Wy/ml/തുഷാരഗിരി വെള്ളച്ചാട്ടം

From Wikimedia Incubator
< Wy‎ | ml
Wy > ml > തുഷാരഗിരി വെള്ളച്ചാട്ടം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.

സന്ദര്‍ശനം[edit | edit source]

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തില്‍ താഴേയ്ക്ക് വീഴുന്നു.

എത്തിച്ചേരാനുള്ള വഴി[edit | edit source]

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: കോഴിക്കോട്, 50 കിലോമീറ്റര്‍ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 75 കിലോമീറ്റര്‍ അകലെ.