Wy/ml/ബീഹാർ
Appearance
ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ് ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഉത്തർപ്രദേശ്, കിഴക്ക് പശ്ചിമ ബംഗാൾ, തെക്ക് ഝാർഖണ്ഡ് എന്നിവയാണ് ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക് നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. പട്‌നയാണ് തലസ്ഥാനം.