Jump to content

Wy/ml/വയനാട്

വയനാട്

കേരളത്തിലെ മലബാർ മേഖലയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോര ജില്ലയാണ് വയനാട്. ജനസാന്ദ്രത കുറഞ്ഞതും ഗ്രാമപ്രദേശങ്ങൾ നിറഞ്ഞതുമായ ഈ ജില്ലയുടെ ഭൂരിഭാഗവും വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. കുന്നിൻ പ്രദേശങ്ങൾ, വന്യജീവി സങ്കേതങ്ങൾ, നദികൾ, അണക്കെട്ടുകൾ, തേയിലത്തോട്ടങ്ങൾ, മലകയറ്റത്തിനായുള്ള പ്രദേശങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ ജില്ല. ക്ഷേത്രങ്ങളും പൈതൃക സ്ഥലങ്ങളും ഈ ജില്ലയിലുണ്ട്. 2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ജില്ല സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, ഏറ്റവും ഉയർന്ന സ്ഥലം 2,100 മീറ്റർ ഉയരത്തിലാണ്.

കിഴക്ക് കർണാടകയുമായും തെക്ക് കിഴക്ക് തമിഴ്‌നാടുമായും അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. ഈ ജില്ലയുടെ കിഴക്ക് കോഴിക്കോടും വടക്ക് കണ്ണൂരും തെക്ക് മലപ്പുറം ജില്ലയുമാണ്. ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നുമുള്ള സഞ്ചാരികൾക്ക് വയനാട് ഒരു ജനപ്രിയ വാരാന്ത്യ ലക്ഷ്യസ്ഥാനമാണ്.

കാണാൻ

കാരാപ്പുഴ അണക്കെട്ട്
  • എടയ്ക്കൽ ഗുഹ
  • വയനാട് ചുരം
  • ചെമ്പ്ര
  • മീൻമുട്ടി വെള്ളച്ചാട്ടം
  • കാരാപ്പുഴ ടൂറിസം പദ്ധതി & അണക്കെട്ട്
  • വൈത്തിരി
  • ഗുരുകുല ബൊടാനിക്കൽ ഗാർഡെൻ
  • ബാണാസുരസാഗർ ഡാം
    ബാണാസുരസാഗർ അണകെട്ട്
  • പൂക്കോട് തടാകം
  • ഹണ്ണി മ്യുസിയം
  • കുറുമ്പാലക്കോട്ട
  • എൻ ഊര്
  • മുത്തങ്ങ വന്യജീവി സങ്കേതം

താമസം

  • ബാണാസുര ഹിൽ റിസോട്ട്
  • ബാണാസുര ഐലന്റ് റിട്രീറ്റ്
  • മീന്മുട്ട് ഹൈസ്
  • എടയ്ക്കൽ ഹെർമിറ്റേജ്

ചിത്രങ്ങൾ

ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''

Create category