Jump to content

Talk:Wy/ml/വിക്കിയാത്ര:ഘടന

Add topic
From Wikimedia Incubator

\\എത്തിച്ചേരുവാന്‍\\ എത്തിച്ചേരാൻ എന്ന് പോരെ? --Shijualex (talk) 16:52, 14 April 2013 (UTC)Reply

മതിയാകും .--Sugeesh (talk) 03:52, 15 April 2013 (UTC)Reply

അപ്പോ ഇത് തുടങ്ങാമല്ലോ? അല്ലേ?--Sugeesh (talk) 05:09, 16 April 2013 (UTC)Reply

ഈ താളിന്റെ പ്രസക്തി

[edit source]

നമ്മുടെ മലയാളം വിക്കിയാത്ര സൈറ്റിൽ ഏതാണ്ട് ഈ താളിലെ ഉള്ളടക്കമുള്ള മറ്റൊരു താൾ ഇംഗ്ലീഷ് തലക്കെട്ടിൽ (VoyageTemplate) ഉണ്ട്. എന്നാൽ ഇവ രണ്ടും ഒരു പതിറ്റാണ്ടിനു മുൻപ് സൃഷ്ടിക്കപ്പെട്ടവയാണെന്ന് ഓർക്കണം. വിക്കിയാത്രയിലെ ഉപയോക്താക്കൾ എഴുതുന്ന ലേഖനങ്ങൾ വ്യക്തമായ ഒരു രൂപകല്പനാ ചട്ടക്കൂട്ടിൽ നിലകൊള്ളാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണിവ എന്ന് വേണം മനസ്സിലാക്കുവാൻ. എന്നാൽ, ഇംഗ്ലീഷ് വിക്കിവോയേജിൽ ലേഖനത്തിന്റെ ഉള്ളടക്കത്തിന് അനുയോജ്യമായ മാതൃകാ താളുകൾ ഉണ്ട് (അവയെ ഫലകം എന്ന് ഇംഗ്ലീഷ് വിക്കിവോയേജിൽ നാമകരണം ചെയ്തിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവ അതാത് ഉള്ളടക്കത്തിഉള്ളടക്കത്തിന് അനുയോജ്യമായ മാതൃകാ താളുകൾ ആണ്). ഉദാ: ദ്രുത ഭൂഖണ്ഡ ലേഖന മാതൃകാ താൾ, ദ്രുത രാജ്യ ലേഖന മാതൃകാ താൾ, തുടങ്ങിയവ. ഓരോ ലേഖനത്തിന്റെയും ഉള്ളടക്കത്തിന് അനുസൃതമായ താളുകളുടെ അഭാവത്തിൽ ഈ താളിന് പ്രസക്തി ഉണ്ടായിരുന്നേക്കാം എങ്കിലും ഇന്ന് ഈ താൾ ഒരു അതികപ്പറ്റ് മാത്രമല്ല, ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം എന്നതിനാൽ ഇത് നീക്കം ചെയ്യുന്നതാവും നല്ലത് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഥവാ, ഈ താൾ മേല്പറഞ്ഞ പ്രത്യേക മാതൃകാ താളുകൾക്ക് പുറമെ പൊതുവായ ഒരു അവലംബമായി തുടരാം എന്ന് കരുതുന്നുണ്ടെങ്കിൽ, അവയുടെ തലക്കെട്ടിൽ മാറ്റം വേണ്ടി വരും. വിക്കിയാത്ര നയങ്ങൾക്കും സഹായ താളുകൾക്കും അനുയോജ്യമായ ഉപ-തലക്കെട്ടുകളാണ് നാം നൽകേണ്ടത് (വിക്കിയാത്ര:നയങ്ങൾ, വിക്കിയാത്ര:നയങ്ങൾ, വിക്കിയാത്ര:ശൈലീപുസ്തകം, തുടങ്ങിയ സഹായ താളുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ചുരുക്കത്തിൽ ഉപ-തലക്കെട്ടുകളുടെ ശുപാർശ ചെയ്യപ്പെട്ട ചില ഇംഗ്ലീഷ് ശീർഷകങ്ങൾ അടങ്ങുന്ന ഒരു പട്ടിക, അവയുമായി അടുത്ത സാമ്യമുള്ള മലയാള പദങ്ങളും, ഈ താളിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങൾ സഹിതം താഴെ കാണാം. ഈ താളിൽ ഉപയോഗിച്ചിട്ടുള്ള പല പദങ്ങളും വിക്കിയാത്രയുടെ ശൈലിയായ നിർദ്ദേശക ക്രിയയായിട്ട് ഉപയോഗിക്കുന്നതിനു പകരം ഉദ്ദേശികാഭാസ ക്രിയയായിട്ടാണ് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, Sleep ('ഉറങ്ങുക) താമസം എന്നും, Eat (കഴിക്കുക) താമസം എന്നുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമായ ഒരു വ്യതിചലനമായിട്ട് വേണം കാണുവാൻ. ഓരോ ഉപയോക്താവും സമാനമായ അല്ലെങ്കിൽ അടുത്ത സാമ്യമുള്ള പദം ഉപയോഗിക്കുകയാണെങ്കിൽ ലേഖനങ്ങൾ തമ്മിൽ രൂപകല്പനയിൽ അകൽച്ചയ്ക്ക് അത് വഴിയൊരുക്കും എന്നതിനാൽ നാം ഈ വിഷയത്തിൽ ഒരു അംഗീകൃത രൂപകല്പന സമവായത്തിലൂടെ സൃഷ്ടിക്കേണ്ടതുണ്ട്.

ഉപ-തലക്കെട്ടുകളുടെ ശുപാർശ ചെയ്യപ്പെട്ട ഇംഗ്ലീഷ് ശീർഷകങ്ങളുടെ പട്ടിക
ഇംഗ്ലീഷ് ശീർഷകംസാമ്യമുള്ള മലയാള പദംഈ താളിലെ പദം
Understandമനസ്സിലാക്കുകമനസ്സിലാക്കാന്‍
Get inഎത്തിച്ചേരുകഎത്തിച്ചേരാന്‍
Get aroundചുറ്റിക്കറങ്ങുകചുറ്റിക്കറങ്ങാൻ
Seeചുറ്റിക്കാണുകചുറ്റിക്കാണാന്‍
Sleepഉറങ്ങുകതാമസം
Buyവാങ്ങുകവാങ്ങുവാന്‍
Eatകഴിക്കുകഭക്ഷണവിഭവങ്ങള്‍

മേല്പറഞ്ഞ കാരണങ്ങളാൽ ഈ താൾ നീക്കം ചെയ്യണമോ, അതോ നിലനിർത്തിക്കൊണ്ട് പദപ്രയോഗം മാറ്റം ചെയ്യണമോ എന്ന് നമ്മുടെ സജീവ ഉപയോക്താക്കളുടെ അഭിപ്രായം ആരായാനാണ് ഈ സംവാദം. അഭിപ്രായം രേഖപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.
Sree1959 (talk) 17:24, 14 April 2026 (UTC)Reply

നന്ദി ആദിത്യ, താളിന്റെ ഉപതലക്കെട്ടുകൾക്കായി ഉപയോക്താക്കൾ വ്യത്യസ്ത ശൈലികളും നാമകരണ രീതികളും സ്വീകരിക്കുന്നത് ഒഴിവാക്കാൻ, ഒരു അടിസ്ഥാനമാതൃക, സ്വീകാര്യമായ രൂപകല്പന അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നമുക്ക് Wy/ml/വിക്കിവോയേജ്/ഘടന വീണ്ടും സന്ദർശിക്കേണ്ടതുണ്ട്. ആ താളിന്റെ സംവാദത്താളിൽ എന്റെ അഭിപ്രായം ഞാൻ രേഖപ്പെടുത്തി ഏതാണ്ട് ഒരു മാസത്തോളം ആയെങ്കിലും ഇന്ന് വരെ യാതൊരു പ്രതികരണവും കണ്ടില്ല. വിക്കിയാത്ര എത്രയും വേഗം ഇൻക്യൂബേറ്ററിൽ നിന്ന് പുറത്തു കൊണ്ടുവരണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവർ ആരും തന്നെ മലയാള വിക്കിയാത്രയുടെ ലേഖന ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതാണ് ഇത് വെളിപ്പെടുത്തുന്നത്. ഇത് പൂർണ്ണമായും എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആരെയും എടുത്തുപറഞ്ഞ് കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. നിരാശ വെളിപ്പെടുത്തി എന്ന് മാത്രം.
Sree1959 (talk) 03:17, 10 May 2026 (UTC)Reply
@Sree1959 ലേഖനങ്ങളുടെ ക്വാളിറ്റിയും തലക്കെട്ടുകളുമായുള്ള ചർച്ച നല്ലതുതന്നെ. പക്ഷെ ആദ്യം ഇൻക്യുബേറ്ററിൽ നിന്ന് പുറത്തെത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ഈ കാര്യങ്ങൾ പിന്നീട് ബോട്ട് ഓടിച്ച് എല്ലാം മാറ്റാവുന്നതാണ്. അതിനായി എഴുത്തുകാരെ അത്രയധികം നിർബന്ധിക്കേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത്.
ലേഖനങ്ങൾ നിർമ്മിക്കുക. അവയിൽ വിവരം ചേർക്കുക എന്നതാണ് പ്രധാനം. ഇതിന് നിരാശപ്പെടുന്നതിനുപകരം വിവിധ ക്രീയേറ്റീവായ വഴികൾ കണ്ടെത്തുക എന്നതാണ് വേണ്ടത്. https://inkpen.toolforge.org എന്ന ടൂളിൽ പോയി വിവരം കുറവുള്ള ലേഖനങ്ങൾ കണ്ടെത്തിവിവരം ചേർക്കാൻ ശ്രമിക്കുക. മറ്റുകാര്യങ്ങൾ പിന്നീട് സംഭവിച്ചോളും. Ranjithsiji (talk) 06:11, 29 May 2026 (UTC)Reply
@Ranjithsiji വിശദീകരണത്തിനും ഉപദേശത്തിനും നന്ദി. ബോട്ടുകൾ ഉപയോഗിച്ച് ഏത് സമയത്തും സാർവത്രിക മാറ്റങ്ങൾ വരുത്താനുള്ള നമ്മുടെ കഴിവിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, കൂടാതെ വ്യക്തിഗത ലേഖനങ്ങളിൽ ഭൗതിക മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുന്നതിനെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു. ഭൂഘണ്ടതലവും, പ്രദേശിക വിവരങ്ങളും അടങ്ങിയ പ്രധാനപ്പെട്ട ആവശ്യകതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലേഖനങ്ങൾ സംഭാവന ചെയ്യുന്നതിൽ ഞാൻ ഏർപ്പെട്ടിട്ടുണ്ട്. Sree1959 (talk) 06:25, 29 May 2026 (UTC)Reply