Wy/ml/കോട്ടയം

From Wikimedia Incubator
< Wy‎ | ml
Wy > ml > കോട്ടയം

മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനനഗരവും ആണ്‌ കോട്ടയം. നഗരത്തിന്റെ കേന്ദ്ര ബിന്ദു തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു.

മനസ്സിലാക്കാൻ[edit | edit source]

ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.ആ കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌.(മീനച്ചിലാറും കൊടുരാറും ഒരു കിടങ്ങുപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്. (റോമാനഗരംപോലെ) അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം..ആർപ്പുക്കര,നീണ്ടുർ,മേലുകാവ്,ചിങ്ങവനം,ഒളശ്ശ,നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം.തെക്കുംകൂർ,വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ ഡിലനായിയുടെ പടനായകത്വത്തിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസത്തിൽ കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു

അതിര്‍ത്തി ജില്ലകള്‍[edit | edit source]

എറണാകുളം,ഇടുക്കി, പത്തംതിട്ട, ആലപ്പുഴ എന്നീ ജില്ലകളുമായി കോട്ടയം ജില്ല അതിര്‍ത്തി പങ്കിടുന്നു. എറണാകുളം കോട്ടയം ജില്ലയുടെ അതിര്‍ത്തി പണ്ട് കൊച്ചി -തിരുവിതാംകൂര്‍ അതിര്‍ത്തി ആയിരുന്നു. അരയന്‍കാവിനടുത്തുള്ള അതിരു കല്ലിനെ നാട്ടുകാര്‍ കൊതിക്കല്ല് എന്നാണ് വിളിച്ചിരുന്നത്.കോട്ടയം ഇടുക്കി അതിര് മുണ്ടക്കയം പാലത്തിന് അക്കരെയുള്ള പെരുവന്താനം മുതല്‍ തുടങ്ങുന്നു.പത്തനംതിട്ട അതിര് നെടുങ്ങാടപ്പള്ളിയോട് ചേര്‍ന്നു തുടങ്ങുന്നു. അലപ്പുഴയുടെ അതിര് വേമ്പനാട്ടുകായലുമായി പങ്കുവെക്കുന്നു.

സന്ദര്‍ശിക്കാന്‍[edit | edit source]

വിമലഗിരി കത്തീഡ്രല്‍ കീഴ്കുന്ന്

കോട്ടയം ജില്ലയിലെ വള്ളംകളികള്‍[edit | edit source]

  • താഴത്തങ്ങാടി വള്ളംകളി
  • കുമരകം വള്ളംകളി
  • കവണാറ്റിന്‍കര വള്ളംകളി
  • കൊല്ലാട് വള്ളംകളി

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ[edit | edit source]

പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ[edit | edit source]

ഭാഗമായത്: Wy/ml/കേരളം

കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍[edit | edit source]

കേരളത്തിലെ പ്രധാന പത്രങ്ങളെല്ലാം കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ കൂടാതെ ധാരാളം ആനുകാലികങ്ങളും പ്രസിദ്ധപ്പെടുത്തുന്നു

കോട്ടയം നഗരത്തിലെ അഷ്ടവൈദ്യകുടുംബങ്ങൾ[edit | edit source]

  • ഒളശ്ശ ചീരട്ടമണ്‍ മൂസ്സ്
  • വയസ്കര മൂസ്സ്

കോട്ടയം നഗരത്തിലുള്ളപ്രതിമകള്‍[edit | edit source]

  • ഗാന്ധി പ്രതിമ -ഗാന്ധി സ്ക്വയര്‍
  • പി ടി ചാക്കോ - ശാസ്ത്രി റോ‍ഡ്
  • ബെഞ്ചമിന്‍ ബെയ്‌ലി - മുനിസിപ്പല്‍ പാര്‍ക്ക്
  • അക്ഷരശില്പം- പബ്ളിക് ലൈബ്രറി അങ്കണം കോട്ടയം
  • മാമ്മൻ മാപ്പിള- മനോരമ പത്രം ആഫീസ്