Wy/ml/ഈജിപ്റ്റ്
ആഫ്രിക്കയുടെ വടക്കുകിഴക്ക് അതിരിൽ സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് ഈജിപ്റ്റ്. രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് കെയ്രോ. സിനായ് ഉപദ്വീപ് എന്നറിയപ്പെടുന്ന ഈജിപ്റ്റിന്റെ ചെറിയൊരുഭാഗം ഏഷ്യാഭൂഖണ്ഡത്തിന്റെ ഭാഗമാണ്. ഈജിപ്റ്റിലെ സൂയസ് കനാൽ ഏഷ്യയെയും ആഫ്രിക്കയേയും വേർത്തിരിക്കുന്നു.ഈജിപ്റ്റിന്റെ വടക്ക്-കിഴക്ക് ഇസ്രയേലും, ഗാസാ സ്റ്റ്രിപ്പും, തെക്ക് സുഡാനും, പടിഞ്ഞാറ് ലിബിയയും അതിരിടുന്നു. രാജ്യത്തിന്റെ വടക്കും കിഴക്കുമായി യഥാക്രമം മെഡിറ്ററേനിയൻ കടലും ചെങ്കടലും സ്ഥിതിചെയ്യുന്നു. ഈജിപ്റ്റിന്റെ ജീവനാഡിയാണ് നൈൽ നദി. നൈലിന്റെ കിഴക്കും പടിഞ്ഞാറുമുള്ള മേഖലകൾ മരുഭൂമിയാണ്. രാജ്യജനസംഖ്യയുടെ ഭൂരിഭാഗവും നൈൽ തടത്തോട് ചേർന്നാണ് അധിവസിക്കുന്നത്. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പേരിലാണ് ഈജിപ്റ്റ് ഏറ്റവും പ്രശസ്തം- ഇവിടത്തെ പുരാതന കലാസൃഷ്ടികൾ, പിരമിഡുകൾ, ക്ഷേത്രങ്ങൾ, ഹൈറോഗ്ലിഫുകൾ, ശവകുടീരങ്ങൾ തുടങ്ങിയവ ഇതിന്റെ ശേഷിപ്പുകളാണ്. പൗരാണിക കാലത്തെ താരതമ്യം ചെയ്യുംബോൾ ഈജിപ്റ്റിലെ മധ്യകാലത്തിലെ പൈതൃകകേന്ദ്രങ്ങൾ അത്ര പ്രശസ്തമല്ല- കോപ്റ്റിക് ക്രിസ്ത്യൻ പള്ളികളും മുസ്ലീം പള്ളികളും മധ്യകാലത്ത് നിർമിക്കപ്പെട്ടവയാണ്- ലോകജനതയ്ക്കിടയിൽ, പ്രത്യേഗിച്ച് പാശ്ചാത്യർക്കിടയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് ഈജിപ്റ്റ്
മേഖലകൾ
[edit | edit source]നഗരങ്ങൾ
[edit | edit source]- കെയ്രോ –ഈജിപ്റ്റിന്റെ തലസ്ഥാനനഗരം, ഗിസാ പിരമിഡുകൾ, ഈജിപ്ഷ്യൻ മ്യൂസിയം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഇസ്ലാമിക നിർമിതികൾക്കും പ്രശസ്തം
- അലക്സാണ്ട്രിയ –മെഡിറ്ററേനിയൻ പ്രദേശത്തിലേക്കുള്ള ഈജിപ്റ്റിന്റെ കവാടം. ഉജ്ജ്വലമായ ചരിത്രമുള്ള തീരദേശനഗരം
- അസ്വാൻ – പുരാതന ഈജിപ്ഷ്യർ നിർമ്മിതികൾക്ക് പ്രശസ്തം
- ഹുർഘാഡ – a town on the Red Sea, filled with all-inclusive resorts and diving
- ലക്സോർ – രാജാക്കന്മാരുടെ താഴ്വര, എന്നിങ്ങനെ നിരവധി ചരിത്രനിർമ്മിതികൾ
- പോർട്ട് സയ്യിദ് – the centre of the third largest metropolitan area, has a cosmopolitan heritage, home to the Lighthouse of Port Said
- ഷറം അൽ ഷേക്ക് – a hugely popular resort town on the Sinai peninsula, with some of the best scuba diving in the world.