Jump to content

Wy/ml/വിദേശയാത്ര

From Wikimedia Incubator
< Wy | ml
Wy > ml > വിദേശയാത്ര

വിദേശയാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണു് ഈ ലേഖനം.

യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

[edit | edit source]

വലുതോ ചെറുതോ ആയ ഏതു യാത്രയ്ക്കായാലും പുറപ്പെടുമ്പോള്‍ മനസ്സിലും, പിന്നെ കയ്യിലും സ്ഥിരമായ ഒരു ഓര്‍മ്മക്കുറിപ്പ് (ചെക്ക് ലിസ്റ്റ്) സൂക്ഷിക്കുന്നതു് വളരെ ഉപകാരപ്രദമാണു്. തീരെ ‘ചെറിയ’തെന്നു നാം അവഗണിക്കാറുള്ള കാര്യങ്ങള്‍ വരെ അതില്‍ ഉള്‍പ്പെത്താം. മറ്റാരെയും, സ്വന്തം പരിചയത്തെപ്പോലും അമിതമായി വിശ്വസിക്കാതെ ഈ ചെക്ക്‌ലിസറ്റ് നിരന്തരമായി പരിശോധിച്ചുകൊണ്ടിരിക്കുക.

ഉദാ:

  1. .വീട്ടില്‍ നിന്നു് ഇറങ്ങുന്നതിനുമുമ്പ് ടിക്കറ്റ്, പാസ്പോര്‍ട്ട്, വിസ/റെസിഡന്‍സ്, പ്രസക്തമെങ്കില്‍ ആതിഥേയരാഷ്ട്രത്തിലെ ക്ഷണക്കത്ത് /എംബസി ശുപാര്‍ശ, ട്രാവല്‍ ഇന്‍ഷുറന്‍സ് പേപ്പര്‍, പണം, ക്രെഡിറ്റ് കാര്‍ഡ്, സിവില്‍ ഐ.ഡി., ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങിയവ ‘സ്വന്തം’ കൈവശം തന്നെയില്ലേ എന്നു് കണ്ടും തൊട്ടും തുറന്നുനോക്കിയും ഉറപ്പാക്കുക.
  2. . പാക്ക് ചെയ്യുന്നതിനുമുമ്പ് ഹാന്‍ഡ് ബാഗേജിലും അക്കമ്പനീഡ് ലഗേജിലും (എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന) പുതിയ സുരക്ഷാനിയമങ്ങള്‍ അനുസരിച്ചും മുന്‍‌പരിചയം വെച്ചും അനഭിലഷണീയമായ വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചുനോക്കുക.
  3. ....

ഈ തരം സ്വയംപരിശോധനകള്‍ ഓരോ പാസ്സിങ്ങ് പോയിന്റുകളിലും ഉറപ്പായും നടത്തുക.

  1. . കാറില്‍ നിന്നിറങ്ങുമ്പോള്‍,
  2. . Departure മെയിന്‍ ഗേറ്റ് കടക്കുന്നതിനു തൊട്ടുമുമ്പ്
  3. . പ്രീ-ചെക്കിന്‍ സെക്യൂരിറ്റിയുണ്ടെങ്കില്‍ അതിനുമുമ്പും പിന്‍പും.
  4. . ചെക്കിന്‍ ചെയ്യുന്നതിനു തൊട്ടുമുമ്പും പിന്‍പും
  5. . എമിഗ്രേഷന്‍ ഗേറ്റില്‍. (ഇവിടെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പാസ്പോര്‍ട്ടിലെ വിസ, ആ രാജ്യത്തിന്റെ ഏറ്റവും ഒടുവിലെ Arrival/departure സ്റ്റാമ്പ് എന്നിവയുടെ പേജുകള്‍ മുമ്പേ കണ്ടെത്തി, ആ പേജ് വിടര്‍ത്തിക്കൊണ്ട് ഉദ്യോഗസ്ഥനു കൊടുക്കുന്നതു് സമയവും ആശയക്കുഴപ്പവും ഒഴിവാക്കും.). എമിഗ്രേഷന്‍ സ്റ്റാമ്പ് അടിച്ചിട്ടുണ്ടെന്നു സ്വയം ഉറപ്പു വരുത്തുക.
  6. . ഡ്യൂട്ടിഫ്രീ ഷോപ്പിങ്ങിനോ ചായകുടിക്കാനോ പോകുന്നുണ്ടെങ്കില്‍ സ്വന്തം ഹാന്‍ഡ് ബാഗ് എപ്പോഴും കയ്യില്‍ തന്നെ സൂക്ഷിക്കുക. ഒരു കാരണവശാലും ഒരു നിമിഷത്തേക്കുപോലും അവ കൈമാറുകയോ ശരീരത്തില്‍ നിന്നും അകന്ന എവിടെയെങ്കിലും വെക്കുകയോ ചെയ്യാതിരിക്കുക. ബോര്‍ഡിങ്ങ് പാസ്സ് കയ്യില്‍ കൊണ്ടു നടക്കുന്നുണ്ടെങ്കില്‍ അതു നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  7. . ട്രാന്‍സിറ്റ് പോര്‍ട്ടുകളിലും ഇതേ കാര്യങ്ങള്‍ ഉറപ്പാക്കുക.
  8. ...

ഒരു ശീലമാക്കിയാല്‍, ഇതിനൊന്നും ഒരു മിനിട്ടുപോലും അധികമായി ചെലവാക്കേണ്ടതില്ല.

Template:അപൂര്‍ണ്ണം