Wy/ml/ആക്കുളം

From Wikimedia Incubator
< Wy‎ | ml
Wy > ml > ആക്കുളം
ആക്കുളം കായൽ

തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാരഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം സ്ഥിതിചെയ്യുന്നത്. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. ആക്കുളത്തുനിന്നും വേളിവരേയും തിരിച്ചും ബോട്ടു സവാരി നടത്തുന്നുണ്ട്.ജില്ലാ ടൂറിസം പ്രചരണ കൗൺസിലിന്റെ മേൽനോട്ടത്തിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്ന പേരിലാണ് ഈ ബോട്ടിങ്ങ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ നവീകരണപ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ കുറേ മാസങ്ങളായി ഇത് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ദക്ഷിണ എയർ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്. ആക്കുളത്തിനടുത്തുള്ള കരിമണൽ എന്ന സ്ഥലത്ത് നിഷ് എന്നറിയപ്പെടുന്ന ഭിന്നശേഷി സംബന്ധിയായ സ്ഥാപനം സ്ഥിതി ചെയ്യുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് എന്നാണതിന്റെ പൂർണ്ണനാമം.

കോവളം - കഴക്കൂട്ടം ബൈപാസ് റോഡിന്റെ ടോൾ ബൂത്ത് സ്ഥിതി ചെയ്യുന്നതും ആക്കുളത്താണ്. ഉള്ളൂർ-ആക്കുളം റോഡ് വീതികൂട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരിപൂർണ്ണമായി ഗതാഗതയോഗ്യമല്ല.

ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്, കേന്ദ്രീയ വിദ്യാലയം എന്നിവ ആക്കുളത്തുണ്ട്.

എത്തിച്ചേരാൻ[edit | edit source]

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ആണ് പ്രധാനസ്റ്റേഷൻ.ചില വണ്ടികൾ വരുന്ന വേളി സ്റ്റേഷൻ അടുത്താണ്. തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം ഏഴുകി.മീ. അകലെയാണ്.ബസ്സ്, ഓട്ടോറിക്‌ഷ, ടാക്സികാർ എന്നിവയുംകിട്ടും