Wn/ml/പ്രധാന താൾ/Lead article 3

From Wikimedia Incubator

വിക്കി ശില്‍പ്പശാലയില്‍ പഠിതാവായി സിപിഐ എം ജില്ലാ സെക്രട്ടറിയും

ആലപ്പുഴ: വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി വിക്കിപീഡിയ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ശില്‍പ്പശാലയില്‍ പഠിതാവായി സിപിഐ എം ജില്ലാ സെക്രട്ടറിയും. ശില്‍പ്പശാല നടക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനാണ് സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു എത്തിയത്. ഉദ്ഘാടന സമ്മേളന മധ്യേ എത്തിയ ചന്ദ്രബാബു വിക്കി പീഡിയയെ സംബന്ധിച്ച ക്ലാസുകള്‍ മുഴുവന്‍ കേട്ട് രണ്ടു മണിക്കൂറോളം ശില്‍പ്പശാലയില്‍ പങ്കെടുത്തു. പ്രസംഗങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ സര്‍വവിജ്ഞാന കോശങ്ങള്‍ പരതാതെ വിക്കിപീഡിയയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ചന്ദ്രബാബു പറഞ്ഞു. വിക്കിപീഡിയയുടെ സ്വതന്ത്ര വിജ്ഞാനം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ശില്‍പ്പശാല സബ് കലക്ടര്‍ ജി ആര്‍ ഗോകുല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജാക്സണ്‍ ആറാട്ടുകുളം അധ്യക്ഷനായി. സെക്രട്ടറി കെ ജി മുകുന്ദന്‍, ജോയിന്റ് സെക്രട്ടറി ഹരി കൃഷ്ണന്‍, സംഗമോത്സവം കണ്‍വീനര്‍ എന്‍ സാനു എന്നിവര്‍ സംസാരിച്ചു. വിക്കി പീഡിയ അഡ്മിനിസ്ട്രേറ്റര്‍മാരായ അഡ്വ. ടി കെ സുജിത്, കണ്ണന്‍ ഷണ്‍മുഖം എന്നിവര്‍ ക്ലാസെടുത്തു.