Wy/ml/പാതിരാമണൽ
Appearance
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്.
എത്തിച്ചേരാനുള്ള വഴി
[edit | edit source]കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം