Wy/ml/നേപ്പാള്‍
Appearance
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാള്‍ (ഔദ്യോഗിക നാമം: ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാള്‍). ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാള്‍. തൊണ്ണൂറു ശതമാനത്തോളം ജനങ്ങള്‍ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണം ഇവിടെയുണ്ട്. എവറസ്റ്റ് കൊടുമുടിയും ഇതില്‍പ്പെടും. ടൂറിസം മേഖലയിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം.
പട്ടണങ്ങള്‍
[edit | edit source]- പൊഖാറ
- ബിരത്നഗര്‍
- ലളിത്പുര്‍
- ഭക്തപുര്‍
- വീരേന്ദ്രനഗര്‍
- മഹേന്ദ്രനഗര്‍
തുടങ്ങിയവയാണ് പ്രധാന നഗരങ്ങള്‍.
ഗതാഗതം
[edit | edit source]നാണയം
[edit | edit source]നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ് നേപ്പാള്‍ രൂപ(നേപ്പാളി|रूपैयाँ) (ചിഹ്നം: ₨; code: NPR) . ഒരു രൂപയെ 100 പൈസ ആയാണ് ഭാഗിച്ചിരിക്കുന്നത്. നേപ്പാള്‍ രാഷ്ട്ര ബാങ്ക് ആണ് നേപ്പാള്‍ രൂപ പുറത്തിറക്കുന്നത്.