Jump to content

Wy/ml/കോഴിക്കോട്

From Wikimedia Incubator
< Wy | ml
Wy > ml > കോഴിക്കോട്
Wy/ml/കോഴിക്കോട്

മാനാഞ്ചിറ

കോഴിക്കോട്. ദക്ഷിണേന്ത്യന്‍‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു.

മനസ്സിലാക്കാന്‍

[edit | edit source]

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂര്‍ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകള്‍.

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോയില്‍കോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ' എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.

ഗതാഗതം

[edit | edit source]

റോഡ്‌ മാര്‍ഗം

[edit | edit source]

ബസ് സര്‍വീസ്

പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും (K.S.R.T.C), സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവര്‍ത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷന്‍ നഗരത്തില്‍ ഉണ്ട് . നഗര പരിധിയിൽ സഞ്ചരിക്കാൻ സിറ്റി ബസ്സുകളും ഉണ്ട്.

  • കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് , മറ്റു അയല്‍ സംസ്ഥാനങ്ങളിലെക്കും , തുടങ്ങിയ ജില്ലയുടെ ഉള്ളില്‍ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സര്‍വീസ് ഉണ്ട് .

  • പുതിയ സ്റ്റാന്റ്

കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സര്‍വീസ് പുതിയ സ്റ്റാന്‍ഡില്‍ നിന്നും ആണ് .

  • പാളയം സ്റ്റാന്റ്

പാളയം ബസ്സ്റ്റാന്‍ഡില്‍ നിന്നും കുന്ദമംഗലം, മാവൂര്‍, തിരുവമ്പാടി, താമരശ്ശേരി, മുക്കം തുടങ്ങിയ ജില്ലയുടെ ഉള്ളില്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സര്‍വീസ് ഉള്ളത്.

ഓട്ടോറിക്ഷ

കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷാ സര്‍വീസ് ലഭ്യമാണ് .

റെയില്‍ മാര്‍ഗ്ഗം

[edit | edit source]

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ്‌. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചര്‍ വണ്ടികളും ഇവിടെ നിര്‍ത്താറുണ്ട്‌. യാത്രക്കാര്‍ക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തില്‍ നിന്നും മറ്റൊന്നിലേക്ക് പോക്കാന്‍ ഫുട് ഒവര്‍ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് .

വായു മാര്‍ഗ്ഗം

[edit | edit source]

കോഴിക്കോട് നഗരത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്നു.

കാണാന്‍

[edit | edit source]
  • റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനെറ്റേറിയം
  • മാനാഞ്ചിറ സ്ക്വയര്‍
  • പഴശ്ശിരാജ മ്യൂസിയം
  • കോഴിക്കോട് ബീച്ച്
  • ബേപ്പൂര്‍ തുറമുഖം
  • കാപ്പാട് ബീച്ച്
  • മറൈന്‍ അക്വേറിയം
  • സരോവരം പാര്‍ക്ക്
  • കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മെമോറിയല്‍

കഴിക്കാൻ

[edit | edit source]

ബജറ്റ്

[edit | edit source]
  • അലി ഭായ് തട്ടുകട, Near Palm Beach Apartments, South Beach. Kadukka nirachathu, pidikozhi nirachathu, bharani chicken, fried ice cream are some of the main dishes you can try from this place.
  • അമ്മ റെസ്റ്റോറൻറ്‌, പുതിയറ. famous for its spicy fish fry served with the afternoon meals. Located on a narrow byline just after the first bridge at S.K.Pottakkad road this restaurant serves customers M-Sa from noon to 3PM.
  • അശോക ചായ കട, രണ്ടാം ഗേറ്റ്. A favorite among foodies for their evening special upmaav and pappadam.
  • Best beef in the city. 1-9PM. Available at a little restaurant even without a sign board. It is adjacent to Koyas Cycle Mart and Prabhakara Pharmacy at Poolakkadavu Junction near JDT, Vellimadukunnu. 9 km from the city.
  • കോഫി ഹൗസ് കല്ലായി റോഡ്, Aradhana Lodge (1 km), +91 495 2302819.
  • ഫലാഫൽ കിംഗ് റെസ്റ്റോറൻറ്‌, കുറ്റിക്കാട്ടൂർ അഥവാ കൊടുവള്ളി. For snacks of falafel, an Egyptian vegetarian item.
  • ഫോക്കസ് മാൾ ഫുഡ് കോർട്ട്, പുതിയ ബസ് സ്റ്റാൻഡിന് എതിർവശം (1 km). For snacks and fast food.
  • മേജർ റെസ്റ്റോറൻറ്‌. Beef biriyani made this ordinary looking hotel make a mark of its own in the food map of Calicut. Major hotel, which is open from 7AM to 10PM, on all days of the week is near Marcus complex, on Jafferkhan colony road. Afternoon hours, when they serve their biriyani items are the best time to visit this restaurant, which has easy accessibility from Mavoor road.
  • മെഡിക്കൽ കോളേജ് കോഫി ഹൗസ് (9 km). Good ambience. Ample parking facility.
  • Pure South Vegetarian, Opp. Baby Hospital (3 km). For Masala Dosai, a fermented crepe made from rice batter, black lentils, potato and onions. ₹40. They also give Kerala-style vegetarian lunch for ₹130.
  • റഹ്മത് ഹോട്ടൽ (1. near Mathrubhumi 2. Near Stadium). The most famous Biriyani outlets of Calicut city. They also give fish, and vegetarian dishes.
  • ശരവണ ഹോട്ടൽ വെജിറ്റേറിയൻ, രാജാജി റോഡ് (2 km), +91 4952720621.
  • തൃപ്തി റെസ്റ്റോറൻറ്‌, ദേവഗിരി ബിൽഡിംഗ്ഇന് പുറകുവശം, മെഡിക്കൽ കോളേജ് ജംഗ്ഷൻ. Cute niche restaurant with parking yard.
  • നടാല റെസ്റ്റോറൻറ്‌സ്.
  • Edele Hotel, Near Mishkal Mosque, Kuttichira, +91 97466 03380. 5AM onwards. Seventy year old restaurant. Famous for snacks, puttu, uppuma, minced beef and bondas.
  • ചാമ്പിയൻ റെസ്റ്റോറൻറ്‌, കുറ്റിച്ചിറ (https://goo.gl/maps/jFYEsxHbMDciJDeYA). വെള്ളയപ്പം, പത്തിരി, ബീഫ് പൊരിച്ചതും മീൻ പൊരിച്ചതും.
  • റിജിൻസ്‌ തറവാട് ബിരിയാണി സെന്റർ, മസ്‍ജിദ് സഹബയ്ക്ക് സമീപം, കോടതിക്ക് പുറകുവശം, കോഴിക്കോട്. Very good beef biriyani.

മിഡ്-റേഞ്ച്

[edit | edit source]
  • അളകാപുരി റെസ്റ്റോറൻറ്‌, മോഹമ്മദലി റോഡ്. For classical Kerala lunch.
  • ബോംബെ റെസ്റ്റോറൻറ്‌, Silk Street, Mananchira, +91 4952366730. For Mussel Biriyani.
  • കഫേ കോഫി ഡേ, നാലാം ഗേറ്റ് (2 km). Upmarket place for coffee, pastry and snacks. Relaxed atmosphere. Popular hangout of foreign tourists. ₹59 for coffee and Punjabi samoosa.
  • 1 ചിക്കിങ് ഫ്രൈഡ് ചിക്കൻ (ചിക്കിങ്), കല്യാൺ സിൽക്സിന് എതിർവശം, മെഡിക്കൽ കോളേജ് റോഡ് (5 km), +91 4953266777.
  • ചില്ലി മലബാർ, കോവൂർ (8 km), +91 9645619007. Parking facility.
  • ചങ്കി ചിക്കൻ, ഫെഡറൽ ടവേഴ്സിന് എതിർവശം, +91 4954011555.
  • Cocoa Nut Restaurant, ഹോട്ടൽ ഹൈസൺ, മാവൂർ റോഡ് ജംഗ്ഷൻ, +91 4952766726. Good ambiance, well set tables. Kozhikode style vegetarian lunch. ₹160.00
  • ഡോമിനോസ്, മാവൂർ റോഡ് ജംഗ്ഷൻ (1 km).
  • Eizen Berg`s Restaurant, Near Mananchira Post Office, +91 4956999933. 10AM to 8PM.
  • ഫ്ലൈ ഡൗൺ റെസ്റ്റോറൻറ്‌, അരയിടത്ത്പാലം (3 km), +91 81291 11333. No parking facility.
  • ഗാർളിക് റൂട്ട്സ്, നാലാം ഗേറ്റ്, +91 4954023888. ദിവസവും ഉച്ച മുതൽ-രാത്രി 11 വരെ. This place is on Kannur Road, near to Fourth Railway gate. Chicken mandhi, roasted chicken, stuffed spinach cheddar grilled chicken, masala grilled prawns are some of the dishes you should try.
  • ഇക്കാസ് റെസ്റ്റോറൻറ്‌, റെഡ് ക്രോസ് റോഡ്, +91 495 310 6667.
  • ഇവി-നൈൻ റെസ്റ്റോറൻറ്‌, മലാപ്പറമ്പ് ജംഗ്ഷൻ. Parking.
  • പാരഗൺ റെസ്റ്റോറൻറ്‌, KTC-ക്ക് സമീപം, കണ്ണൂർ റോഡ്, +91 495 2767020. Famous for mutton biriyani. Extremely crowded during lunch hours. No Parking facility.
  • സാഗർ റെസ്റ്റോറൻറ്‌, മാവൂർ റോഡ് (2 km). ബിരിയാണിക്ക് പ്രസിദ്ധം.
  • സന റെസ്റ്റോറൻറ്‌, ദേവഗിരി കോളേജ് റോഡ്, മെഡിക്കൽ കോളേജിന് സമീപം. Good ambiance with view of a beautiful coconut grove. Parking facility available.
  • സ്പാൻ റെസ്റ്റോറൻറ്‌, ജയിൽ റോഡ്, +91 4952700047.
  • തെക്കേപ്പുറം ഫുഡ് കിംഗ് (തെക്കൻ ബീച്ച്), +91 9895840757, +91 9897441819. Daily 3-11PM. Come in the evening to munch on the Pazham Nirachathu, Irachi Pathiri, Meenunda or Chicken Mammos and Unnakkaya- some of the special preparations of this restaurant.
  • യാറ റെസ്റ്റോറൻറ്‌, കെ.എസ്.ആർ.ടി.സി കോംപ്ലെക്സിന്റെ എതിർവശം (1 km), +91 4952727535.
  • സൈൻസ് റെസ്റ്റോറൻറ്‌, കോൺവെന്റ് റോഡ് (1 km). ബിരിയാണിക്ക്
  • ഓംകാർ വെജിറ്റേറിയൻ റെസ്റ്റോറൻറ്‌, ചിന്താവളപ്പിൽ. Vegetarian dishes with meat taste, onion rings, paneer rolls, etc.

ആഡംബരം

[edit | edit source]
  • ഗേറ്റ്സ് റെസ്റ്റോറൻറ്‌, മലബാർ ഗേറ്റ് ഹോട്ടൽ (റാം മോഹൻ റോഡ്), +91 495-4088999. 0730 - 2230. Serving buffet breakfast, à la carte lunch and dinner.
  • മെസ്‌ബെൻ റെസ്റ്റോറൻറ്‌, ഒരാൾക്ക് ശരാശരി ₹800
  • കടവ് റിസോർട്ട് റെസ്റ്റോറൻറ്‌, Airport Road.


ഭാഗമായത്: Wy/ml/കേരളം