Jump to content

Wy/ml/ഒറ്റപ്പാലം

From Wikimedia Incubator
< Wy | ml
Wy > ml > ഒറ്റപ്പാലം

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്

ഒറ്റപ്പാലം ബസ് സ്റ്റാന്റ്

എത്തിച്ചേരാൻ

[edit | edit source]

ഒറ്റപ്പാലം റെയിൽ, റോഡ് മാർഗ്ഗം മറ്റു പ്രധാനസ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിമാനമാർഗ്ഗം

[edit | edit source]

മലപ്പുറത്തുള്ള കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം (കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം) ഒറ്റപ്പാലത്തു നിന്ന് 78 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്തേക്ക് കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് 92 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 98 കിലോമീറ്ററും ദൂരമുണ്ട്

റെയിൽമാർഗ്ഗം

[edit | edit source]

ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാ‍ന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോൾ പാലക്കാടിനു ശേഷമുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം. മംഗലാപുരം/കൊങ്കൺ പാ‍തയിൽ ഷൊർണൂരും ആലപ്പുഴ/കന്യാകുമാരി പാതയിൽ വടക്കാഞ്ചേരിയുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകൾ.

റോഡുമാർഗ്ഗം

[edit | edit source]

ഒറ്റപ്പാലം നഗരം പാലക്കാട്-പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് തൃശ്ശൂർ, പാലക്കാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, ഷൊർണ്ണൂർ, തിരുവില്വാമല എന്നീ പ്രധാന പട്ടണങ്ങളിലേക്കെല്ലാം ബസ് മാർഗ്ഗം എളുപ്പത്തിൽ എത്താവുന്നതാണ്. കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസ്സുകൾ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്നു.

ആശുപത്രികൾ

[edit | edit source]

ഒറ്റപ്പാലത്തെ പ്രധാന ആശുപത്രികൾ താഴെപ്പറയുന്നു:

  • ഗവൺ‌മെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
  • അശ്വിനി ആശുപത്രി, മെയിൻ റോഡ്, ഒറ്റപ്പാലം
  • വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയമ്പുറം, ഒറ്റപ്പാലം
  • സെമാൽക്ക് ആശുപത്രി, സി.എസ്.എൻ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
  • സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

[edit | edit source]

ഒറ്റപ്പാലം വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് അനുഗൃഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എൻ.എസ്. എസ്. കെ.പി.ടി സ്കൂൾ, 1961-ൽ സ്ഥാപിതമായ എൻ. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എൽ. എസ്. എൻ. കോൺ‌വെന്റ്, എൻ.എസ്. എസ് വിദ്യാഭ്യാസ കോളേജ്, G.H.S.S, സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

പ്രധാന ആരാധനാലയങ്ങൾ

[edit | edit source]

ഒറ്റപ്പാലത്തെ പ്രധാന ആരാധനാലയങ്ങൾ താഴെ പറയുന്നു.

  • ചിനക്കത്തൂർ കാവ്
  • നീലി കാവ്
  • പാർഥസാരഥി ക്ഷേത്രം
  • കളരിക്കൽ ക്ഷേത്രം
  • ഒറ്റപ്പാലം ജുമാ മസ്ജിദ്
  • വേങ്ങേരി ശിവ ക്ഷേത്രം
  • മാത്തൂർ മന ഗണപതി ക്ഷേത്രം
  • ചെമ്പൈ നഗർ ശ്രീകൃഷ്ണ ക്ഷേത്രം
  • മസ്ജിദൂല് ‍മനാർ
  • പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രം
  • വരോട് ചുനങ്ങാട് ചാത്തൻകണ്ടാർക്കവ് ഭഗവതിക്ഷേത്രം
ഭാഗമായത്: Wy/ml/പാലക്കാട്