Wy/ml/കേരളത്തിലെ കായലുകള്‍

From Wikimedia Incubator
< Wy‎ | ml
Wy > ml > കേരളത്തിലെ കായലുകള്‍

കായലുകള്‍ക്ക് പ്രസിദ്ധമാണ് കേരളം. ഈ ലേഖനത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട കായലുകളെ പരിചയപ്പെടുത്തുന്നു. കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. കാ‍യലിലെ ജലത്തിന് ഉപ്പുരസം കൂടുതലായിരിക്കും. അതുപോലെ തന്നെ നദികളെ അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് കനാലുകൾ നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.

തിരുവനന്തപുരം, കൊല്ലം[edit | edit source]

കൊല്ലം , തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ ഇടവ, നടയറ എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു. പരവൂർ തോടിനടുത്ത് കായൽ കടലുമായി ചേരുന്നയിടം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വർക്കല ബീച്ചിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം

തിരുവനന്തപുരം[edit | edit source]

നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ വാമനപുരം നദി പതിക്കുന്നു. കഠിനംകുളം കായലിനെ വേളികായലുമായി ബന്ധപ്പെടുത്തുന്നത് പാർവതീപുത്തനാറാണ്‌

കൊല്ലം[edit | edit source]

കൊല്ലം മുന്‍കാലത്ത് അറിയപ്പെട്ടിരുന്നത് കൊയിലോണ്‍( Quilon) എന്ന പേരിലായിരുന്നു. പഴയ കാലത്തെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കൊല്ലം. ഇതാണ് കായലുകളുടെ ഉത്ഭവ സ്ഥാനം. അഷ്ടമുടി കായല്‍ കൊല്ലം ജില്ലയിലാണ്. ഇതിനെ കായലുകളുടെ gateway എന്ന പേരിലും അറിയപ്പെടുന്നു. കൊല്ലം ജില്ലയുടെ 30 ശതമാനവും അഷ്ടമുടി കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു.

അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ പരവൂർ കായൽ. ഇത്തിക്കരയാറ് പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു

ശാസ്താംകോട്ട കായലാണ് കേരളത്തിലെ ഏറ്റവും വലുപ്പമേറിയ ശുദ്ധജലതടാകം. ശാസ്താം കോട്ട കായല്‍ കൊല്ലം നഗരത്തില്‍ നിന്നും 28.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

കൊല്ലത്തുനിന്നും ആലപ്പുഴയിലേക്ക് ബോട്ട് വഴി സഞ്ചരിക്കാം. ഇതാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ജല സഞ്ചാരപാത. താമരകളും അല്ലിയാമ്പലുകളും യാത്രക്ക് ഇമ്പമേകും.

ആലപ്പുഴ[edit | edit source]

വര്ഷം മുഴുവനും വിനോദ സഞ്ചാര യോഗ്യമായ സ്ഥലമാണ്‌ കേരളത്തിലെ മറ്റൊരു ജില്ലയായ ആലപ്പുഴ. കിഴക്കിന്‍റെ വെനീസ് എന്ന പേരിലും ആലപ്പുഴ അറിയപ്പെടുന്നു. ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍ പ്രശസ്തമാണ്.