Jump to content

Wy/ml/പിറവം

From Wikimedia Incubator
< Wy | ml
Wy > ml > പിറവം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.

മനസ്സിലാക്കാൻ

[edit | edit source]
പിറവം പാലം

പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൌഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയമേൽ പാഴൂർ മന ഈ പഞ്ചായത്തിലാണ്.

എത്തിച്ചേരാൻ

[edit | edit source]

വിമാനമാർഗ്ഗം

[edit | edit source]

അടുത്ത വിമാനത്താവളം-നെടുമ്പാശേരി

റെയിൽമാർഗ്ഗം

[edit | edit source]

അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)

റോഡ്‌മാർഗ്ഗം

[edit | edit source]

ആശുപത്രികൾ

[edit | edit source]
  • പിറവം സർക്കാർ ആശുപത്രി
  • ജെ. എം. പി ആശുപത്രി
  • കെയർവെൽ ആശുപത്രി
  • ലക്ഷ്മി നഴ്സിങ്ങ് ഹോം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[edit | edit source]
  • ഗവ.ഹയർ സെക്കൻഡറി സ്കൂൾ, നാമക്കുഴി
  • സെന്റ് ജോസഫ്സ് ഹൈയർ സെക്കൻഡറി സ്കൂൾ, പിറവം
  • എം. കെ. എം ഹൈയർ സെക്കൻഡറി സ്കൂൾ, പിറവം
  • ബി. പി. സി. കോളേജ്, പിറവം
  • ഫാത്തിമ സെൻട്രൽ സ്കൂൾ,പിറവം
  • ഫാത്തിമ മാതാ ഹയർ സെക്കന്ററി സ്കൂൾ, പിറവം

ആരാധനാലയങ്ങൾ

[edit | edit source]
  • പാഴൂർ പെരും തൃക്കോവിൽ
  • പിഷാരുകൊവിൽ ക്ഷേത്രം
  • പള്ളിക്കാവ് ക്ഷേത്രം
  • പിറവം വലിയപള്ളി (യാക്കോബായ പള്ളി)
  • പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
  • തിരുവീശംകുളം ശിവക്ഷേത്രം
  • കളമ്പൂക്കാവ് ക്ഷേത്രം

ഉത്സവങ്ങൾ

[edit | edit source]
  • പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
  • ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
  • സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
  • പള്ളിക്കാവ് മീനഭരണി ആഘോഷം..
  • കളമ്പൂക്കാവില് പാന മഹോത്സവം
ഭാഗമായത്: Wy/ml/എറണാകുളം