Jump to content

Wy/ml/ഏഷ്യ

From Wikimedia Incubator
< Wy | ml
Wy > ml > ഏഷ്യ

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌.

ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത്‌ ഇവിടെയാണ്‌.


യൂറേഷ്യയിൽ യൂറോപ്പിന് കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ (അഥവാ കുമാ-മാനിച്ച്) കാസ്‌പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി കിഴക്ക് ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു.

നഗരങ്ങൾ

[edit | edit source]
ബെയ്‌ജിങ്ങിലെ ടിയാനൻമെൻ സ്ക്വയർ
  • ബാങ്കോക്ക് — അമ്പലങ്ങളാൽ നിറഞ്ഞ തായ്‌ലാന്റിന്റെ കോസ്മോപൊളിറ്റൻ തലസ്ഥാന നഗരം
  • ബെയ്‌ജിങ്ങ്‌ — ടിയാനൻമെൻ സ്ക്വയർ, വിലക്കപ്പെട്ട നഗരം എന്നിവയടങ്ങിയ ചൈനയുടെ തലസ്ഥാനം
  • ദുബായ് — യുഎഇയിലെ ഏറ്റവും ആധുനികവും പുരോഗമനപരവുമായ എമിറേറ്റ്, അവിശ്വസനീയമായ വേഗതയിൽ വികസിക്കുന്നു
  • ഹോങ്കോങ് — ചൈനീസ്, ബ്രിട്ടീഷ് പൈതൃകമുള്ള ഒരു ലോകോത്തര മെട്രോപോളിസ്
  • ജെറുസലേം — യുനെസ്കോയുടെ ലോക പൈതൃക സ്ഥലം - ഓൾഡ് സിറ്റി, ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും പവിത്രമായ സ്ഥലം.
  • മുംബൈ — ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന തിരക്കേറിയ നഗരം, ബോളിവുഡിന്റെ തലസ്ഥാനം എന്നും അറിയപ്പെടുന്നു.
  • സോൾ — പുതിയതും പഴയതുമായ ഏഷ്യയെ ആസ്വദിക്കാൻ പറ്റിയ മനോഹരമായ കൊട്ടാരങ്ങൾ അടങ്ങിയ നഗരം.
  • സിംഗപ്പൂർ — ചൈനീസ്, ഇന്ത്യൻ, മലായ്, ബ്രിട്ടീഷ് സ്വാധീനങ്ങളുള്ള സമ്പന്നമായ ഒരു ആധുനിക നഗര-സംസ്ഥാനം.
  • ടോക്കിയോ — the world's largest city brings a huge, wealthy and fascinating metropolis with high-tech visions of the future side by side with glimpses of old Japan