Wy/ml/മലേഷ്യ
തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഫെഡറേഷനാണിത്. തെക്കന്‍ ചൈന കടലിനാല്‍ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലന്‍ഡിനോടും സിംഗപൂരിനോടും അതിര്‍ത്തി പങ്കിടുന്ന മലേഷ്യന്‍ ഉപദ്വീപാണ് ഒരു ഭാഗം. ബോര്‍ണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.
പട്ടണങ്ങള്‍
[edit | edit source]- കോലാലമ്പൂര്‍ - (തലസ്ഥാനം)
- ജോഹര്‍ ബഹ്റു
- ഇപോഹ്
- ഷാ ആലം
- ജോര്‍ജ് ടൌണ്‍
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
[edit | edit source]- ലങ്കാവി
- കോലാലമ്പൂർ
- പെട്രോണാസ് ടവർ
- ബാട്ടു കേവ്സ്
- ഗുനുങ്ങ് മുലു ദേശീയ ഉദ്യാനം
- ബകോ ദേശീയ ഉദ്യാനം
- അക്വേറിയ കെ.ല്‍.സി.സി
ഗതാഗതം
[edit | edit source]റോഡ് റെയില്‍ വായു ജലം എന്നി മാര്‍ഗങ്ങളില്‍ ഗതാഗത സൗകര്യം ഉണ്ട് .
- റോഡ് - മിക്ക ഇടങ്ങളിലേക്കും റോഡ് സൗകര്യം ഉണ്ട് , ഏകദേശം 144,403 കി മി . ഇതില്‍ 1821 കി മി എക്സ്പ്രസ്സ് ഹൈവേ ആണ് .
- റെയില്‍ - പൊതു ഗതാഗത വക്കുപ്പിന്റെ കിഴില്‍ ആണ് റെയില്‍ സംവിധാനം . 1849 കി മി റെയില്‍ ഉണ്ട് . കൊലലംപൂരില്‍ ലൈറ്റ് റെയില്‍ സിസ്റ്റം ഉണ്ട് .
- വായു - മൊത്തം 38 എയര്‍പോര്‍ട്ടുകള്‍ ഉണ്ട് , ഇതില്‍ 8 എണ്ണം അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകൾ ആണ്.
മലേഷ്യന്‍ നാണയം
[edit | edit source]മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്.(RM) നേരത്തേ മലേഷ്യന്‍ ഡോളര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെന്‍ട്രല്‍ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെന്‍ ആയാണ് ഭാഗിച്ചിരിക്കുന്നത്.
നാണയങ്ങള്‍
- 5 സെന്‍
- 10 സെന്‍
- 20 സെന്‍
- 50 സെന്‍
നോട്ടുക്കള്‍
- 1 റിങ്കിറ്റ്
- 5 റിങ്കിറ്റ്
- 10 റിങ്കിറ്റ്
- 20 റിങ്കിറ്റ്
- 50 റിങ്കിറ്റ്
- 100 റിങ്കിറ്റ്
2023 ജൂലൈ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.28 രൂപയ്ക്കും [1] 0.2 ഡോളറിനും തുല്യമാണ്.