Jump to content

Wy/ml/കുന്നംകുളം

From Wikimedia Incubator
< Wy‎ | ml
Wy > ml > കുന്നംകുളം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് കുന്നംകുളം. ഒരു കാലത്ത്‌ വ്യാജ (ഡ്യൂപ്ലിക്കേറ്റ്) സാധനങ്ങൾക്കും ഉപകരണങ്ങൾക്കും കുപ്രസിദ്ധമായിരുന്നു കുന്നംകുളം.

കുന്നംകുളം പട്ടണം

മനസ്സിലാക്കാന്‍

[edit | edit source]

കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം. ഈ ചെറിയ പട്ടണത്തിന് 300-ലേറെ വർഷത്തെ വാണിജ്യ ചരിത്രമുണ്ട്. അറബികൾ, ഗ്രീക്കുകാർ, പേർഷ്യക്കാർ, തുടങ്ങിയവർ കുന്നംകുളത്തുവന്ന് വ്യാപാരം ചെയ്തിരുന്നു. ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർ‌സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്

എത്തിച്ചേരാന്‍

[edit | edit source]
കുന്നംകുളം അങ്ങാടി

തൃശ്ശൂർ-കുറ്റിപ്പുറം (സംസ്ഥാന പാത 69), ചാവക്കാട്-വടക്കാഞ്ചേരി (സംസ്ഥാന പാത 50) എന്നീ രണ്ട് സംസ്ഥാന പാതകൾ കുന്നംകുളം പട്ടണത്തിലൂടെ കടന്നു പോകുന്നു. കേരളത്തിലെ പ്രധാനപട്ടണങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് സർവീസ് ഉണ്ട്.

അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ

[edit | edit source]

ഗുരുവായൂർ (9 കി.മീ)

തൃശ്ശൂർ (23 കി.മീ)

പൂങ്കുന്നം (21 കി.മീ)

പട്ടാമ്പി (23 കി.മീ)

വടക്കാഞ്ചേരി (22 കി.മീ)

സമീപപ്രദേശങ്ങളിൽ നിന്നുള്ള ദൂരം കിലോമീറ്ററിൽ

[edit | edit source]
കുന്നംകുളം പട്ടണത്തിൻറെ ചെറിയൊരു രൂപരേഖ
ഭാഗമായത്: Wy/ml/തൃശ്ശൂർ