Wy/ml/മാന്നാർ

From Wikimedia Incubator
< Wy‎ | ml
Wy > ml > മാന്നാർ

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെയാണു മാന്നാർ.

ആരാധനാലയങ്ങൾ[edit | edit source]

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്, ത്രിക്കുരട്ടി ശിവക്ഷേത്രം(ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്), കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രം(ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്),ഇരമത്തൂർ പാട്ടമ്പലം ദേവി ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം,വിഷവർഷേരിക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം,കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം,പാവുക്കര സെന്റ്പീറ്റേഴ്സ് ചർച്ച് (1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിത്),പരുമല പള്ളി, ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി(മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു),