Wy/ml/ജമ്മു - കാശ്മീർ

From Wikimedia Incubator
< Wy‎ | ml
Wy > ml > ജമ്മു - കാശ്മീർ

ജമ്മു-കാശ്മീർ (ദോഗ്രി: जम्मू और कश्मीर; ഉറുദു: مقبوضہ کشمیر) ) ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമാണ്. ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.

ജമ്മു, കാശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞു കാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.

ജമ്മു-കശ്മീർ - ഭൂപടം
ശ്രീനഗറിലെ ദാൽ തടാകം

മനസ്സിലാക്കാന്‍[edit | edit source]

ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.

ഭാഗമായത്: Wy/ml/ഇന്ത്യ