Wy/ml/ആലുവ

From Wikimedia Incubator
< Wy‎ | ml
Wy > ml > ആലുവ

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പെരിയാർ പുഴ

ആലുവ പാലം
ശിവക്ഷേത്രം
ആലുവ മുനിസിപ്പൽ ബസ് സ്റ്റാന്റ്
റെയിൽവേ സ്റ്റേഷൻ
മാർത്താണ്ഡവർമ്മ പാലം
ബാങ്ക് കവല

പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും കൊച്ചിക്കും ഇടയ്ക്കാണ്.നിർമ്മാണ ഘട്ടത്തിലുള്ള കൊച്ചി മെട്രോ റെയിൽ ആരംഭിക്കുന്നതു ആലുവയിൽ നിന്നാണു.ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു

വിദ്യാഭ്യാസസ്ഥാപനങ്ങൾ[edit | edit source]

ആലുവ മുൻസിപ്പാലിറ്റി കെട്ടിടം

ബ്രിട്ടീഷുകാർ കേരളത്തിൽ സ്ഥാപിച്ച വിദ്യാലയങ്ങളിൽ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ക്രൈസ്തവ മഹിളാലയം പ്രശസ്തമാണ്. തദ്ദേശവാസികൾ ഇതിനെ മഹിളാലയം എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്. മറ്റു പ്രധാന വിദ്യാലയങ്ങൾ താഴെക്കൊടുക്കുന്നു

  • വിദ്യാധിരാജ വിദ്യാഭവൻ
  • നിർമ്മല, സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ
  • സെന്റ് ഫ്രാൻസിസ്
  • ആലുവ സെറ്റിൽമെന്റ്
  • യൂണിയൻ ക്രിസ്ത്യൻ കോളേജ്

ആലുവയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ വാഴക്കുളം പഞ്ചായത്തിലെ മാറമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് എം.ഇ.എസ്. കോളേജ് മാറമ്പള്ളി.

ആരാധനാലയങ്ങൾ[edit | edit source]

  • ശിവക്ഷേത്രം
  • നരസിംഹസ്വാമി ക്ഷേത്രം (കടുങ്ങല്ലൂർ ക്ഷേത്രം),
  • ശ്രീകൃഷ്ണക്ഷേത്രം
  • പെരുമ്പള്ളി ദേവീക്ഷേത്രം
  • ചീരക്കട ക്ഷേത്രം
  • തൃക്കുന്നത്തു സെമിനാരി
  • ആലുവ മോസ്ക്
ഭാഗമായത്: Wy/ml/എറണാകുളം