Wy/ml/കൊല്ലം
കേരളത്തിലെ ഒരു ജില്ലയാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട - ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടൽമാണ് കൊല്ലം ജില്ലയുടെ അതിരുകൾ. കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് കൊല്ലം. അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു.
മനസ്സിലാക്കാൻ
[edit | edit source]പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്കൃത പദമായ 'കൊലം' എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയിൽ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയിൽ “കോയില്ലം” എന്നറിയപ്പെട്ടിരുന്ന ഇവിടം പിൽക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ചീനക്കാരുടെ ഭാഷയിൽ “കോലസം” എന്നാൽ “വലിയ അങ്ങാടി” എന്നർത്ഥമുണ്ടെന്നും അതിൽ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാൽ മേൽപ്പറഞ്ഞതൊന്നുമല്ല, മറിച്ച്, “കോലം” എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികൾ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തിൽ അർത്ഥം കാണുന്നതിനാൽ തുറമുഖനഗരം എന്നയർത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വ്യത്യസ്തമായ ചില നിഗമനങ്ങളും കാണുന്നുണ്ട്. രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അർഥം വരുന്ന കൊലു എന്ന് ശബ്ദത്തിൽ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.
ചരിത്രം
[edit | edit source]കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.
കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു.
കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. എ.ഡി.825 ൽ, ഉദയ മാർത്താണ്ഡവർമ്മ രാജാവു് കൊല്ലത്തു താമസിക്കുമ്പോൾ ഒരു പുതിയ സംവത്സരം ഏർപ്പെടുത്തി എന്നും അതിനെ സൗരവർഷമായി പരിഗണിച്ചു എന്നും പറയുന്നു. എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു.
ഒൻപതാം ശതകത്തിൽ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാർ വന്നു. പിന്നെ ഇംഗ്ലീഷുകാരും.
ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.
സമയമേഖല
[edit | edit source]ഭൂപ്രകൃതി
[edit | edit source]ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
[edit | edit source]കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥ്യാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളീൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, സാധാരണയായി ജൂൺ മാസത്തിലാണ്, ശരാശരി 487 mm. പുനലൂർ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം.
സംസ്കാരം
[edit | edit source]രാഷ്ട്രീയം
[edit | edit source]കലകള്‍
[edit | edit source]സാമ്പത്തികം
[edit | edit source]കൃഷി പ്രധാന ഒരു സാമ്പത്തിക സ്രോതസ്സായി കരുതുന്നു . ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം, കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് , ലോഹമണൽ കൊണ്ട് സമ്പന്നമായ ചവറ തീരദേശത്ത് ഇന്ത്യൻ റെയർഎർത്ത്സ് മുതലായ വൻകിട വ്യവസായശാലകൾ സ്ഥിതിചെയ്യുന്നു.
വസ്ത്രധാരണരീതി
[edit | edit source]മറ്റ് പേരുകൾ
[edit | edit source]മുൻപ് ക്വയ്‍ലോൺ (Quilon) എന്നും ദേശിങ്ങനാട് എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.
എത്തിച്ചേരാൻ
[edit | edit source]തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം.
വിമാനമാര്‍ഗ്ഗം
[edit | edit source]തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. തിരുവനന്തപുരത്ത് വിമാനത്താവളം സജ്ജമാകുന്നതിനു മുൻപ് ആശ്രാമം മൈതാനത്ത് ചെറുവിമാനങ്ങൾ ഇറങ്ങുവാൻ പാകത്തിൽ റൺവേ ഒരുക്കിയിരുന്നു.
കടല്‍മാര്‍ഗ്ഗം/ജലമാർഗ്ഗം
[edit | edit source]ജില്ലയിലെ തങ്കശ്ശേരിയിൽ ഒരു തുറമുഖം തുടങ്ങുവാനും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് പദ്ധതിയുണ്ട്. ജലഗതാഗതരംഗം ഇന്നും സജീവമായി നിലനിൽക്കുന്ന പ്രദേശമാണ് കൊല്ലം. കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് നിത്യേന ബോട്ട് സർവ്വീസ് ഉണ്ടു്.
റോഡു മാര്‍ഗ്ഗം
[edit | edit source]രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത 47 കൊല്ലം വഴിയാണു് കടന്നു പോകുന്നതു്. കൊല്ലം-തിരുമംഗലം ദേശീയപാത, കൊല്ലം-തേനി ദേശീയപാത എന്നിവയും കൊല്ലത്തു നിന്നാരംഭിക്കുന്നു. താലൂക്ക് കേച്ചേരിമുക്കിലാണു് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതു്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചിന്നക്കടയിലും സ്ഥിതി ചെയ്യുന്നു.
തീവണ്ടി മാര്‍ഗ്ഗം
[edit | edit source]തിരുവിതാംകൂറിലെ ആദ്യ റെയിൽപാത ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള മീറ്റർഗേജ് ലൈനായിരുന്നു (1904 നവംബർ 26-നായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്).
താമസം
[edit | edit source]ഭക്ഷണവിഭവങ്ങള്‍
[edit | edit source]സസ്യാഹാരം
[edit | edit source]മാംസാഹാരം
[edit | edit source]പഴങ്ങള്‍
[edit | edit source]ഭക്ഷണശാലകള്‍
[edit | edit source]കറങ്ങാൻ
[edit | edit source]കറങ്ങി നടക്കുന്നതിനു അധികം ബുദ്ധിമുട്ടില്ലാത്തതും സാമ്പത്തിക ചെലവു കുറവുമുള്ള ഒരു സ്ഥലമാണ് കൊല്ലം. എൻ. എച്ച് റോഡാണ് പ്രധാന റോഡ്. മെയിൻ റോഡ്, എൻ. എച്ച്. 208 (കൊല്ലം ചെങ്കോട്ട) ബീച്ച് റോഡ്, വടയാറ്റുകോട്ട റോഡ്, വിക്ടോറിയ റോഡ് എന്നിവയും പ്രധാനപ്പെട്ടതാണ്.
ഇവിടെ ഒരു ബീച്ചും നീണ്ടകര മത്സ്യബന്ധന തുറമുഖവും തങ്കശ്ശേരിയിൽ ഒരു ലൈറ്റ് ഹൗസും ഉണ്ട്. തുണിമില്ലായ പാർവ്വതി മിൽ, അനേകം കശുവണ്ടി ഫാക്ടറികൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ചിന്നക്കട, പൊയിലക്കട, കച്ചേരി എന്നിങ്ങനെ ഒരോ ജംഗ്ഷനുകളും ഉണ്ട്. അഷ്ടമുടിക്കായലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന കെ.എസ്സ്. ആർ.റ്റി.സി ബസ്സ് ഡിപ്പോയിൽ നിന്നും അനേകം ബസ്സുകൾ ജില്ലയുടെ വിവിധഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു. അവിടെനിന്നും അഷ്ടമുടിക്കായൽ വഴി ബോട്ട് സർവ്വീസും ഉണ്ട്. കൂടാതെ പ്രവറ്റ് ബസ്സുകളും അനേകം ഓട്ടോറിക്ഷകളും ഉണ്ട്.
കൊച്ചിയിൽ സാധാരണ ഉപയോഗിക്കുന്ന അഡ്രസ്സ് രീതിയാണ് ഉപയോഗിക്കുന്നത്. അതായത് ഇവിടെ കെട്ടിടങ്ങൾക്കോ പ്രദേശങ്ങൾക്കോ പ്രത്യേകമായി നമ്പർ ഇല്ല.
- ബസ്
- ഓട്ടോറിക്ഷ
- ടാക്സി
- സ്വകാര്യ വാഹനം
- സൈക്കിൾ
എത്തിച്ചേരാൻ
[edit | edit source]തീവണ്ടി മാർഗ്ഗം
[edit | edit source]കൊല്ലത്ത് നിർത്തുന്ന പ്രധാന തീവണ്ടികൾ
തീവണ്ടി ക്രമസംഖ്യ | എത്തിച്ചേരുന്നത് | വിടുന്നത് | നിർത്തുന്ന സമയം | തിങ്കൾ | ചൊവ്വ | ബുധൻ | വ്യാഴം | വെള്ളി | ശനി | ഞായർ |
ഗുവഹാത്തി - ചെന്നൈ എ. (16128) | 02:05 | 02:10 | 5 മി | അ | അ | അ | അ | അ | അ | അ |
ഹാപ്പ തെൻ സൂ. എ. (12998) | 13:15 | 13:20 | 5 മി | ഇ | ഇ | ഇ | ഇ | അ | അ | ഇ |
ഹൂബ്ലി എ. (12778) | 13:45 | 13:50 | 5 മി | ഇ | ഇ | ഇ | അ | ഇ | ഇ | ഇ |
കൊച്ചുവേളി എ. (12777) | 05:05 | 05:10 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
കൊച്ചുവേളി ഗ് (12257) | 11:10 | 11:15 | 5 മി | ഇ | അ | ഇ | അ | ഇ | ഇ | അ |
അമൃത്സർ എ. (12483) | 10:05 | 10:10 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
ഗരീബ്‌രഥ് (12202) | 09:40 | 09:45 | 5 മി | ഇ | ഇ | ഇ | അ | ഇ | ഇ | അ |
Kcvl Bvc Expres (19259) | 16:15 | 16:20 | 5 മി | ഇ | ഇ | ഇ | അ | ഇ | ഇ | ഇ |
കേരള എ. (12626) | 13:00 | 13:05 | 5 മി | അ | അ | അ | അ | അ | അ | അ |
ചെന്നൈ മെയിൽ (12624) | 15:30 | 15:35 | 5 മി | അ | അ | അ | അ | അ | അ | അ |
തിരുവനന്തപുരം മെയിൽ (12623) | 09:55 | 10:00 | 5 മി | അ | അ | അ | അ | അ | അ | അ |
തിരുവനന്തപുരം രാജധാനി (12432) | 03:33 | 03:35 | 2 മി | ഇ | അ | അ | ഇ | ഇ | ഇ | അ |
Bkഇ Kcvl Expres (16311) | 01:40 | 01:45 | 5 മി | ഇ | അ | ഇ | ഇ | ഇ | ഇ | ഇ |
യശ്വന്ത്പൂർ എ. (12258) | 17:35 | 17:40 | 5 മി | അ | ഇ | അ | ഇ | അ | ഇ | ഇ |
ഡെറാഡൂൺ എ. (12287) | 09:40 | 09:45 | 5 മി | ഇ | ഇ | ഇ | ഇ | അ | ഇ | ഇ |
സമ്പർക്ക് ക്രാന്തി എ. (12217) | 10:05 | 10:10 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
ഹാപ്പ എ. (12997) | 10:05 | 10:10 | 5 മി | അ | അ | ഇ | ഇ | ഇ | ഇ | ഇ |
തെൻ ബിലാസ്പൂർ എ. (12788) | 05:15 | 05:20 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
ബിലാസ്പൂർ തെൻ എ. (12787) | 00:10 | 00:15 | 5 മി | ഇ | അ | ഇ | ഇ | ഇ | ഇ | ഇ |
ഏറനാട് എ. (16606) | 04:45 | 04:50 | 5 മി | അ | അ | അ | അ | അ | അ | അ |
കേരള സമ്പർക്കക്രാന്തി എ. (12218) | 13:15 | 13:20 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
ഏറനാട് എ. (16605) | 19:50 | 19:55 | 5 മി | അ | അ | അ | അ | അ | അ | അ |
ജനശതാബ്ദി (12082) | 15:15 | 15:18 | 3 മി | അ | ഇ | അ | അ | അ | ഇ | അ |
ജനശതാബ്ദി (12081) | 12:22 | 12:25 | 3 മി | അ | അ | ഇ | അ | അ | അ | ഇ |
പരശുറാം എ. (16650) | 07:30 | 07:35 | 5 മി | അ | അ | അ | അ | അ | അ | അ |
പരശുറാം എ. (16649) | 16:50 | 16:55 | 5 മി | അ | അ | അ | അ | അ | അ | അ |
മലബാർ എ. (16630) | 07:15 | 07:20 | 5 മി | അ | അ | അ | അ | അ | അ | അ |
മലബാർ എ. (16629) | 19:50 | 19:55 | 5 മി | അ | അ | അ | അ | അ | അ | അ |
കേപ് മുബൈ എ. (16382) | 09:15 | 09:20 | 5 മി | അ | അ | അ | അ | അ | അ | അ |
കന്യാകുമാരി എ. (16381) | 08:45 | 08:50 | 5 മി | അ | അ | അ | അ | അ | അ | അ |
ഡെറാഡൂൺ കൊച്ചുവേളി സൂ. എ. (12288) | 13:55 | 14:00 | 5 മി | അ | ഇ | ഇ | ഇ | ഇ | ഇ | ഇ |
കൊച്ചുവേളി എ. (12484) | 13:55 | 14:00 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
മധുരൈ പാ. (56701) | തുടക്കം | 18:10 | അ | അ | അ | അ | അ | അ | അ | |
കൊല്ലം പാ. (56700) | 09:05 | ഒടുക്കം | അ | അ | അ | അ | അ | അ | അ | |
ശബരി എ. (17229) | 08:15 | 08:20 | 5 മി | അ | അ | അ | അ | അ | അ | അ |
ശബരി എ. (17230) | 17:25 | 17:30 | 5 മി | അ | അ | അ | അ | അ | അ | അ |
മാവേലി എ. (16604) | 20:25 | 20:30 | 5 മി | അ | അ | അ | അ | അ | അ | അ |
മാവേലി എ. (16603) | 05:40 | 05:45 | 5 മി | അ | അ | അ | അ | അ | അ | അ |
കന്യാകുമാരി എ. (16526) | 13:35 | 13:40 | 5 മി | അ | അ | അ | അ | അ | അ | അ |
ബാംഗ്ലൂർ എ. (16525) | 14:10 | 14:15 | 5 മി | അ | അ | അ | അ | അ | അ | അ |
നേത്രാവതി എ. (16346) | 10:55 | 11:00 | 5 മി | അ | അ | അ | അ | അ | അ | അ |
നേത്രാവതി എ. (16345) | 17:10 | 17:15 | 5 മി | അ | അ | അ | അ | അ | അ | അ |
ഗാന്ധിധാം എ. (16336) | 16:15 | 16:20 | 5 മി | ഇ | അ | ഇ | ഇ | ഇ | ഇ | ഇ |
വേരാവൽ എ. (16334) | 16:15 | 16:20 | 5 മി | അ | ഇ | ഇ | ഇ | ഇ | ഇ | ഇ |
കോർബ എ. (16328) | 06:30 | 06:35 | 5 മി | അ | ഇ | ഇ | അ | ഇ | ഇ | ഇ |
കോർബ തിരുവനന്തപുരം എ. (16327) | 16:25 | 16:30 | 5 മി | ഇ | ഇ | അ | ഇ | ഇ | അ | ഇ |
അഹല്യനഗരി എ. (16325) | 16:25 | 16:30 | 5 മി | അ | ഇ | ഇ | ഇ | ഇ | ഇ | ഇ |
അഹല്യനഗരി എ. (16326) | 06:30 | 06:35 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
ഷാലിമാർ എ. (16323) | 17:35 | 17:40 | 5 മി | ഇ | ഇ | ഇ | അ | ഇ | അ | ഇ |
ഹിമസാഗർ എ. (16317) | 17:05 | 17:10 | 5 മി | ഇ | ഇ | ഇ | ഇ | അ | ഇ | ഇ |
ബാംഗ്ലൂർ എ. (16322) | 17:05 | 17:10 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
തിരുവനന്തപുരം എ. (16321) | 10:05 | 10:10 | 5 മി | ഇ | ഇ | ഇ | അ | ഇ | ഇ | ഇ |
ഹിമസാഗർ എ. (16318) | 17:40 | 17:45 | 5 മി | അ | ഇ | ഇ | ഇ | ഇ | ഇ | ഇ |
തിരുവനന്തപുരം എ. (16348) | 03:05 | 03:10 | 5 മി | അ | അ | അ | അ | അ | അ | അ |
ബാംഗ്ലൂർ എ. (16316) | 17:05 | 17:10 | 5 മി | ഇ | അ | ഇ | അ | ഇ | അ | ഇ |
കൊച്ചുവേളി എ. (16315) | 07:35 | 07:40 | 5 മി | ഇ | ഇ | അ | ഇ | അ | ഇ | അ |
മംഗലാപുരം എ. (16347) | 22:00 | 22:05 | 5 മി | അ | അ | അ | അ | അ | അ | അ |
ബിക്കാനർ എ. (16312) | 16:15 | 16:20 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
അമൃത എ. (16344) | 04:50 | 04:55 | 5 മി | അ | അ | അ | അ | അ | അ | അ |
വേണാട് എ. (16302) | 06:15 | 06:18 | 3 മി | അ | അ | അ | അ | അ | അ | അ |
വാഞ്ചിനാട് എ. (16304) | 18:50 | 18:53 | 3 മി | അ | അ | അ | അ | അ | അ | അ |
വാഞ്ചിനാട് എ. (16303) | 08:10 | 08:13 | 3 മി | അ | അ | അ | അ | അ | അ | അ |
അമൃത എ. (16343) | 23:30 | 23:35 | 5 മി | അ | അ | അ | അ | അ | അ | അ |
തിരുവനന്തപുരം എ. (16341) | 08:37 | 08:40 | 3 മി | അ | അ | അ | അ | അ | അ | അ |
വേണാട് എ. (16301) | 20:32 | 20:35 | 3 മി | അ | അ | അ | അ | അ | അ | അ |
ഗുരുവായൂർ എ. (16342) | 18:27 | 18:30 | 3 മി | അ | അ | അ | അ | അ | അ | അ |
ഗുരുവായൂർ എ. (16127) | 00:55 | 01:00 | 5 മി | അ | അ | അ | അ | അ | അ | അ |
നാഗർകോവിൽ എ. (16335) | 01:40 | 01:45 | 5 മി | ഇ | ഇ | ഇ | ഇ | അ | ഇ | ഇ |
തിരുവനന്തപുരം എ. (16331) | 01:40 | 01:45 | 5 മി | അ | ഇ | ഇ | ഇ | ഇ | ഇ | ഇ |
മുംബൈ എ. (16332) | 05:15 | 05:20 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
ഷാലിമാർ തിരുവനന്തപുരം എ. (16324) | 20:50 | 20:55 | 5 മി | ഇ | അ | ഇ | ഇ | ഇ | ഇ | അ |
തിരുവനന്തപുരം എ. (12697) | 05:05 | 05:10 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
തിരുവനന്തപുരം ചെന്നൈ എ. (12698) | 21:10 | 21:15 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
തിരുവനന്തപുരം ചെന്നൈ എ. (12696) | 18:10 | 18:15 | 5 മി | അ | അ | അ | അ | അ | അ | അ |
തിരുവനന്തപുരം എ.(12695) | 06:00 | 06:05 | 5 മി | അ | അ | അ | അ | അ | അ | അ |
ഗുരുദേവ് എ. (12659) | 17:05 | 17:10 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
നിസാമുദ്ദീൻ എ. (12643) | 15:15 | 15:20 | 5 മി | ഇ | അ | ഇ | ഇ | ഇ | ഇ | ഇ |
സ്വർണ്ണ ജയന്തി (12644) | 09:30 | 09:35 | 5 മി | ഇ | ഇ | ഇ | ഇ | അ | ഇ | ഇ |
കൊച്ചുവേളി ഗരീബ് രഥ് (12201) | 18:45 | 18:50 | 5 മി | അ | ഇ | ഇ | ഇ | അ | ഇ | ഇ |
കേരള എ. (12625) | 12:15 | 12:20 | 5 മി | അ | അ | അ | അ | അ | അ | അ |
ഗുഹവാത്തി തിരുവനന്തപുരം എ. (12516) | 21:15 | 21:20 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
ഗുഹവാത്തി എ. (12515) | 13:45 | 13:50 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
രപ്തിസാഗർ എ. (12512) | 06:30 | 06:35 | 5 മി | ഇ | അ | അ | ഇ | ഇ | ഇ | അ |
രപ്തിസാഗർ എ. (12511) | 16:25 | 16:30 | 5 മി | ഇ | ഇ | ഇ | അ | അ | ഇ | അ |
ഗുരുദേവ് എ. (12660) | 18:45 | 18:50 | 5 മി | ഇ | ഇ | അ | ഇ | ഇ | ഇ | ഇ |
രാജധാനി എ. (12431) | 20:10 | 20:12 | 2 മി | ഇ | അ | ഇ | അ | അ | ഇ | ഇ |
വിവേക് എ. (15905) | 17:45 | 17:50 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
വിവേക് എ. (15906) | 05:20 | 05:25 | 5 മി | ഇ | ഇ | ഇ | ഇ | ഇ | അ | ഇ |
ജനശതാബ്ദി(12076) | 06:55 | 06:58 | 3 മി | അ | അ | അ | അ | അ | അ | അ |
ജനശതാബ്ദി (12075) | 19:37 | 19:40 | 3 മി | അ | അ | അ | അ | അ | അ | അ |
Vrl തിരുവനന്തപുരം എ. (16333) | 01:40 | 01:45 | 5 മി | ഇ | ഇ | ഇ | അ | ഇ | ഇ | ഇ |
Bvc കൊച്ചുവേളി എ. (19260) | 01:40 | 01:45 | 5 മി | ഇ | ഇ | ഇ | ഇ | ഇ | ഇ | അ |
രാഹ്യറാണി എ. (16349) | 23:30 | 23:35 | 5 മി | അ | അ | അ | അ | അ | അ | അ |
രാജ്യറാണി എ. (16350) | 04:50 | 04:55 | 5 മി | അ | അ | അ | അ | അ | അ | അ |
- ചുറ്റിക്കാണാന്‍
- അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍
- പൈതൃകകേന്ദ്രങ്ങള്‍
- മ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍
കാണാൻ
[edit | edit source]ആരാധനാലയങ്ങൾ
[edit | edit source]- മാതാ അമൃതാനന്ദമയി മഠം
- ഓച്ചിറ പരബ്രഹ്മക്ഷേത്രം
- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
- അച്ചൻകോവിൽ ധർമ്മശാസ്താക്ഷേത്രം
- ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം
- കുളത്തൂപ്പുഴ ധർമ്മശാസ്താക്ഷേത്രം
- വലിയകൂനമ്പായിക്കുളം ക്ഷേത്രം
- പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം
- ജോനകപ്പുറം വലിയപള്ളി
- കൊല്ലൂർവിള ജുമ-അത്ത് പള്ളി,
- തട്ടാമല ജുമ-അത്ത് പള്ളി
- പനയ്ക്കറ്റോടില്‍ ക്ഷേത്രം
വിനോദസഞ്ചാരകേന്ദ്രങ്ങൾ
[edit | edit source]- പാലരുവി വെള്ളച്ചാട്ടം
- കുംഭാവുരുട്ടി വെള്ളച്ചാട്ടം
- തെന്മല ഇക്കോടൂറിസം
- തങ്കശ്ശേരി വിളക്കുമാടം
- മൺറോ തുരുത്ത്
- ജടായുപ്പാറ
- കോട്ടുക്കൽ ഗുഹാക്ഷേത്രം
- പരവൂർ കായൽ
- നീണ്ടകര ഫിഷിങ്ങ് ഹാർബർ
- ആശ്രാമം അഡ്വഞ്ചർ പാർക്ക്
- തെന്മല പരപ്പാർ ഡാം
- തിരുമുല്ലാവാരം
- കൊല്ലം ബീച്ച്
കാഴ്ചയ്ക്ക്
[edit | edit source]- പുനലൂർ തൂക്കുപാലം
- പതിമൂന്ന് കണ്ണറപ്പാലം
- ഒറ്റയ്ക്കൽ ലുക്ക്ഔട്ട്
- തങ്കശ്ശേരി വിളക്കുമാടം
- ബ്രിട്ടീഷ് റസിഡൻസി, ആശ്രാമം
- തേവള്ളി കൊട്ടാരം
- പ്രസിഡന്റ്സ് ട്രോഫി ജലോൽസവം
- കൊല്ലം പൂരം
- തെന്മല ഡാം
- കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം
ഉത്സവങ്ങള്‍
[edit | edit source]- വാഹനങ്ങള്‍
- വാങ്ങുവാന്‍
- ആശുപത്രികള്‍
- അവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍
- പോലീസ്
- മറ്റുള്ളവ
- ബന്ധപ്പെടലുകള്‍
- ഫോണ്‍
- ഇന്റര്‍നെറ്റ്
- മറ്റ് അറിഞ്ഞിരിക്കേണ്ടവ