Wy/ml/അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും 'ടിബറ്റ് സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അക്സായ് ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്. തെക്ക് ആസാം, തെക്കുകിഴക്ക് നാഗാലാൻഡ്, കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് മ്യാൻമാർ എന്നിവയാണ് അതിർത്തിപ്രദേശങ്ങൾ. ഇറ്റാനഗർ ആണു തലസ്ഥാനം.
മനസ്സിലാക്കാൻ
[edit | edit source]മൻമോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച് തെക്കൻ ടിബറ്റ് എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ് അരുണാചൽ പ്രദേശിന് ആ പേരു ലഭിക്കുന്നത്. സംസ്ഥാന മൃഗം മിഥുൻ(MIDHUN) ആണ്.സംസ്ഥാന പക്ഷി വേഴാമ്പൽ(Great Hombill) ആണ്.
അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1826 ഫെബ്രുവരി 24-ന് യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ്. 1972-ൽ അരുണാചൽ കേന്ദ്രഭരണ പ്രദേശവുമായി.1962-ന് മുൻപ് ഈ പ്രദേശം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി(നേഫ-NEFA) എന്നാണ് അറിയപ്പെട്ടിരുന്നത്. തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1965-വരെ വിദേശകാര്യമന്ത്രാലയവും അതിനുശേഷം ആഭ്യന്തരമന്ത്രാലയവുമായിരുന്നു ഭരണപരമായ കാര്യങ്ങൾ നടത്തിയിരുന്നത്. അസമിലെ ഗവർണർക്കായിരുന്നു ഇതിന്റെ ചുമതല. 1972-ലാണ് അരുണാചൽ പ്രദേശ് എന്ന പേര് ലഭിച്ചത്. സൂര്യോദയത്തിന്റെ നാട് എന്നാണിതിനർഥം. 1986-ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റിൽ പാസാക്കുകയും 1987 ഫെബ്രുവരി 20-ന് ഇന്ത്യയിലെ 24-മത്തെ സംസ്ഥാനമാകുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ ജനങ്ങളുടെ പ്രധാനവരുമാനമാർഗ്ഗം കൃഷിയാണ്.ഇവിടുത്തെ പരമ്പരാഗതമായ കൃഷിരീതി ത്സും(JHUM)എന്നറിയപ്പെടുന്നു.ഉരുളക്കിഴങ്ങ് പോലുള്ള നാണ്യവിളകളുടെയും ആപ്പിൽ,ഓറഞ്ച്,പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളുടെയും കൃഷിയും ഇവിടെ കാണുന്നു. വിനോദസഞ്ചാരം,തടി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും,കൽക്കരി ഖനികൾ പഴസംസ്ക്കരണം എന്നിവയുമാണ് പ്രധാന വ്യവസായമേഖലകൾ.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
[edit | edit source]പരശുറാം കുണ്ഡ്
[edit | edit source]ലോഹിത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.ജനുവരി മാസത്തിൽ ഇവിടെ നടക്കുന്ന പരശുരാമമേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്തുന്നു.
ഭീമസ്ക് നഗർ
[edit | edit source]ദിബങ്വാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീമസ്ക് നഗർ ഇദുമിഷ്മിസ് വംശജരുടെ മതകേന്ദ്രമാണ്.
മാലിനിതാൻ
[edit | edit source]ആകാശിഗംഗ
[edit | edit source]ഇറ്റാനഗർ
[edit | edit source]അരുണാചൽ പ്രദേശിൻറെ തലസ്ഥാന നഗരമായ ഇറ്റാനഗർ പപുംപരേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിഷിങ്ങുകളാണ് ഈ പ്രദേശത്തെ പ്രധാന ജനവിഭാഗം. 14- നൂറ്റാണ്ടിൽ പണിത ഇറ്റാകോട്ട ഇവിടെയാണ്. 11-മത് നൂറ്റാണ്ടിലെ ജിത്രിരാജവംശത്തിൻറെ തലസ്ഥാനമായ മായാപൂർ നിലനിന്നിരുന്നത് ഇന്നത്തെ ഇറ്റാനഗ്ഗറിലായിരുന്നു.
ബോദ്മില
[edit | edit source]സമുദ്രനിരപ്പിൽ നിന്നും 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം. ബുദ്ധവിഹാരമുണ്ട്.ആപ്പിൾ തോട്ടങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.