Wy/ml/ഊരൂട്ടുകാല
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ പെടുന്ന സ്ഥലമാണ് ഊരൂട്ടുകാല .
ചരിത്ര പ്രാധാന്യം
[edit | edit source]പ്രശസ്ത ഗാന്ധിയനായ ഡോക്ടർ. ജി.കെ. രാമചന്ദ്രന്റെ ജന്മസ്ഥലമാണ് ഊരൂട്ടുകാല .ഊരൂട്ടുകാലയിലെ അദ്ദേഹത്തിൻറെ വസതിയിൽ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കൽ വരികയുമുണ്ടായിട്ടുണ്ട്. ഡോക്ടർ. ജി .കെ .രാമചന്ദ്രൻ സ്ഥാപിച്ച അദ്ദേഹത്തിൻറെ തന്നെ നാമധേയത്തിലുള്ള ഡോക്ടർ. ജി .ആർ .പബ്ളിക് സ്‌കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്ന സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള ജനിച്ചതും ഊരൂട്ടുകാലയിലാണ്. ഊരൂട്ടുകാലയിലെ ശ്രീഭദ്രകാളി ദേവീക്ഷേത്രം പറണേറ്റ്, നിലത്തിൽപ്പോര് തുടങ്ങിയ ആഘോഷങ്ങൾക്ക് പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിൽ സ്വാതന്ത്ര്യ സമരക്കാലത്തു രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദർശനം നടത്തിയിട്ടുണ്ട്. ഊരൂട്ടുകാലയിലെ ശ്രീഭദ്രകാളീ ദേവീക്ഷേത്രം മുടിപ്പുര എന്നാണു മുൻപ് അറിയപ്പെട്ടിരുന്നത്. ഈ ക്ഷേത്രത്തിന്റെ മുൻപിലായി സർക്കാർ വക ഭൂമിയിൽ കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് കീഴിലുള്ള ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റും നടന്നു വരുന്നുണ്ട്.