Wy/ml/നീലേശ്വരം
Appearance
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് നീലേശ്വരം. കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലായതിനാൽ കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ് നീലേശ്വരം അറിയപ്പെടുന്നത്. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. ശിവദേവൻറെ നാട് എന്ന് അർത്ഥം വരുന്ന നീലകണ്‌ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത് . നീലേശ്വരത്ത് ശിവ പ്രതിഷ്‌ഠ നടത്തിയ നീലമഹർഷിയുടെ പേരിൽ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്. തളിയിൽ ശിവ ക്ഷേത്രവും മന്ദംപുറത്ത് കാവും പ്രധാന ക്ഷേത്രങ്ങളാണ്. നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നു.
പ്രധാന സ്ഥലങ്ങൾ
[edit | edit source]- നിടുംങ്കണ്ട
- പടിഞ്ഞാറ്റംകൊഴുവൽ
- മൂലപ്പള്ളി
- കിഴക്കൻകൊഴുവൽ
- ചാത്തമത്ത്
- തൈക്കടപ്പുറം
- കടിഞ്ഞുമൂല
- കോട്ടപ്പുറം
- പള്ളീക്കര
- പാലായി
- ചിറപ്പുറം
- പേരോൽ
- കാരിയങ്കോട്
- ആലകീഴിൽ
- തട്ടാച്ചേരി
- വട്ടപ്പൊയിൽ
- ആനച്ചാൽ
കോഡുകൾ
[edit | edit source]- തപാൽ : 671314
- ടെലിഫോൺ: 0460
ഭാഗമായത്: Wy/ml/കാസർഗോഡ്