Wy/ml/പുതുച്ചേരി

From Wikimedia Incubator
< Wy‎ | ml
Wy > ml > പുതുച്ചേരി

പുതുച്ചേരി (തമിഴ്: புதுச்சேரி, തെലുഗു: పాండిచెర్రి ഫ്രഞ്ച്: Territoire de Pondichéry)ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്‌. ഫ്രഞ്ച്‌ കോളനികളായിരുന്ന നാല്‌ പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്‌. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.

പുതുച്ചേരിയിലെ ഒരു ബീച്ച്
പോണ്ടിച്ചേരിയിലെ പഴയ വിളക്കുമാടം. പുതിയ വിളക്കുമാടം പശ്ചാത്തലത്തിൽ കാണാം.
പോണ്ടിച്ചേരിയിൽ ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ലേയുടെ സ്മാരകം
ഒന്നാം ലോക മഹായുദ്ധ സ്മാരകം
രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യക്കാരുടെയും ഫ്രഞ്ചുകാരുടെയും പേര് ആലേഖനം ചെയ്ത സ്മാരകം. പോണ്ടിച്ചേരി. ഒന്നാം ലോകമഹായുദ്ധസ്മാരകത്തിലാണ് ഈ പ്രതിമയും ഫലകവും സ്ഥാപിച്ചിരിക്കുന്നത്.
വിക്ടർ ഷോൾഷെറിന്റെ പ്രതിമ
പാരഡൈസ് ബീച്ച് ചുണ്ണാമ്പാർ,പുതുച്ചേരി

ഭൂമിശാസ്ത്രം[edit | edit source]

ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. പുതുച്ചേരി, കാരക്കൽ, യാനം, മാഹി എന്നിവയാണവ. പുതുച്ചേരി, കാരക്കൽ, യാനം എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നാണെങ്കിൽ, മാഹി അറബിക്കടൽ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. തമിഴ്‌നാട്ടിനുള്ളിലാണ്‌ പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. മാഹി കേരളത്തിനകത്തും, യാനം ആന്ധ്രപ്രദേശിലും. ആകെ വിസ്തീർണ്ണം 492 ചതുരശ്ര കിലോമീറ്റർ ആണ്‌, പുതുച്ചേരി നഗരം 293 ചതുരശ്ര കിലോമീറ്ററും, കാരക്കൽ 160 ചതുരശ്ര കിലോമീറ്ററും, യാനം 30 ചതുരശ്ര കിലോമീറ്ററും, മാഹി 9 ചതുരശ്ര കിലോമീറ്ററും.

ഭാഗമായത്: Wy/ml/ഇന്ത്യ