Wy/ml/കലൂര്‍
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള പ്രധാന പ്രദേശമാണ് കലൂർ. ഈ പ്രദേശത്തുള്ള ഒരു പ്രധാന കവലയുടെയും പേര് കലൂർ എന്നുതന്നെയാണ്. ദേശീയപാത 47-ലാണ് കലൂർ ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ രണ്ട് പ്രധാന റോഡുകളായ ബാനർജി റോഡ്, കെ. കെ. റോഡ് എന്നിവയും പേരണ്ടൂർ റോഡും കലൂർ ജംഗ്ഷനിൽ വച്ച് കൂടിച്ചേരുന്നു. കലൂരിന് കിഴക്കുള്ള അടുത്ത പ്രധാന ജംഗ്ഷൻ പാലാരിവട്ടം ജംഗ്ഷനാണ്. പടിഞ്ഞാറുള്ള പ്രധാന കവല ലിസ്സി ജംഗ്ഷനാണ്.
കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം കലൂരിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് കലൂരിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കൊച്ചിയിലെ മറ്റു പ്രധാന പ്രദേശങ്ങളിലേയ്ക്ക് കലൂരിൽ നിന്ന് റോഡ് വഴി ബന്ധമുണ്ട്. ഇവിടെ ഒരു പ്രധാന ബസ് സ്റ്റാൻഡുമുണ്ട്. എറണാകുളം നോർത്ത് സ്റ്റേഷനാണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഇവിടെ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്.
കലൂരിലൂടെയാണ് കൊച്ചി മെട്രോ റെയിൽ പാത കടന്നുപോകേണ്ടത്.
പ്രധാന സ്ഥാപനങ്ങൾ
[edit | edit source]- കലൂർ ജവഹർലാൽ നെഹ്രൂ ഇൻർനാഷണൽ സ്റ്റേഡിയം
- ഐ.ടി.ഇ.എസ്. ഹാബിറ്റാറ്റ്
- മാതൃഭൂമി
- പി.വി.എസ് മെമ്മോറിയൽ ആശുപത്രി
- ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് കെട്ടിടം
- കലൂർ സ്വകാര്യ ബസ് സ്റ്റാൻഡ്
- കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
- എൽ.ഐ.സി. ഓഫീസ്, മണപ്പാട്ടിപ്പറമ്പ്
- ശ്രീ ഗോകുലം കൺവെൻഷൻ സെന്റർ
- സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
- അക്കൗണ്ടന്റ് ജനറൽ സ്റ്റാഫ് ക്വാർട്ടേഴ്സ്
- കലൂർ മാർക്കറ്റ്
- മിനി മുത്തൂറ്റ് ടെക്ക് ടവേഴ്സ്, കലൂർ.
- കലൂർ മോഡൽ ഐ എച് ആർ ഡി ടെക്നിക്കൽ സ്കൂൾ
ആരാധനാലയങ്ങള്‍
[edit | edit source]- ശ്രീ പാവക്കുളം ക്ഷേത്രം, കലൂർ - എളമക്കര റോഡിൽ
- ചേരാതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, ആസാദ് റോഡിൽ
- ആറാംചേരി ഭഗവതി ക്ഷേത്രം, ആശ്രം ലേൻ, ആസാദ് റോഡ്
- അമൃതാനന്ദമയി ആശ്രമം, ആശ്രമം ലേൻ, ആസാദ് റോഡ്
- ശ്രീ നാരായണ ധർമ പരിപാലന സേവാ സംഗം ശ്രീ നാരായണ ഗുരു ദേവ ക്ഷേത്രം, ആസാദ് റോഡ്
- പട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, അശോക റോഡ്
- ആനന്ദ ചന്ദ്രോദയം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, എ.സി.എസ്. റോഡ്
- സെന്റ് ജൂഡ് പള്ളി, തമ്മനം കതൃക്കടവ് റോഡ്
- സെന്റ് ആന്റണീസ് പള്ളി
- സെന്റ് ഫ്രാൻസിസ് സേവ്യർ
- കലൂർ മുസ്ലീം ജമാഅത്ത് - കറുകപ്പിള്ളി
എത്തിച്ചേരാന്‍
[edit | edit source]വിമാനമാര്‍ഗ്ഗം
[edit | edit source]നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (36 കിലോമീറ്റര്‍)
റെയില്‍മാര്‍ഗ്ഗം
[edit | edit source]2.6 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം ഠൗണ്‍ റെയില്‍വേ സ്റ്റേഷനാണ് പ്രധാന ട്രെയിനുകള്‍ നിര്‍ത്തുന്നയിടം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ 5 കിലോമീറ്റര്‍ അകലെയാണ്.
റോഡ്‌മാര്‍ഗ്ഗം
[edit | edit source]കലൂരില്‍ ഒരു ബസ് സ്റ്റേഷനുണ്ട്. എറണാകുളം, ആലുവ, വൈറ്റില, കടവന്ത്ര, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും എപ്പോഴും ബസ് ലഭിക്കും. ദീര്‍ഘദൂര ബസ്സുകളും ഇവിടെ നിര്‍ത്താറുണ്ട് ടാക്സി, ഓട്ടോ സൗകര്യങ്ങള്‍, കലൂരില്‍ എവിടെയും വളരെ സുലഭമാണ്.