Wy/ml/തൃശ്ശൂർ

From Wikimedia Incubator
< Wy‎ | ml
Wy > ml > തൃശ്ശൂർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നഗരമാണ് തൃശ്ശൂര്‍. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമദ്ധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ)

മനസ്സിലാക്കാന്‍[edit | edit source]

ചരിത്രം[edit | edit source]

സംസ്കാരം[edit | edit source]

എത്തിച്ചേരാൻ[edit | edit source]

ഗതാഗതം[edit | edit source]

റോഡ് മാർഗ്ഗം[edit | edit source]

തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂർ പട്ടണത്തിൽ കൂടേയും ബൈ-പാസ് തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌.

റെയിൽ മാർഗ്ഗം[edit | edit source]

തൃശ്ശൂർ(തൃശ്ശൂർ സിറ്റി ) റെയിൽ വേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം(തൃശ്ശൂർ പൂങ്കുന്നം)എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്‌. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത്‌ ഒല്ലൂർ (തൃശ്ശൂർ ഒല്ലൂർ ഹാൾട്ട്) എന്ന സ്റ്റേഷനും ഉണ്ട്‌ ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.

വിമാന മാർഗ്ഗം[edit | edit source]

തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയിൽ ഉള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. അവിടെ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[edit | edit source]

  • നെഹ്രുപാർക്ക്,തൃശൂർ
  • ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
  • ഡ്രീം വേൾഡ് വാട്ടർ പാർക്ക്
  • സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
  • അതിരപ്പിള്ളി വെള്ളച്ചാട്ടം
  • പ്രശസ്തമായ ചവക്കാട് ബീച്ച്
  • സ്നേഹതീരം ബീച്ച് റെസോർട്സ്, തളിക്കുളം

പൗരാണികം[edit | edit source]

  • മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂർ. (മ്യൂസിയം ഇപ്പോൾ ചെമ്പുക്കാവുനിന്നും ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്കു മാറ്റിയിരിക്കുന്നു.)
  • ശക്തൻ തമ്പുരാൻ കൊട്ടാ‍രം ,തൃശൂർ.
  • അപ്പൻ തമ്പുരാൻ സ്മാരക സാഹിത്യകാരമ്യൂസിയം
  • പുന്നത്തൂർ കോട്ട, ഗുരുവായൂർ
  • പുലച്ചിക്കൽ (മഹാശിലായുഗ അവശിഷ്ടം), രാമവർമ്മപുരം
  • കുടക്കല്ലുകൾ

ജലസേചനപദ്ധതികൾ[edit | edit source]

പ്രകൃതി ദൃശ്യങ്ങൾ[edit | edit source]

ചുറ്റിയടിക്കാന്‍[edit | edit source]

  • കുട്ടികൾക്കായുള്ള നെഹ്റു പാർക്ക് തൃശ്ശൂർ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേരിലാണ് ഈ പാർക്ക് അറിയപ്പെടുന്നത്. 1959-ൽ ആണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്.മൃഗശാലയും കാഴ്ക്ച ബഗ്ലാവുമ്നഗരാതൃത്റ്റിയിലാണ്

ഭക്ഷണം[edit | edit source]

പ്രധാന സസ്യഭോജനശാലകൾ

  1. ഭാരത്
  2. മിഥില
  3. രാധാകൃഷ്ണ
  4. പത്തന്‍സ്
  5. മണീസ്
  6. Kalyan Veg Platter
  7. ഔഷധി ക്യാന്റീന്‍
  8. New Gopi Café
  9. മധുരൈ
  10. തൃശ്ശിവപേരൂര്‍ കാപ്പി ക്ലബ്ബ്
  11. ആര്യാസ്
  12. ശരവണ ഭവന്‍

പ്രധാന സസ്യേതരഭോജനശാല

  1. സഫയർ
  2. നവരത്ന
  3. ഹീറോ
  4. Open Flame Restaurant
  5. അരുണിമ
  6. അന്നപൂര്‍ണ്ണ
  7. ചന്ദ്ര
  8. Copper Spoon
  9. പെപ്പര്‍
  10. ബര്‍ഗ്ഗര്‍ ഹബ്ബ്
  11. ആലിബാബ

ചൈനീസ് റെസ്റ്റൊറന്റ്സ്

  1. മിങ് പാലസ്

ഇതിനു പുറമേ പ്രശസ്ത അന്താരാഷ്ട്ര ഭോജനശാലകളായ കെ.എഫ്.സി., ഡോമിനോസ് പിസ്സ എന്നിവക്കും നഗരപരിധിയിൽ തന്നെ സ്ഥാപനങ്ങളുണ്ട്.

പുത്തന്‍ പള്ളിയ്ക്കടുത്തെ വീടുകളില്‍ ഉണ്ടാക്കുന്ന നാടന്‍ വെള്ളയപ്പം പ്രസിദ്ധമാണ്.

ഇന്ത്യന്‍ കോഫീഹൗസിന്റെ രണ്ട് ശാഖകള്‍ ഒന്ന് തൃശ്ശൂര്‍ റൗണ്ടിലെ ജോസ് തിയ്യറ്ററിനെടുത്തും മറ്റൊന്ന് വടക്കേസ്റ്റാന്റിനടുത്തും പ്രവര്‍ത്തിയ്ക്കുന്നു.

നറുനീണ്ടി സ്പെഷല്‍ സര്‍ബത്ത്


സിനിമ[edit | edit source]

നഗരപരിധിയിലുള്ള സിനിമാശാലകൾ:

  • ജോർജ്ജേട്ടൻസ് രാഗം
  • ജോസ്
  • രാംദാസ്, രവികൃഷ്ണ
  • ബിന്ദു മൂവീസ്
  • കൈരളി, ശ്രീ
  • ഗിരിജ
  • സപ്ന


അവശ്യഘട്ടത്തിൽ ബന്ധപ്പെടുവാൻ[edit | edit source]

പോലീസ്[edit | edit source]

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ തൃശ്ശുർ ടൗൺ ഈസ്റ്റ്‌ (ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ്‌ (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്‌-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു.

അഗ്നിശമന സേന[edit | edit source]

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.


ആരാധനാലയങ്ങൾ[edit | edit source]

ക്ഷേത്രങ്ങൾ[edit | edit source]

  • ശ്രീവടക്കുംനാഥൻ ക്ഷേത്രം
  • പാറമേക്കാവ് ക്ഷേത്രം
  • തിരുവമ്പാടി ക്ഷേത്രം
  • മിഥുനപ്പള്ളി ശിവക്ഷേത്രം
  • അശോകേശ്വരം ക്ഷേത്രം
  • പൂങ്കുന്നം ശിവക്ഷേത്രം
  • ശങ്കരങ്കുളങ്ങര ഭഗവതി ക്ഷേത്രം
  • ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം
  • ഊരകം അമ്മതിരുവടി ക്ഷേത്രം
  • തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം
  • പെരുവനം മഹാദേവ ക്ഷേത്രം
  • കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
  • തൃപ്രയാർ ശ്രീരാമക്ഷേത്രം
  • താണിക്കുടം ഭഗവതി ക്ഷേത്രം
  • ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം
  • കൂടൽമാണിക്യ ക്ഷേത്രം

ഡാമുകൾ[edit | edit source]

ക്രൈസ്തവ ആരാധനാലയങ്ങൾ[edit | edit source]

  • വ്യാകുലമാത ബസിലിക്ക(പുത്തൻ പള്ളി)
  • ലൂർദ് മാതാ ബസിലിക്ക
  • പാലയൂർ മാത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രം
  • ഒല്ലൂർ സെൻറ് ആൻറണീസ് ഫെറോന പള്ളി
  • കൊരട്ടി മുത്തിയുടെ തീർത്ഥകേന്ദ്രം
  • കൊട്ടേകാട് പള്ളി
  • പാവറട്ടി പള്ളി
  • കനകമല പള്ളി

മുസ്ലിം ദേവാലയങ്ങൾ[edit | edit source]

  • ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ
  • ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ‍അത്ത് പള്ളി
  • ചാവക്കാട് മണത്തല പള്ളി
  • കാളത്തോട്‌ ജുമാ മസ്ജിദ്‌
  • ബ്ലാങ്ങാട് ജുമാ മസ്‌ജിദ്‌ ചാവക്കാട്

സാംസ്കാരികകേന്ദ്രങ്ങള്‍[edit | edit source]

കേരള സംഗീത നാടക അക്കാ‍ദമി[edit | edit source]

കേരള സാഹിത്യ അക്കാദമി[edit | edit source]

കേരള ലളിതകലാ അക്കാദമി[edit | edit source]

വടക്കേമഠം ബ്രഹ്മസ്വം[edit | edit source]

വിനോദസഞ്ചാരകേന്ദ്രങ്ങള്‍[edit | edit source]

  • മൃഗശാല
  • ശക്തൻ തമ്പുരാൻ കൊട്ടാരം
  • അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
  • പീച്ചി ഡാം
  • മരോട്ടിച്ചാൽ
  • വാഴാനി ഡാം
  • ചിമ്മിനി ഡാം
ഭാഗമായത്: Wy/ml/കേരളം