Wy/ml/തിരൂരങ്ങാടി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് തിരൂരങ്ങാടി. ഈ പ്രദേശം ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തും അവിടത്തെ പ്രധാന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും,മാപ്പിള ലഹള യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ് എന്നറിയപ്പെടുന്ന ചെമ്മാട് അങ്ങാടിയുടെ വളർച്ച ഇതിന് ഉദാഹരണമാണ്.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[edit | edit source]ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, പി.എസ്.എം.ഒ. കോളേജ് തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈസ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്.