Wy/ml/സൈലന്റ് വാലി ദേശിയോദ്യാനം
മനസ്സിലാക്കാന്‍
[edit | edit source]ചരിത്രം
[edit | edit source]ഭൂമിയിലെത്തന്നെ ജൈവവൈവിധ്യമേറിയ സ്ഥലങ്ങളിലൊന്നായി സൈലന്റ് വാലി കണക്കാക്കപ്പെടുന്നു.
1950ല്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് വനത്തിനുള്ളില്‍ കുന്തിപ്പുഴക്ക് കുറുകെ ഒരരു അണക്കെട്ട് പണിയാന്‍ തീരുമാനിച്ചു. ഇതിനെതിരെ ദേശിയതലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുയര്‍ത്തി. മാധ്യമങ്ങള്‍ ഇതിനു വലിയ പ്രചാരവും നല്‍കി. തുടര്‍ന്ന് അക്കാലത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ഈ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
ഈ ഉദ്യാനത്തിന്റെ യഥാര്‍ത്ഥ നാമം ഇന്ദിരാഗാന്ധി ദേശീയോദ്യാനം എന്നാണ്. സൈലന്റ് വാലി ഈ പ്രദേശത്തിന്റെ പേരാണ്. അതു കാരണം സൈലന്റ് വാലി ദേശിയോദ്യാനം എന്നും അറിയപ്പെടുന്നു.
- വിലാസം: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, മണ്ണാര്‍ക്കാട്, പാലക്കാട് ജില്ല, കേരളം. പിന്‍: 678582. ഫോണ്‍: 04924-222056.
ഭൂപ്രകൃതി
[edit | edit source]ഉഷ്ണമേഖലാ നിത്യഹരിത വനം. വന്‍ വൃക്ഷങ്ങള്‍. മണ്‍സൂണ്‍ സമയത്ത് കനത്ത മഴ. മുകള്‍ ഭാഗങ്ങളില്‍ ചോല പുല്‍മേടുകള്‍.
ജീവജാലങ്ങള്‍
[edit | edit source]സിംഹവാലന്‍ കുരങ്ങുകള്‍, ആന, പുലി, കടുവ, നീലഗിരി താറുകള്‍, മലയണ്ണാന്‍, മാന്‍, കാട്ടുപോത്ത് എന്നീ മൃഗങ്ങള്‍. പക്ഷികളില്‍ വേഴാമ്പല്‍, ചൂളക്കാക്ക, ചഞ്ചുസൂചിപ്പക്ഷി, കുയില്‍, അരിപ്രാവുകള്‍ എന്നിവയും.
കാലാവസ്ഥ
[edit | edit source]മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷം. അല്ലാത്തപ്പോള്‍ സാധാരണ കാലാവസ്ഥ.
എത്താന്‍
[edit | edit source]സൈലന്റ് വാലിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പാലക്കാട് ജംഗ്ഷന്‍ ആണ്. അവിടെ നിന്നും മണ്ണാര്‍ക്കാടേക്കും തുടര്‍ന്ന് മുക്കാലിയിലേക്കും ബസ് ലഭിക്കും. മുക്കാലിയില്‍ താമസിക്കാനാണു പദ്ധതിയെങ്കില്‍ വനംവകുപ്പിന്റെ റെസ്റ്റ്ഹൗസില്‍ മുന്‍കൂട്ടി മുറി ബുക്ക് ചെയ്യാവുന്നതാണ്. മണ്ണാര്‍ക്കാടാണ് താമസിക്കുന്നതെങ്കില്‍ രാവിലെ എട്ടു മണിയോടെ സൈലന്റ് വാലിയിലെത്തണം. പാലക്കാടുനിന്ന് മണ്ണാര്‍ക്കാടു വഴി മുക്കാലിയിലേക്ക് ഏകദേശം 60 കി.മീ. ഉണ്ട്.
വനം വകുപ്പിന്റെ അനുമതിയോടെയേ സൈലന്റ് വാലിയുടെ അകത്തേക്ക് പ്രവേശിക്കാവൂ. ഒരു ദിവസത്തേക്കുള്ള യാത്രയുടെ അനുമതി മുക്കാലിയിലെ വനംവകുപ്പ് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. കുന്തിപ്പുഴയുടെ മുകളിലൂടെയുള്ള 2-3 കി.മീ. ദൂരമുള്ള തൂക്കുപാലയാത്രയും ഇതില്‍പ്പെടും. മുക്കാലിയില്‍ നിന്ന് ഏകദേശം 30 കി.മീ. ദൂരെയാണ് ഉദ്യാനത്തിന്റെ യഥാര്‍ത്ഥ പ്രവേശന കവാടം. ഈ യാത്രക്കായി മുക്കാലിയില്‍ നിന്ന് ജീപ്പ് വാടകക്ക് വിളിച്ച് പോകുന്നതാണ് നല്ലത്. സ്വന്തം കാര്‍ ഉപയോഗിക്കുന്നത് അപകടം വരുത്തിയേക്കാം.
രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് പ്രവേശന സമയം. ഉദ്യാനത്തിലേക്ക് അതി രാവിലെ യാത്ര അനുവദിക്കുന്നതല്ല. അതു പോലെ വൈകീട്ടി തിരിച്ചു പോരേണ്ടതുമാണ്. രാത്രിയില്‍ പാര്‍ക്കിനകത്ത് തങ്ങാന്‍ അനുവദിക്കാറില്ല. ഒരു ഗൈഡിനോടൊപ്പമേ യാത്ര അനുവദിക്കാറുള്ളൂ. വനംവകുപ്പ് അനുമതിയോടൊപ്പം ഒരു ഗൈഡിനേയും ഏര്‍പ്പാടാക്കിത്തരുന്നതാണ്.