Wn/ml/പ്രധാന താൾ/Lead article 2
Appearance
ടിപി കേസ്; ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ അട്ടിമറിച്ചു
തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രിയുടെ ശുപാര്‍ശ അട്ടിമറിച്ചതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി ജയില്‍ ഡിജിപിക്ക് ജൂണ്‍ 12ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല. അതേസമയം നവംബറില്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് നടപടികള്‍ ഉണ്ടായില്ല.