Wy/ml/ഇടപ്പള്ളി
എറണാകുളം ജില്ലയിലെ എറണാകുളം/കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 17 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 47ന്റെ പുതിയ ബൈപ്പാസ്സും പനവേലിലെക്കുള്ള ദേശീയപാത 17 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുക ആണ് . പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു
മനസ്സിലാക്കാന്‍
[edit | edit source]ഇടപ്പള്ളിയുടെ സമീപ പ്രദേശമായ തൃക്കാക്കര,വൈഷ്ണവക്ഷേത്ര സ്ഥാപാനത്തിനു മുൻപ് ഒരു ബൗദ്ധകേന്ദ്രമായിരുന്നു. അതിനല്പം കിഴക്കായി സ്ഥിതി ചെയ്യുന്ന കിഴക്കമ്പലം പള്ളിക്കര എന്നിവ ഇതിന്റെ സ്മാരകങ്ങൾ ആണ്. തൃക്കാക്കര, വൈദിക ബ്രാഹ്മണർക്കധീനമായപ്പോൾ നേതൃത്വവുംനിലനില്പും നഷ്ടപ്പെട്ട വഴിയാധാരമായ ബൗദ്ധരിൽ ചിലർ ബ്രാഹ്മണർക്കു കീഴടങ്ങി. ബാക്കിയുള്ളവർ അന്നു കടപ്പുറമായിരുന്ന ഇടപ്പള്ളിയിലെ പുറം പോക്കുഭൂമയിലേക്ക് പുറം തള്ളപ്പെട്ടു. ഇക്കൂട്ടർ ഇവിടെ അവരുടെ ഒരു പുതിയ പളളി (ബൗധ ആരധനാലയം) പണിതു. തൃക്കാക്കരയിലെ മൂലസ്ഥാനത്തെ വലിയ പള്ളി നഷ്ടപ്പെട്ടതിനാൽ അവർ പുതിയ പള്ളിയെ ഇടപ്പള്ളി എന്നാണ് വിളിച്ചിരുന്നത്. ക്രമേണ അത് സ്ഥലനാമമായി മാറി. മദ്ധ്യവിഹാരം എന്ന് കോകസന്ദേശകാരൻ ഈ പള്ളിയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. കവി ചങ്ങമ്പുഴയുടെ ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.
ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്. പൂവൻ കോഴിയെ ബലി നൽകൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടുത്തെ ഒരു പ്രധാന ആതുരശുശ്രൂഷാ കേന്ദ്രമാണ്
എത്തിച്ചേരാന്‍
[edit | edit source]വിമാനമാര്‍ഗ്ഗം
[edit | edit source]നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (22 കിലോമീറ്റര്‍)
റെയില്‍മാര്‍ഗ്ഗം
[edit | edit source]ഇടപ്പള്ളിയില്‍ തന്നെ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. എന്നാല്‍ ഇവിടെ പാസഞ്ചര്‍ ട്രെയിനുകളും അപൂര്‍വ്വം ചില എക്സ്പ്രസ് ട്രെയിനുകളും മാത്രമേ നിര്‍ത്തുകയുള്ളൂ. 7 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം ഠൗണ്‍ റെയില്‍വേ സ്റ്റേഷനാണ് പ്രധാന ട്രെയിനുകള്‍ നിര്‍ത്തുന്നയിടം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ 11 കിലോമീറ്റര്‍ അകലെയാണ്.
റോഡ്‌മാര്‍ഗ്ഗം
[edit | edit source]പന്‍വേലില്‍ നിന്ന് ഗോവ വഴി വരുന്ന എന്‍ എച്ച് 17 ഇടപ്പള്ളിയിലാണ് അവസാനിക്കുന്നത്. എന്‍ എച്ച് 47 ഉം ഇതു വഴി കടന്നു പോകുന്നു. വളരെ തിരക്കുള്ള ഒരു സ്ഥലമാണ് ഇടപ്പള്ളി. എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും എപ്പോഴും ബസ് ലഭിക്കും. എല്ലാ ദീര്‍ഘദൂര ബസ്സുകളും ഇവിടെ നിര്‍ത്താറുണ്ട്
ടാക്സി, ഓട്ടോ സൗകര്യങ്ങള്‍, ഇടപ്പള്ളിയില്‍ എവിടെയും വളരെ സുലഭമാണ്.
പ്രധാന ആകര്‍ഷണങ്ങള്‍
[edit | edit source]- ഇടപ്പള്ളി ഒരു പ്രധാന കച്ചവട സ്ഥലമാണ്. ലുലു മാള്‍, ഒബറോണ്‍ മാള്‍ എന്നിവ ഇവിടുള്ള പ്രധാന കച്ചവടകേന്ദ്രങ്ങളാണ്. കൂടാതെ ഒട്ടനവധി വ്യാപാരസ്ഥാപനങ്ങളും ഭക്ഷണശാലകളും ഇവിടെയുണ്ട്.
- സാംസ്കാരികപരിപാടികള്‍ നടക്കാറുള്ള ഒരു പാര്‍ക്കാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്.
- പോണേക്കരക്കടുത്തുള്ള ഒരു പാര്‍ക്കാണ് രാഘവന്‍പിള്ള പാര്‍ക്ക്
- ഇടപ്പള്ളി നഗരത്തിനു പുറത്തുള്ള മാധവന്‍ നായര്‍ ഫൗണ്ടേഷന്റെ കേരള ചരിത്ര മ്യൂസിയം വളരെ പ്രശസ്തമാണ്.
ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ
[edit | edit source]- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- എം.എ.ജെ ഹോസ്പിറ്റൽ
- കൊച്ചിൻ സ്പൈൻ ഹോസ്പിറ്റൽ
ദേവാലയങ്ങള്‍
[edit | edit source]- സെന്റ് ജൊർജ് കത്തോലിക്ക ദേവാലയം
- ഗണപതിക്ഷേത്രം
- തൃക്കൊവിൽ കൃഷ്ണക്ഷേത്രം
- മൈലാളത്ത് ശിവക്ഷേത്രം
- അഞ്ചുമന ക്ഷേത്രം
- ഇടപ്പള്ളി ജുമാ മസ്ജിദ്
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
[edit | edit source]- സെന്റ് ജോർജ് ഹൈസ്ക്കൂൾ
- ഗവ. ഹൈസ്കൂൾ, ഇടപ്പള്ളി
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- അൽ അമീൻ പബ്ലിക് സ്കൂൾ
- പയസ് ഗേൾസ് ഹൈ സ്കൂൾ