Wy/ml/റഗൂസ

From Wikimedia Incubator
< Wy‎ | ml
Wy > ml > റഗൂസ

തെക്കുകിഴക്കൻ സിസിലിയിലെ ഒരു നഗരമാണ് റഗൂസ. റഗൂസ ഇബ്ല, റഗൂസ സുപീരിയര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ് റഗൂസ നഗരം. ഇരുഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിച്ച് റോഡും പടികളും ഉണ്ട്.

ചരിത്രം[edit | edit source]

1693-ലുണ്ടായ ഭുകമ്പത്തില്‍ റഗൂസ തകര്‍ന്നു. ഇതിനെത്തുടര്‍ന്ന്, റഗൂസ സുപീരിയര്‍ എന്ന പേരില്‍ മുകളിലായി പുതിയൊരു നഗരം പണിതുവെങ്കിലും, തകര്‍ന്ന കെട്ടിടങ്ങള്‍ നന്നാക്കി ധാരാളം പേര്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. പഴയ നഗരം റഗൂസ ഇബ്ല എന്ന് പേരില്‍ അറിയപ്പെടുന്നു.

എത്തിച്ചേരാൻ[edit | edit source]

റോഡ് മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റഗൂസയിലെത്തിച്ചേരാം.

ട്രെയിൻ മാർഗം[edit | edit source]

തൊട്ടടുത്ത പ്രധാന നഗരമായ സിറാകൂസയിലേയ്ക്ക് ദിവസവും ടെയിനുകളുണ്ട്. 2½ മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതാണ് ഈ യാത്ര.

ബസ്സ് മാർഗം[edit | edit source]

ഇന്റര്‍ബസ്, എ.എസ്.ടി. എന്നീ രണ്ട് കമ്പനികളാണ് റഗൂസയില്‍ നിന്ന് മറ്റ് നഗരങ്ങളിലേയ്ക്കുള്ള ബസ് സര്‍‌വീസ് നടത്തുന്നത്. ഇന്റര്‍ബസ് കറ്റാണിയയിലേയ്ക്കും (2 മണിക്കൂര്‍) എ.എസ്.ടി. സിറാകൂസയിലേയ്ക്കും (2½ മണിക്കൂര്‍) ബസ് സര്‍‌വീസുകള്‍ നടത്തുന്നു.
ഇതുകൂടാതെ, റഗൂസ ഇബ്ലയ്ക്കും റഗൂസ സുപ്പീരിയറിനുമിടയില് സിറ്റി ബസുകള്‍ (1 & 3) ഓടുന്നു.

കറങ്ങാൻ[edit | edit source]

വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ റഗൂസയിലെ കാഴ്ചകളെല്ലാം കാണാന്‍ സാധിക്കും. റെസ്റ്റൊറന്റുകളിലും കഫേകളിലും നഗരത്തിന്റെ മാപ്പ് കിട്ടും. അത് നോക്കി എല്ലായിടത്തും നടന്നെത്താം. റഗൂസ ഇബ്ലയിലെ പ്രധാന വീഥികളിലൂടെ ഓടുന്ന ഒരു റ്റോയ് ട്രെയിനുമുണ്ട്. 5 യൂറോ ആണ് ഈ അരമണിക്കൂര്‍ യാത്രയ്ക്കുള്ള ചാര്‍ജ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ, ബരോക്ക് വാസ്തുകലാരീതിയില്‍ പണിതിട്ടുള്ള കെട്ടിടങ്ങള്‍ കണ്ട് ചുറ്റി നടക്കാനും വഴിയോരങ്ങളിലെ കഫേകളിലിരുന്ന് പാസ്തയും പിസ്സയും വൈനും ജെലാറ്റോയും ആസ്വദിക്കാനും പറ്റിയ സ്ഥലമാണ് റഗൂസ ഇബ്ല.
റഗൂസ ഇബ്ലയിലെ പ്രധാനസ്ഥലം പിയാസ ഡുവോമ ആണ്. ഇവിടെയാണ് സാന്‍ ജോര്ജ്ജിയോ കത്രീഡല്‍ സ്ഥിതി ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് ഒരു മ്യൂസിയവുമുണ്ട്. പിയാസ ഡുവോമയുടെ പരിസരങ്ങളിലായി ധാരാളം ഹോട്ടലുകളും കഫേകളും ഉണ്ട്.
റഗൂസ ഇബ്ലയില്‍ നിന്ന് പടികള്‍ കയറി റഗൂസ സുപ്പീരിയറില്‍ എത്താം. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ ഇബ്ലയുടെ മനോഹരമായ കാഴ്ച കാണാം. രാത്രിയില്‍ ഇത് കൂടുതല്‍ മനോഹരമാകും. റഗൂസ സുപ്പിരിയറില്‍ പുതിയ തരത്തിലുള്ള കെട്ടിടങ്ങളും വീതിയേറിയ വീഥികളുമാണ് ഉള്ളത്. ഓഫീസുകളും ബാങ്കുകളും മറ്റും ഈ ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്.