Jump to content

Wy/ml/കുട്ടനാട്‌

From Wikimedia Incubator
< Wy | ml
Wy > ml > കുട്ടനാട്‌

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്

നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നെങ്കിലും കുടിവെള്ളക്ഷാമം ഇവിടെ രൂക്ഷമാണ്‌. ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ

പ്രധാന ഗ്രാമങ്ങള്‍

[edit | edit source]

കുട്ടനാട്ടിലെ ചില പ്രധാന ഗ്രാമങ്ങൾ:

  • തകഴി,
  • തായംകരി
  • രാമങ്കരി
  • കൈനകരി
  • പുതുക്കരി
  • കൈപ്പുഴ
  • കുമരകം
  • എടത്വാ
  • മാമ്പുഴക്കരി
  • മുട്ടാർ
  • നീലമ്പേരൂർ
  • കൈനടി
  • കാവാലം
  • വടക്കൻ വെളിയനാട്
  • പുളിങ്കുന്ന്
  • വെളിയനാട്
  • തലവടി
  • ചങ്ങങ്കരി
  • ചമ്പക്കുളം
  • നെടുമുടി
  • മൂന്നാറ്റുമുഖം
  • മേൽപ്പാടം
  • പായിപ്പാട്
  • കാരിച്ചാൽ
  • ആയാപറമ്പ്
  • വേണാട്ടുകാ‍ട്
  • കായൽപ്പുറം
  • മങ്കൊമ്പ്
  • മണലടി
  • കൊടുപ്പുന്ന
  • പുല്ലങ്ങാടി
  • പയററുപാക