ചിത്രങ്ങളോടു കൂടിയ അപൂർവ്വ കിണർ, കയ്യിൽ താലമേന്തിയ പെൺകുട്ടികളെ ചിത്രീകരിച്ച ശിലകൾ എന്നിവ ഇവിടെക്കാണാം.
ആരാധനാലയങ്ങൾ
[edit | edit source]






- 1 ശബരിമല, പത്തനംതിട്ട (65 കി.മീ.). ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ ശബരിമല സമുദ്രനിരപ്പിൽ നിന്ന് 914 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടമലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. അയ്യപ്പനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പമ്പയിൽ നിന്ന് കാൽനടയായി മാത്രമേ മലകയറി ക്ഷേത്രത്തിൽ എത്താൻ കഴിയൂ. ജാതിമതഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ ദർശനം നടത്താവുന്നതാണ്. എങ്കിലും 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള വനിതകൾക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. ക്ഷേത്രത്തിലേക്ക് ഈ പ്രായഗണനയിലുള്ള സ്ത്രീകളുടെ പ്രവേശനം നിലവിൽ കോടതി വിധി പ്രകാരമായിരിക്കും.
തീർത്ഥാടനകാലം: നവംബർ മുതൽ ജനുവരി മധ്യം വരെയാണ് മണ്ഡലകാലം. മണ്ഡലപൂജ, മകരവിളക്ക് എന്നിവയാണ് ഇക്കാലയളവിലെ പ്രധാന അനുഷ്ഠാനങ്ങൾ. എല്ലാ മലയാളമാസത്തിന്റേയും ആദ്യ 5 ദിവസവും വിഷുവിനും (ഏപ്രിൽ മാസത്തിൽ) ഒഴികെ ബാക്കി എല്ലാ മാസങ്ങളിലും ക്ഷേത്രം അടഞ്ഞുകിടക്കും.
പമ്പയിൽ നിന്നും പ്രധാനസ്ഥലങ്ങളിലേക്കുള്ള ദൂരം: പത്തനംതിട്ട(65 കി.മീ.), പന്തളം(80 കി.മീ.), അടൂർ(81 കി.മീ.), ചെങ്ങന്നൂർ (93 കി.മീ.) തിരുവല്ല (102 കി.മീ.), പുനലൂർ (101 കി.മീ.), ഓച്ചിറ (116 കി.മീ.), ആലപ്പുഴ (എം.സി. റോഡ് വഴി - 137 കി.മീ.), കോട്ടയം (പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല വഴി - 130 കി.മീ.), തിരുവനന്തപുരം (പത്തനംതിട്ട, അടൂർ വഴി - 180 കി.മീ.), കോട്ടയം (മണിമല വഴി - 116 കി.മീ.), കൊടുങ്ങല്ലൂർ (275 കി.മീ.), ഗുരുവായൂർ (288 കി.മീ.), പാലക്കാട് (330 കി.മീ.), കോഴിക്കോട് (388 കി.മീ.), കണ്ണൂർ (486 കി.മീ.) - തൃക്കക്കുടി ഗുഹാക്ഷേത്രം, കവിയൂർ, തിരുവല്ല (9 കി.മീ.). 5:00-11:00, 17:00-19:00. 5 അടി ഉയരമുള്ള ഈ പ്രാചീനമായ ശിവക്ഷേത്രം 8ആം നൂറ്റാണ്ടിൽ പല്ലവശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ തന്നെ ആദ്യകാല കൽശിൽപ്പങ്ങൾക്കുദാഹരണമായവയാണ്.
- 2 കൊടുമൺ ചിലന്തിയമ്പലം (പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം), പത്തനംതിട്ട (12 കി.മീ.). ഇന്ത്യയിൽ ചിലന്തിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് കൊടുമൺ ചിലന്തിയമ്പലം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇതിന് 1000 വർഷത്തിലധികം പഴക്കമുണ്ട്. ക്ഷേത്രത്തിലെ കിണറ്റിലെ (ചിലന്തിക്കിണർ) വെള്ളം ത്വക്ക് രോഗങ്ങൾ ശമിപ്പിക്കാൻ കഴിയുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. ശക്തിഭദ്രന്റെ സ്മാരകമായ ശക്തിഭദ്ര സാംസ്കാരിക കേന്ദ്രത്തിനടുത്താണ് ഈ ക്ഷേത്രം.
- 3 തിരുവല്ല ശ്രീവല്ലഭക്ഷേത്രം, തിരുവല്ല റെയിൽവേ സ്റ്റേഷൻ (3 കി.മീ.), ☏ 0469-2700191 . 4:30-11:30, 17:00-20:00. 400 വർഷം പഴക്കമുള്ള ഈ ക്ഷേത്രം മണിമലയാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഗത്തിൽ ശ്രീവല്ലഭന്റെ 8 അടി ഉയരമുള്ള മനോഹരമായ വിഗ്രഹമാണുള്ളത്. 54 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗരുഡസ്തംഭം (കൊടിമരം) പെരുന്തച്ചനാണ് നിർമ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 10-ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ആദ്യദിവസം 12,00 കുല പടറ്റി പഴങ്ങൾ നേർച്ചയായി സമർപ്പിക്കുന്നത് ഒരു പ്രത്യേകതയാണ്. എല്ലാ രാത്രിയും കഥകളി അവതരിപ്പിക്കുന്ന കേരളത്തിലെ ഏകക്ഷേത്രമാണ് ഇത്.
- പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം.
- ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം.
- തെള്ളിയൂർക്കാവ് ദേവീക്ഷേത്രം.
- ആലുവാംകുടി ശ്രീ മഹാദേവർ ക്ഷേത്രം.
- മലയാലപ്പുഴ ക്ഷേത്രം.
- കടമ്മനിട്ട ഭഗവതി ക്ഷേത്രം, തിരുവല്ല റെയിൽവേ സ്റ്റേഷൻ.
- 4 ശ്രീ ഭഗവതിക്ഷേത്രം, കല്ലൂപ്പാറ, തിരുവല്ല (8.5 കി.മീ.), ☏ +91-469-2678490, Kalloopparadevasom@Yahoo.Com. പടയണി നടക്കുന്ന ഒരു ക്ഷേത്രമാണിത്.
- maplink: Either both "latitude" and "longitude" parameters should be supplied or neither of themഎഴുമറ്റൂർ ദേവീ ക്ഷേത്രം, കോഴഞ്ചേരി (16 കി.മീ.). പടയണി നടക്കുന്ന ഒരു ക്ഷേത്രം. വിഷു ആഘോഷിക്കുന്ന മേടമാസത്തിൽ നടക്കുന്നതിനാൽ വിഷുപടയണി എന്നാണ് ഇവിടുത്തെ പടയണി അറിയപ്പെടുന്നത്.
- 5 കോട്ടാങ്ങൽ ദേവീക്ഷേത്രം, റാന്നി (13 കി.മീ.). പടയണി നടക്കുന്ന ഒരു ക്ഷേത്രം.
- 6 നിരണം പള്ളി (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി, നിരണം), പത്തനംതിട്ട (12 കി.മീ.), ☏ +91 469 261 1006. സി.ഇ. 54ൽ ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന സെന്റ് തോമസ് (വിശുദ്ധ തോമാശ്ലീഹ) സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നതാണ് പുരാതനമായ ഈ പള്ളി. അദ്ദേഹം സ്ഥാപിച്ച എട്ട് പള്ളികളിൽ (ഏഴര) ഒന്നാണ് ഇത്. പല പ്രാവശ്യമായി 4 തവണ പുതുക്കിപ്പണിയപ്പെട്ടിട്ടുള്ള ഈ പള്ളി അവസാനമായി പുതുക്കിപ്പണിയുന്നത് 1912ലാണ്. 1259-ൽ പള്ളി പുതുക്കിപ്പണിത വിവരം പള്ളിയിലുള്ള ശിലാഫലകത്തിലുണ്ട്. സെന്റ് തോമസിന്റെ തിരുശേഷിപ്പ് പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. പുരാതനമായ കൽവിളക്കുകൾ, കൊത്തുപണികൾ, താളിയോലകൾ, കല്ലിൽക്കൊത്തിയ ലിഖിതങ്ങൾ, പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ പള്ളിയിൽ കാണാൻ സാധിക്കും.
- 7 പരുമല പള്ളി (സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി), തിരുവല്ല (10 കി.മീ.), ☏ + 91 479 2312202. ഇന്ത്യയിൽ നിന്ന് ആദ്യമായി വിശുദ്ധനാക്കപ്പെട്ട ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസിന്റെ (പരുമല തിരുമേനി) ശവകുടീരം ഇവിടെ സ്ഥിതിചെയ്യുന്നു. എല്ലാവർഷവും നവംബർ 1നും 2നുമായി ഓർമ്മപ്പെരുന്നാൾ പള്ളിയിൽ നടക്കുന്നു. ഇപ്പോഴത്തെ പള്ളി രൂപകൽപ്പന ചെയ്തത് പ്രശസ്ത വാസ്തുശിൽപ്പിയായ ചാൾസ് കൊറയയാണ്. പഴമയും പുതുമയും മനോഹരമായ രീതിയിലാണ് ഈ പള്ളിയുടെ രൂപകൽപ്പനയിൽ സമന്വയിപ്പിച്ചിരിക്കുന്നത്. 2000ലാണ് പുതിയ രീതിയിലുള്ള പള്ളി ഉദ്ഘാടനം ചെയ്തത്.
- 8 തുമ്പമൺ വലിയപള്ളി, പത്തനംതിട്ട (5 കി.മീ.), ☏ 04734-266239 . കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നായ ഇത് 717 സി.ഇ.യിലാണ് സ്ഥാപിതമായത്
- റാന്നി വലിയപള്ളി (സെന്റ്. തോമസ് വലിയപള്ളി, റാന്നി ), പത്തനംതിട്ട (17 കി.മീ.). തെക്കുംകൂർ രാജ്യത്തെ സാമന്തനായിരുന്ന റാന്നി കർത്താക്കൾ നൽകിയ ദേവർകുന്ന് എന്ന സ്ഥലത്താണ് 1742ൽ ഈ പള്ളി സ്ഥാപിതമാകുന്നത്. റാന്നി ആദ്യത്തെ ക്രൈസ്തവദേവാലയമാണിത്. 1901ൽ പഴയപള്ളി പൊളിച്ച് പുതിയ പള്ളി നിർമ്മിച്ചു. ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് (പരുമല തിരുമേനി) പുതിയ പള്ളിക്ക് തറക്കല്ലിട്ടത്. ഈ ചരിത്രം രേഖപ്പെടുത്തിയ ഒരു കരിങ്കൽ ഫലകം പള്ളിയിൽ സ്ഥാപിച്ചിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരുശേഷിപ്പായി അംശവടി പള്ളിയുടെ ആസ്ഥാനത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് ബൈബിളിനെ വിവർത്തനം ചെയ്യാനുള്ള പരിശ്രമത്തിലായിരുന്നു സ്കോട്ടിഷ് മിഷണറിയായിരുന്നു ക്ലോഡിയസ് ബുക്കാനൻ. അന്ത്യോഖ്യാ പാത്രിയർക്കീസ് സമ്മാനിക്കുകയും ഏകദേശം 70 വർഷമായി പള്ളിയിൽ ഉപയോഗിച്ചിരുന്നതുമായ പുരാതന സുറിയാനി ബൈബിളിന്റെ കയ്യെഴുത്തുപ്രതി കേരളസന്ദർശന വേളയിൽ 1806ൽ പള്ളിയിൽ എത്തിയ ക്ലോഡിയസ് ബുക്കാനന് സമ്മാനിക്കപ്പെട്ടു. ഇങ്ങനെ സമ്മാനിക്കപ്പെട്ട ബൈബിളിനെ ആധാരമാക്കിയാണ് അദ്ദേഹത്തിന്റെ പ്രേരണയിലും മാർഗ്ഗനിർദ്ദേശത്തിലും "റമ്പാൻ ബൈബിൾ" എന്നറിയപ്പെട്ട മലയാളത്തിലെ ആദ്യത്തെ ബൈബിൾ വിവർത്തനം കായംകുളം ഫിലിപ്പോസ് റമ്പാൻ അടക്കമുള്ളവർ വിവർത്തനം ചെയ്യുകയും തുടർന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തത്. "വിശുദ്ധവേദപുസ്തകം" എന്നായിരുന്നു ഈ പരിഭാഷയുടെ പേര്. മലയാളവും തമിഴും ചേർന്ന ഒരു സങ്കരഭാഷയാണ് ഇതിൽ ഉപയോഗിച്ചത്. പഴയ ബോംബെയിലെ ഒരു കല്ലച്ചിലാണ് ഈ ബൈബിൾ അച്ചടിച്ചത്. പള്ളിയിൽ നിന്ന് സമ്മാനിക്കപ്പെട്ട സുറിയാനി ബൈബിളിന്റെ കൈയ്യെഴുത്തുപ്രതി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. 1780ൽ പള്ളിയിൽ സ്ഥാപിക്കപ്പെട്ട കൽക്കുരിശിന്റെ ചിത്രം ക്ലോഡിയസ് ബുക്കാനന്റെ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- മഞ്ഞിനിക്കര ദയറാപ്പള്ളി, പത്തനംതിട്ട (6 കി.മീ.). ഓമല്ലൂരിനു സമീപം മഞ്ഞനിക്കരക്കുന്നിനുമുകളിലാണ് അന്തോഖ്യയിലെ പരിശുദ്ധ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് ഏലിയാസ് തൃതീയൻ ബാവ അന്ത്യവിശ്രമം കൊള്ളുന്ന ഈ പള്ളി സ്ഥിതിചെയ്യുന്നത്. മോർ യൂലിയസ് ഏലിയാസ് കോറോയാണ് ഈ പള്ളി സ്ഥാപിച്ചത്. എല്ലാവർഷവും ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ ആചരിക്കുന്ന ഫെബ്രുവരി മാസത്തിൽ വിശ്വാസികൾ പദയാത്രയായി ഇവിടേക്കെത്തുന്നു.
- 9 കോഴഞ്ചേരി വലിയപള്ളി (സെന്റ്. തോമസ് മാർത്തോമ്മ പള്ളി, കോഴഞ്ചേരി), പത്തനംതിട്ട (14 കി.മീ.). കോഴഞ്ചേരി പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് 1599ൽ പണികഴിപ്പിക്കപ്പെട്ട ഈ പള്ളി സ്ഥിതിചെയ്യുന്നത്. 1941ൽ പഴയ പള്ളിക്കുസമീപത്തായി പുതിയ പള്ളി നിർമ്മിക്കപ്പെട്ടു. കൊച്ചുപള്ളി എന്നാണ് പഴയപള്ളി അറിയപ്പെടുന്നത്.
- 10 കല്ലൂപ്പാറ വലിയപള്ളി (സെന്റ്. മേരീസ് ചർച്ച്, കല്ലൂപ്പാറ), തിരുവല്ല (8 കി.മീ.). 1339ലാണ് ഈ പള്ളി സ്ഥാപിതമാകുന്നത്. കേരളീയവാസ്തുശൈലിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്. പള്ളിക്കുള്ളിൽ കിഴക്കും പടിഞ്ഞാറും ഭാഗത്തായി പാലി ഭാഷയിലുള്ള ശിലാലിഖിതങ്ങളും തടിയിൽ കൊത്തിവെച്ച ശിൽപ്പങ്ങളും കാണാം. കല്ലൂപ്പാറ ശ്രീ ഭഗവതിക്ഷേത്രത്തിനു അടുത്തായാണ് ഈ പള്ളിയുടെ സ്ഥാനം.
- 11 ചന്ദനപ്പള്ളി വലിയപള്ളി (സെൻ്റ്. ജോർജ്ജ് വലിയപള്ളി, ചന്ദനപ്പള്ളി), പത്തനംതിട്ട (8 കി.മീ.), ☏ +91468 2251246, chandanapally@gmail.com. വിശുദ്ധനായ ഗീവർഗ്ഗീസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ഈ പള്ളി 1810 ലാണ് സ്ഥാപിതമായത്. 1875ൽ രണ്ടാമത് പുതുക്കിപ്പണിതു. 2000ൽ അവസാനമായി പള്ളീ പുതുക്കിപ്പണിതത്. ഇൻഡോ-സാർസാനിക്ക് ശൈലിയാണ് പള്ളിയുടെ നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. പള്ളികളുടേയും ക്ഷേത്രങ്ങളുടേയും നിർമ്മാണരീതികളിൽ നിന്ന് കടമെടുത്താണ് ഈ പള്ളിയുടെ നിർമ്മാണ്ം നടത്തിയിരിക്കുന്നത്. ഗോഥിക് ശൈലിയിലുള്ള തൂണുകൾ, പേർഷ്യൻ ശൈലിയിലുള്ള മേർക്കൂര എന്നിവ പള്ളിയുടെ ഭാഗമാണ്. വിശുദ്ധരുടേയും മാലാഖമാരുടേയും കൊത്തുപണികളുള്ള ഒറ്റക്കല്ലിൽ തീർത്ത കൽക്കുരുശ് ഈ പള്ളിയിലെ ഒരു പ്രധാന ആകർഷണമാണ്. ശബരിമല തീർത്ഥാടനത്തിനു പോകുന്ന ഭക്തർ ഈ പള്ളി സന്ദർശിക്കാറുണ്ട്. ഈ പള്ളിയിലെ പ്രസിദ്ധമായ അനുഷ്ഠാനമാണ് ചെമ്പെടുപ്പ്. ചെമ്പിൻമൂട് എന്ന സ്ഥലത്ത് ചെമ്പിൽ പാകപ്പെടുത്തുന്ന അരി പള്ളിയിലെ കുതിരപ്പുരയിലേക്ക് ആഘേഷപൂർവ്വം കൊണ്ടുവരുന്നതിനേയാണ് ചെമ്പെടുപ്പ് എന്ന് പറയുന്നത്. ചെമ്പിൽ ആദ്യത്തെ അരി ഇടുന്നത് അങ്ങാടിക്കൽ മേക്കാട്ട് നായർ തറവാട്ടിലെ കാരണവരാണ്. അതിനു ശേഷം വിശ്വാസികൾ ചെമ്പിലേക്ക് അരിയിടുന്നു. 11 പറ കൊള്ളുന്ന രണ്ട് പറകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ചെമ്പിൻമൂട് എന്ന് സ്ഥലത്തെ അരുവിയിലെ പുതുവെള്ളത്തിലാണ് അരി വേവിക്കുന്നത്. വേവിച്ച അരി നിറച്ച 2 ചെമ്പുകൾ മുളയിൽ വടമുപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്നു. തുടർന്ന് ഇത് വിശ്വാസികൾ ചുമന്നുകൊണ്ട് കൽക്കുരുശിനെ മൂന്നുവട്ടം വലം വെച്ച് കുതിരപ്പുരയിൽ ഇറക്കിവെയ്ക്കുന്നു. ഇവിടെവെച്ച് ചെമ്പിലെ അരി വിശ്വാസികൾക്ക് നേർച്ചയായി നൽകുന്നു.
- 12 പാലിയേക്കര പള്ളി, തിരുവല്ല (2 കി.മീ.). 1814ലാണ് ഈ പള്ളി സ്ഥാപിതമായത്.
- 13 കടമ്പനാട് പള്ളി, അടൂർ (10 കി.മീ.). സി.ഇ. 325ലാണ് ഈ പള്ളി സ്ഥാപിതമായത്.
- കൂടാരപള്ളി (സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രൽ).
- സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ. സെന്റ്.തോമസ് സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ ഒന്നാണ് ഇത്. സി.എ. 54ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്നുകാണുന്ന രീതിയിലുള്ള പള്ളി നിർമ്മിക്കപ്പെട്ടത് 1984ൽ മാത്രമാണ്. 2020ൽ പള്ളിയുടെ പുതുക്കിപ്പണിയൽ നടന്നു. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ (സഭൈക്യ) പള്ളിയാണ് ഇത്.
- ജുമാ മസ്ജിദ് പത്തനംതിട്ട.
ഉത്സവങ്ങള്‍
[edit | edit source]- ഓമല്ലൂർ വയൽവാണിഭം. എല്ലാവർഷവും മീനത്തിലാണ് ഓമല്ലൂർ ചന്തയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന തെക്കൻ കേരളത്തിലെ പ്രശസ്തമായ ഈ കാർഷികമേള നടക്കുന്നത്. ഈ ഒരു മാസത്തിലെ ആദ്യ ആഴ്ച കന്നുകാലി വ്യാപാരമാകും നടക്കുക. ഓമല്ലൂർ ഗ്രാമപഞ്ചായത്താണ് വയൽവാണിഭത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 600 വർഷത്തെ പഴക്കമുള്ള ഈ കാർഷിക മേളയിലേക്ക് കൊല്ലം, ആലപ്പുഴ, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും അതേപോലെ തമിഴ്നാട്ടിൽ നിന്നും കന്നുകാലികളും കാർഷികവിഭവങ്ങളും കാർഷികോപകരണങ്ങളും പണിയായുധങ്ങളുമായി ആളുകൾ എത്തുന്നു. തെങ്ങിൻതൈകൾ, വാഴവിത്തുകൾ, പച്ചക്കറിവിത്തുകൾ, ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, പഴയകാല ഉപകരണങ്ങൾ എന്നിവയെല്ലാം വയൽവാണിഭത്തിൽ നിന്ന് വാങ്ങാം. മുൻകാലങ്ങളിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട കാളച്ചന്തയായിരുന്നു ഇത്. ഓമല്ലൂർ ചന്തയ്ക്കു ചുറ്റുമുള്ള വയലുകളിലെല്ലാം വയൽവാണിഭത്തിൽ വിൽക്കാനായി കെട്ടിയിട്ടിരിക്കുന്ന കാളകൾ പണ്ടുകാലങ്ങളിൽ സർവ്വസാധാരണമായിരുന്നു. മുൻപുള്ളതിന്റെ അത്ര വിപുലമായല്ലെങ്കിലും ഇപ്പോഴും കാളച്ചന്ത ഈ വയലുകളിൽത്തന്നെയാണ് നടക്കുന്നത്. കൊല്ലം ജില്ലയിലെ വെളിയനല്ലൂർ പഞ്ചായത്തിലെ തെക്കേ പാടത്തുനിന്നും വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തിയ ഒരു കാളയെ ഒരു കർഷകൻ വയലിലെ പാലമരത്തിൽ പിടിച്ചുകെട്ടി. സംഭവമറിഞ്ഞ് ഈ കാളയെക്കാണാൻ ആളുകൾ വയലിലേക്ക് കൂട്ടമായെത്തിയെന്നും. ഇതിന്‍റെ ഓർമയ്ക്കായി എല്ലാ വർഷവും ഈ വയലിൽ വാണിഭം ആരംഭിച്ചു എന്നതാണ് ചരിത്രം പറയുന്നത്.കൊല്ലം വെളിനെല്ലൂരില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം ഓമല്ലൂരിൽ സ്വീകരിക്കുന്നതോടെയാണ് വാണിഭത്തിനു തുടക്കമാകുക.
- തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം, കോഴഞ്ചേരി (9 കി.മീ.), ☏ 0469-2662190 . എല്ലാവർഷവും നവംബറിലെ മൂന്നാം ആഴ്ച്ചയാണ് (വൃശ്ചികമാസം) തെള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിൽ ഇത് നടത്തുന്നത്. വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ കാർഷികവിളകൾ കാഴ്ചകളായി സമർപ്പിക്കുന്ന അനുഷ്ഠാനമാണ് തുടർന്ന് ഒരു വലിയ കാർഷികമേളയായി ക്ഷേത്രത്തിനു ചുറ്റുമായി വികസിപ്പിച്ചത്. കാർഷിക വിളകളോടൊപ്പം പരമ്പരാഗതമായ കാർഷികോപകരണങ്ങൾ,വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങി വൃക്ഷത്തൈകളും പൂച്ചെടികളും ആധുനികഉപകരണങ്ങൾ വരെ ഇവിടെനിന്നു ലഭിക്കും. മേളയുടെ പ്രത്യേകതകളിൽ ഒന്നാണ് ഉണക്കസ്രാവിന്റെ വിൽപ്പന. ഇതിനോടൊപ്പം ഉണക്കിയ മറ്റ് മത്സ്യഇനങ്ങളും ഇവിടെ നിന്ന് വാങ്ങാം.
- ആനന്ദപ്പള്ളി മരമടി.
- ഏഴംകുളം ഗരുഡൻ തൂക്കം, ☏ 04734-240775 . പ്രാചീനമായ ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉൽസവത്തോടനുബന്ധിച്ചാണ് കെട്ടുകാഴ്ച്ചയോടൊപ്പം ഇത് നടക്കുന്നത്.
മറ്റ് ആകർഷണങ്ങൾ
[edit | edit source]- കോന്നി-അച്ചൻകോവിൽ പരമ്പരാഗതപാത.
- തിരുവാഭരണപാത.

- Wy/ml/Has custom banner
- Wy/ml/Banner missing from Wikidata
- Wy/ml/Templates
- Wy/ml/Has map markers
- Wy/ml/Listing with phone missing country code
- Wy/ml/sleep listing with no coordinates
- Wy/ml/Listing with multiple email addresses
- Wy/ml/Has mapframe
- Wy/ml/see listing with no coordinates
- Wy/ml/Listing with phone format issue
- Wy/ml