Wy/ml/കരമന
തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ വരുന്ന ഒരു പ്രദേശമാണ് കരമന. തിരുവനന്തപുരത്തിന്റെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ, കേരളീയരല്ലാത്ത, മലയാളം സംസാരിക്കാത്ത നല്ല ഒരു വിഭാഗം ജനങ്ങൾ കരമനയിലും ഉണ്ട്. അതിനാൽ തന്നെ മിശ്രമായ സംസ്കാരങ്ങളുടെ ഒരു ലയം കരമനയിൽ കാണാൻ സാധിക്കും.
മനസ്സിലാക്കാന്‍
[edit | edit source]കരമന, അതേ പേരിലുള്ള നദിയാൽ തന്നെ ഫലഭൂയിഷ്ടമാണ്. കരമനയാർ പശ്ചിമഘട്ടത്തിന്റെ തെക്കേ മുനമ്പിലെ അഗസ്ത്യാർ കൂടം എന്ന മലയിൽ നിന്നും ഉത്ഭവിച്ച് 68 കി.മി ദൂരം പിന്നിട്ട് കോവളത്തിനടുത്ത് കരുമം-തിരുവല്ലം ഭാഗത്ത് അറബിക്കടലിൽ ലയിക്കുന്നു ദേശീയപാത 544, കരമനയിലൂടെ തിരുവനന്തപുരം പ്രധാന വാണിജ്യ ജില്ലയിലേക്ക് കടന്ന് പോകുന്നു. കരമന പോലീസ് സ്റ്റേഷൻ നാഗമയ്യാ തെരുവിൽ സ്ഥിതി ചെയ്യുന്നു. കരമനയിലെ കമ്പോളം പ്രശസ്തമാണ്. സമീപ പ്രദേശങ്ങളിലുള്ളതും പുറത്ത് നിന്ന് കൊണ്ട് വരുന്നതുമായ പച്ചക്കറിയും നിത്യോപയോഗ വസ്തുക്കളാണ് അവിടെ കിട്ടുക. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേക്കുള്ള വഴിയിലെ പ്രധാന പാത കരമനയിലൂടെ കടന്ന് പോകുന്നു. ഈ പാത, യാത്രക്കാരും വ്യാപാരികളും വളരെയധികം ഉപയോഗിക്കുന്നു.
എത്തിച്ചേരുവാൻ
[edit | edit source]വിമാനമാർഗ്ഗം
[edit | edit source]തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരമനയിലേക്ക് 5.8 കിലോമീറ്റര്‍ ദൂരമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പ്രീപെയ്ഡ് ടാക്സി സൗകര്യം ലഭ്യമാണ്.
റെയിൽമാർഗ്ഗം
[edit | edit source]തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കരമനയിലേക്കു് 2.4 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്റ്റേഷനാണ്. ഇവിടെ നിന്ന് കരമനയിലേക്കു് ടാക്സി, ഓട്ടോ, ബസ് സൗകര്യങ്ങള്‍ എപ്പോഴും ലഭിക്കും. ഓട്ടോ-ടാക്സി പ്രീപെയ്ഡ് സൗകര്യങ്ങളും ലഭ്യമാണ്.
റോഡ് മാർഗ്ഗം
[edit | edit source]തിരുവനന്തപുരം-നെയ്യാറ്റിന്‍കര-കന്യാകുമാരി റൂട്ടിലെ പ്രധാന ഒരു കേന്ദ്രമാണ് കരമന, ഇവിടെ നിന്ന് നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട, പൂജപ്പുര, തിരുവനന്തപുരം നഗരം എന്നിവിടങ്ങളിലേക്ക് എപ്പോഴും ബസ് സൗകര്യം ലഭിക്കും. കരമനയില്‍ എവിടെയും ഓട്ടോ ടാക്സി സൗകര്യങ്ങൾ ലഭിക്കും.